മുന്‍ പാക് താരത്തിന് ഇന്ത്യയുടെ സഹായഹസ്തം 

435 0

ദില്ലി: ഇന്ത്യയിൽ മുന്‍ പാക്കിസ്ഥാന്‍ ഹോക്കി താരത്തിന് സൗജന്യ ഹൃദയ ശസ്ത്രക്രിയ വാഗ്ദാനം ചെയ്തു. പാക്കിസ്ഥാന്റെ ഏറ്റവും മികച്ച ഹോക്കി താരങ്ങളിലൊരാളായ മന്‍സൂര്‍ അഹമ്മദിനാണ് സൗജന്യ ശാസ്ത്രക്രിയ ഇന്ത്യ നൽകുന്നത്. 49കാരനായ മുന്‍ പാക് ക്യാപ്റ്റന് ഗുരുതരമായ തകരാറുള്ളതിനാല്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമേ പോംവഴിയുള്ളൂ. ഹൃദയം മാറ്റിവെയ്ക്കാന്‍ മന്‍സൂര്‍ അഹമ്മദ് ഇന്ത്യയുടെ സഹായം തേടിയിരുന്നു. 

മന്‍സൂറിന്റെ അഭ്യര്‍ഥന സര്‍ക്കാര്‍ കേട്ടതോടെ ഹോക്കിതാരം ഇന്ത്യയിലെ ആശുപത്രിയില്‍ ചികിത്സ തേടും. ഇന്ത്യയെ ഒട്ടേറെ മത്സരങ്ങളില്‍ തോല്‍പ്പിച്ച പാക്കിസ്ഥാന്റെ ഗോള്‍ കീപ്പറായിരുന്നു മന്‍സൂര്‍. 1994ലെ ലോകകപ്പ് ഫൈനലില്‍ നെതര്‍ലന്‍ഡിന്റെ രണ്ട് പെനാല്‍റ്റികള്‍ തടഞ്ഞ് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഒളിമ്പിക്‌സ് വെങ്കലം നേടിയ പാക് ടീമിലും മന്‍സൂര്‍ അംഗമായിരുന്നു. ഇന്ത്യയിലേക്ക് മെഡിക്കല്‍ ആവശ്യത്തിനായി വരാന്‍ സര്‍ക്കാര്‍ വിസ അനുവദിക്കും. 

ഇതോടെ ഫോര്‍ട്ടിസ് ഗ്രൂപ്പ് മന്‍സൂറിന് സൗജന്യ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും വാഗ്ദാനം ചെയ്തു.  കറാച്ചിയിലെ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററിലെ ഡോക്ടര്‍ ചൗധരി പര്‍വേസിനാണ് മന്‍സൂര്‍ ഇതുവരെ ചികിത്സിച്ചിരുന്നത്. കുറഞ്ഞ ചിലവില്‍ വിജയകരമായി ശസ്ത്രിക്രിയ നടത്താന്‍ ഏറ്റവും അനുയോജ്യം ഇന്ത്യയാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതോടെ മന്‍സൂര്‍ കരളലിയിക്കുന്ന വീഡിയോ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. 

Related Post

സെയ്മിന്‍ലെന്‍ ഡൊംഗല്‍ ബ്ലാസ്റ്റേഴ്സ് വിട്ടു  

Posted by - May 23, 2019, 07:12 am IST 0
ഫത്തോഡ: ഐ.എസ്.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ പ്രമുഖ താരം സെയ്മിന്‍ലെന്‍ ഡൊംഗല്‍ ടീം വിട്ടു. കഴിഞ്ഞ സീസണിലെ റണ്ണറപ്പായ എഫ്സി ഗോവയിലേക്കാണ് താരം…

ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍ 

Posted by - Mar 12, 2018, 08:38 am IST 0
ബെംഗളൂരു എഫ്.സി  ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍  പുണെ സിറ്റി നേടിയ ഒരു ഗോളിനെതിരെ മൂന്ന് ഗോളുകൾ നേടി ബെംഗളൂരു എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിൽ ഫൈനലില്‍…

6 ഭാഷകളിൽ സംസാരിച്ച് സോഷ്യല്‍മീഡിയയില്‍ താരമായി സിവാ ധോണി

Posted by - Mar 25, 2019, 05:09 pm IST 0
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകനുമായ എംഎസ് ധോണിയും മകളും സോഷ്യല്‍മീഡിയയില്‍ ഹിറ്റുകള്‍ സൃഷ്ടിക്കാറുണ്ട്. പല ഭാഷകള്‍ സംസാരിച്ചും പാട്ടുകള്‍ പാടിയും…

സഞ്ജുവിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

Posted by - Mar 30, 2019, 11:23 am IST 0
ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ…

കപ്പലണ്ടി വിറ്റു നടന്ന ഭൂതകാല ഓര്‍മകൾ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം

Posted by - Apr 17, 2018, 06:44 pm IST 0
തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് അനിയനൊപ്പം റോഡരികില്‍ കപ്പലണ്ടി വിറ്റ കയ്പു നിറഞ്ഞ തന്റെ ബാല്യകാല ഓര്‍മകളെ വെളിപ്പെടുത്തി ചെന്നൈ ദക്ഷിണാഫ്രിക്കന്‍ താരം. 50 ലക്ഷം രൂപ നല്‍കി…

Leave a comment