ലോകകപ്പ് ക്രിക്കറ്റ് ടീമുകളെ വിറപ്പിച്ച് ഇംഗ്ലണ്ട്  

525 0

ലോകകപ്പിന്റെ ഡ്രസ് റിഹേഴ്‌സല്‍ എന്നു വിശേഷിപ്പിച്ച ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ നാലു മത്സരങ്ങളില്‍ പടുകൂറ്റന്‍ വിജയം നേടിയ ടീമാണ് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ലോകകപ്പ് ടീമുകള്‍ക്ക് മുന്നറിയിപ്പു തന്നെയാണെന്നു നിസ്സംശയം പറയാം. 350 റണ്‍സൊക്കെ ഇംഗ്ലണ്ടിന്റെ സാധാരണ സ്‌കോര്‍. 400 അനായാസം ഇംഗ്ലണ്ടടിക്കും. എതിരാളികള്‍ എത്ര അടിച്ചുകൂട്ടിയാലും അത് ചെയ്‌സ് ചെയ്യുവാന്‍ ഇംഗ്ലണ്ടിനു അനായാസം കഴിയുന്നത്ര ഫോമിലാണ് ഇംഗ്ലണ്ട് ടീം. ഈ ടീം ഏകദിനത്തില്‍ 500 റണ്‍സ് വേണ്ടിവന്നാല്‍ അടിച്ചുപായിക്കും.
ഇംഗ്ലീഷ് പേസര്‍മാര്‍ക്ക് വുഡിന്റെയും, ഡേവിഡ് വില്ലിയുടേയും മറ്റും തീപാറുന്ന ബൗളിങ്ങ് ഏത് ടീമിനെയും വിറപ്പിക്കാന്‍ പോന്നതാണ് താനും. കഴിഞ്ഞ 55 മത്സരങ്ങളില്‍ ഇംഗ്ലണ്ടി കുറിച്ചത് 74 അര്‍ദ്ധ സെഞ്ച്വറികള്‍.
ചാംപ്യന്‍സ് ട്രോഫി ജേതാക്കളെന്ന ഖ്യാതിയില്‍ ലോകകപ്പിലെ കറുത്ത കുതിരകളെന്നു വിലയിരുത്തപ്പെടുന്ന പാകിസ്ഥാനെ ഇംഗ്ലണ്ട് ഡ്രസ് റിഹേഴ്‌സലില്‍ മലര്‍ത്തിയടിച്ചു. ടൂര്‍ണ്ണമെന്റിലെ അന്തിമ ടീമിനെ തിരഞ്ഞെടുക്കാനുള്ള റൊട്ടേഷന്‍ പരീക്ഷണമായിട്ടും ആതിഥേയരെ വന്‍ സ്‌കോര്‍ നേടുന്നതിനിടെ എറിഞ്ഞിടാന്‍ പാക് ബോളിംഗ് പടക്കായില്ല. 373/3, 359/4, 341/7, 351/9 എന്നിങ്ങനെയായിരുന്നു ഇംഗ്ലണ്ട് പാക്കിസ്ഥാനെതിരെ നേടിയ ഓരോ മത്സരത്തിലെയും സ്‌കോറുകള്‍.
ഇംഗ്ലണ്ടിപ്പോള്‍ പഴയ ടീമല്ല. ഓയിന്‍ മോര്‍ഗന്‍ (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), മൊയിന്‍ അലി, ജോണി ബെയര്‍സ്‌കോ, ടോം കറന്‍, ജോ ഡെന്‍ലി, ലിയാം പ്ലങ്കറ്റ്, ആദില്‍ റഷീദ്, ജോ റൂട്ട്, ജെയ്‌സന്‍ റോയ്, ബെന്‍സ് റ്റോക്‌സ്, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, മാര്‍ക് വുഡ് തുടങ്ങിയവരാണ് ഇംഗ്ലണ്ട് ടീമില്‍ ഉള്ളത്.
2017 ജനുവരി മുതല്‍ 2019 മേയ്മാസം വരെ ഇംഗ്ലണ്ടിന്റെ ഓരോരുത്തരുടേയും ബാറ്റിംഗ് ആവറേജ് പരിശോധിച്ചാല്‍ ബാറ്റിംഗ് പവര്‍ മനസിലാക്കാം. ജോണി ബെയര്‍സ്‌കോ (113.60) ജേസണ്‍ റോയ് (107.90), ജോ റൂട്ട് (89.43) ഓയിന്‍ മോര്‍ഗന്‍ (99.65) ബെന്‍സ്‌റ്റോക്‌സ് (93.81) ജോസ് ബട്‌ലര്‍ (118.37) ക്രിസ് വോക്‌സ് (102.38) ടോം കറന്‍ (107.22) മൊയിന്‍ അലി (113.65) ഡേവിഡ് വില്ലി (94.20) എന്നിങ്ങനെയാണ്.
രണ്ടു പതിറ്റാണ്ടിനുശേഷം ഏകദിന ക്രിക്കറ്റിന്റെ ലോകമാമാങ്കം ജന്മനാടായ ഇംഗ്ലണ്ടില്‍ വെച്ചു നടക്കുമ്പോള്‍ ഇംഗ്ലീഷ് സ്‌റ്റേഡിയങ്ങളുടെ രൂപവും ഭാവവും മാറുകയാണ്. പിച്ചുകള്‍ മാത്രം അല്ല ഇംഗ്ലണ്ട് ടീമും മുഖംമിനുക്കി പുതിയ രൂപത്തിലും ഭാവത്തിലുമാണ്.
ഇംഗ്ലണ്ടില്‍ ചെന്ന് അവരുടെ അടിയുടെ ചൂടേറ്റ ടീമുകള്‍ പലതുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലായ 481/6 ഇംഗ്ലണ്ട് അടിച്ചെടുത്തിരുന്നു. ഏതാണ്ട് ഒരു വര്‍ഷം മുമ്പാണ് ഓസീസിനു ഇംഗ്ലീഷുകാരുടെ അടി കിട്ടിയത്. അടുപ്പിച്ച് 38 തവണ മുന്നൂറിലേറെ റണ്‍സ് സ്‌കോര്‍ ചെയ്ത ടീമെന്ന പേരും ഇംഗ്ലണ്ടിനാണ്. ബാറ്റിംഗിലെ കരുത്ത് മത്സരഫലത്തിലും പ്രകടിപ്പിക്കുന്നവരാണ് ഇംഗ്ലീഷ് ടീം. 2017 മുതല്‍ കളിച്ച 54 ഏകദിനങ്ങളില്‍ ഒരു ഡസന്‍ മത്സരത്തില്‍ മാത്രമാണ് ഇംഗ്ലണ്ടിന് അടിപതറിയത്. തുടരെ 11 പരമ്പരകളില്‍ ഇംഗ്ലീഷുകാര്‍ അപരാചിതരായിരുന്നു.
അവരുടെ ബാറ്റിംഗ് ഓര്‍ഡര്‍ പരിശോധിച്ചാല്‍ വാലറ്റം വരെ ബാറ്റിംഗ് ശക്തിയുള്ളവരാണ്. ഒന്നോ രണ്ടോ പേരെ തളച്ചാല്‍ ജയം ഉറച്ചെന്നു കരുതി ഇംഗ്ലണ്ടിനോട് ബാറ്റു ചെയ്താല്‍ തോല്‍വി ഉറപ്പാണ് എതിര്‍ടീമിന്. മോര്‍ഗന്റെ ബാറ്റിംഗ് യൂണിറ്റ് അതിശക്തരാണ്. പാക്കിസ്ഥാനെതിരെ 36-ാം ഓവറില്‍ എത്തിയ ബട്‌ലര്‍ സെഞ്ച്വറിയായാണ് പവലിയനില്‍ തിരിച്ചെത്തിയതെന്നു പറയുമ്പോള്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് ശക്തി മനസ്സിലാക്കാമല്ലോ?
ബെയര്‍സ്‌റ്റോക്കാണെങ്കില്‍ അങ്കം കുറിച്ചാല്‍ സെഞ്ച്വറിയുമായെ മടങ്ങൂ.
ഓപ്പണിംഗ് ജോഡിയില്‍ തന്നെ ഇംഗ്ലീഷ് ബാറ്റിംഗിന്റെ ത്രില്ലര്‍ തുടങ്ങും. 26 മത്സരങ്ങളില്‍ 4 തവണയാണ് ബയര്‍സ്‌റ്റോ-റോയ് സഖ്യം 150ലേറെ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തിയത്. ഏഴു തവണ മൂന്നക്കം കടന്ന ഈ കൂട്ടുകെട്ട് ഏഴ് പ്രാവശ്യം അര്‍ദ്ധസെഞ്ച്വറികള്‍ അടിച്ചെടുത്തിട്ടുണ്ട്. ട്വന്റി-20 വേഗത്തിലാണിവര്‍ റണ്‍മല കയറുന്നത്. മധ്യനിരയില്‍ മോര്‍ഗനും, സ്‌റ്റോക്‌സും, ബട്‌ലറും, ജോറൂട്ടും മത്സരം മാറ്റി മറിക്കുന്നവരാണ്. ഇംഗ്ലീഷ് ടീമിന്റെ ബാറ്റിംഗ് ശക്തി വളരെ ആഴത്തിലുള്ളതാണ്. അലിയും, വോക്‌സും, ടോം കറനും വില്ലിയുമെല്ലാം ഒന്നുകൂടുന്ന ലോവര്‍ മിഡില്‍ ഓര്‍ഡറും സൂപ്പറാണ്. ഡേവിഡ് വില്ലി പത്താം നമ്പറില്‍ എത്തിയാലും പന്ത് പറത്തും. അജയ്യരായ ഇംഗ്ലീഷ് ക്രിക്കറ്റര്‍മാര്‍ എല്ലാ ടീമുകള്‍ക്കും ഇത്തവണ ലോകകപ്പില്‍ തലവേദനയാകുമെന്നുറപ്പ്.

Related Post

അവസാന ഓവറില്‍ രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ജയം

Posted by - Apr 12, 2019, 12:31 pm IST 0
ജയ്പൂര്‍: 20-ാം ഓവറിലെ അവസാന പന്തില്‍ മിച്ചല്‍ സാന്റ്‌നര്‍ നേടിയ സിക്‌സില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വിജയം. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനായിരുന്നു…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ- ഡൽഹി പോരാട്ടം 

Posted by - Mar 26, 2019, 01:32 pm IST 0
ദില്ലി: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ന് ഡൽഹി കാപിറ്റൽസിനെ നേരിടും. രാത്രി എട്ടിന് ഡൽഹിയുടെ ഹോം ഗ്രൗണ്ടായ ഫിറോസ് ഷാ കോട്‍ലയിലാണ് മത്സരം.  യുവത്വത്തിന്‍റെ പ്രസരിപ്പുമായി…

രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം 

Posted by - Mar 6, 2018, 07:46 am IST 0
രണ്ടാംനിര താരങ്ങൾക്ക് കഴിവുകാട്ടാൻ ഇത് സുവർണാവസരം  ത്രിരാഷ്ട്ര ട്വന്റി 20 ടൂർണമെന്റിന് ഇന്നു തുടക്കം.  ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുശേഷം ഇന്ത്യയുടെ പ്രമുഖ താരങ്ങളെല്ലാം വിശ്രമത്തിലാണ് അതിനാൽ ഇന്ത്യയുടെ രണ്ടാം…

ഐപിഎല്ലിൽ ഇന്ന് ചെന്നൈ – കൊൽക്കത്ത പോരാട്ടം

Posted by - Apr 9, 2019, 12:24 pm IST 0
ചെന്നൈ: ഐപിഎല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സ് രാത്രി എട്ടിന് മുൻ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഉഗ്രൻ ഫോമിലുള്ള കൊൽക്കത്തയും…

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം; വീണ്ടും ഒന്നാമത്

Posted by - Apr 10, 2019, 02:23 pm IST 0
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. ഇന്നലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ധോണിയും സംഘവും ഒന്നാമതെത്തിയത്. …

Leave a comment