ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ട് റയല്‍

436 0

ചാമ്പ്യന്‍സ് ലീഗില്‍ റയലിന് ഹാട്രിക് കിരീടം. ലിവര്‍പൂളിനെ 1നെതിരെ 3ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് റയലിന്‍റെ ഹാട്രിക് കിരീടനേട്ടം. സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങി ഇരട്ട ഗോള്‍ നേടിയ ഗാരത് ബെയിലായിരുന്നു ഫൈനലില്‍ റയലിന്‍റെ രക്ഷകന്‍. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് 4 ഗോളുകള്‍ പിറന്നത്.

ഗാരത് ബെയില്‍ അറുപത്തിനാലാം മിനുട്ടിലും എണ്‍പത്തിമൂന്നാം മിനുട്ടിലും ഗോള്‍ നേടി. അമ്പത്തിഒന്നാം മിനിട്ടില്‍ കരിം ബെന്‍സീമയിലൂടെയായിരുന്നു ലിവര്‍പൂളിന്‍റെ ആദ്യ ഗോള്‍.

സുപ്പര്‍ താരം സല പരുക്കേറ്റ് പിന്മാറിയത് ലിവര്‍പൂളിന് തിരിച്ചടിയായി. ലിവര്‍പൂള്‍ ഗോളി ലോറിസ് കറിയൂസിന്‍റെ ഇരട്ടപ്പി‍ഴവും ലിവര്‍പൂളിന് വിനയായി. അമ്പത്തിഅഞ്ചാം മിനുട്ടില്‍ സാദിയോ മാനോയാണ് ലിവര്‍പൂളിന്‍റെ ആശ്വാസ ഗോള്‍ നേടിയത്. കിരീടനേട്ടത്തോടെ റയല്‍ ഹാട്രിക് കിരീടമെന്ന ബയേണിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി.

Related Post

ഏഷ്യാകപ്പ്: ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം 

Posted by - Sep 22, 2018, 06:44 am IST 0
ദുബായ്: ഏഷ്യാകപ്പ് സൂപ്പര്‍ ഫോര്‍ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 49.1 ഓവറില്‍ 173…

ഐ പി എൽ: ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം

Posted by - Apr 5, 2019, 04:03 pm IST 0
ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് അഞ്ച് വിക്കറ്റ് വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഡല്‍ഹി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ്…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:37 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്

Posted by - Mar 27, 2019, 05:14 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്‍റി 20യില്‍ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിനു തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ് രണ്ടാം ജയം സ്വന്തമാക്കി.ഡൽഹി ഉയർത്തിയ 148 റണ്‍സിന്‍റെ…

അമേരിക്കന്‍ പ്രസിഡന്റിന്റെ പേര് സ്വീകരിച്ച്‌ ഇസ്രായേലി ഫുട്ബോള്‍ ടീം

Posted by - May 15, 2018, 08:41 am IST 0
ഇസ്രായേല്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ ബേയ്റ്റാര്‍ ജെറുസലേം അമെരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ പേര് വെച്ച്‌ പുനര്‍നാമകരണം ചെയ്തു. ജെറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി…

Leave a comment