മുംബൈ കോച്ച്‌ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു

406 0

മുംബൈ കോച്ച്‌ സമീര്‍ ഡിഗേ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നും കൂടുതല്‍ പരിചരണം ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹം പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് എംസിഎ ജോയിന്റ് സെക്രട്ടറി ഇതിനെക്കുറിച്ച്‌ പറഞ്ഞത്. മുംബൈയ്ക്ക് രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മാത്രമേ ഡിഗേയ്ക്ക് കീഴില്‍ എത്താനായുള്ളു. 

ക്വാര്‍ട്ടറില്‍ കര്‍ണ്ണാടകയോട് തോല്‍വിയേറ്റു വാങ്ങി മുംബൈ പുറത്തായി. ഒരു സീസണ്‍ മാത്രം ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ഡിഗേയുടെ പിന്മാറല്‍. വ്യക്തിപരമായ കാരണങ്ങള്‍ സൂചിപ്പിച്ചാണ് സമീര്‍ ഡിഗേ പിന്മാറിയത്. മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറായിരുന്ന സമീര്‍ ഡിഗേ ആറ് ടെസ്റ്റുകളും 23 ഏകദിനങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ചന്ദ്രകാന്ത് പണ്ഡിറ്റില്‍ നിന്നാണ് ഡിഗേ കോച്ചിംഗ് ദൗത്യം ഏറ്റെടുത്തത്. 
 

Related Post

ആരാധകര്‍ക്ക് അപ്രതീക്ഷിത സമ്മാനങ്ങള്‍ നല്‍കി ചെന്നൈയുടെ 'തല'  

Posted by - May 2, 2019, 03:28 pm IST 0
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ആരാധകര്‍ക്ക് 'തല'യാണ് എം എസ് ധോണി. ഐപിഎല്ലില്‍ ഡല്‍ഹി കാപിറ്റല്‍സിന് എതിരായ മത്സരശേഷം ആരാധകര്‍ക്ക് തലയുടെ വക ചില അപ്രതീക്ഷിത സമ്മാനങ്ങളുണ്ടായിരുന്നു.…

ലോറിയസ് പുരസ്‌കാരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്

Posted by - Feb 18, 2020, 09:20 am IST 0
ബെര്‍ലിന്‍ : കായിക രംഗത്തെ ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറിയസ് പുരസ്‌കാരം  സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്. എതിരില്ലാതെയാണ് സച്ചിന്റെ പേര് പുരസ്‌കാരത്തിനായി തെരഞ്ഞടുക്കപ്പെട്ടത്. 2000 മുതല്‍ 2020 വരെയുള്ള കാലയളവിൽ…

ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

Posted by - Jun 1, 2018, 01:32 pm IST 0
ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് പതിമൂന്നാം…

കോമൺവെൽത്ത്  ഗെയിംസിൽ ഇന്ത്യക്ക് വെള്ളി 

Posted by - Apr 5, 2018, 09:47 am IST 0
കോമൺവെൽത്ത്  ഗെയിംസിൽ ഇന്ത്യക്ക് വെള്ളി  കോമൺവെൽത്ത് ഗെയിംസിൽ പി.ഗുരുരാജയിലുടെ ഇന്ത്യക്ക് വെള്ളി മെഡൽ നേടി. ഈ മത്സരത്തിൽ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ആദ്യ മെഡൽ നേട്ടമാണ് പി.ഗുരുരാജയിലുടെ കൈ…

ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു 

Posted by - Apr 5, 2018, 01:09 pm IST 0
ഇന്ത്യൻ വനിതാ ടീമിന് തുടക്കം പിഴച്ചു  വിനിത വിഭാഗം ഹോക്കി മത്സരത്തിൽ 3-2 എന്ന സ്കോറിന് ഇന്ത്യൻ വനിതാ ഹോക്കി ടീം വെയ്‌ൽസിനോട് പരാജയം സമ്മതിക്കേണ്ടിവന്നു.ഇന്ത്യയുടെ റാണി…

Leave a comment