ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം  

370 0

ഇഞ്ചിയോണ്‍: ദക്ഷിണകൊറിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് തകര്‍പ്പന്‍ ജയം. ആദ്യ മത്സരത്തില്‍ കരുത്തരായ എതിരാളികള്‍ക്കെതിരെ 2-1 എന്ന സ്‌കോറിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ മൂന്ന് മത്സരപരമ്പരയില്‍ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലെത്തി. ഇന്ത്യയ്ക്കായി സ്ട്രൈക്കര്‍ ലാല്‍റെംസിയാമി(20), നവനീത് കൗര്‍(40) എന്നിവര്‍ ഗോള്‍ നേടിയപ്പോള്‍ ഷിങ് ഹെജിയോങ്ങിന്റെ(48) വകയായിരുന്നു കൊറിയയുടെ ഗോള്‍.

സ്പെയിനിനും മലേഷ്യയ്ക്കും എതിരെ ഈവര്‍ഷം ആദ്യം നടന്ന പരമ്പരയില്‍ മികവാര്‍ന്ന പ്രകടനം നടത്തിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കൊറിയയ്ക്കെതിരെയും കളിക്കാനിറങ്ങിയത്. ആദ്യ ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ പെനാല്‍റ്റി കോര്‍ണര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഫീല്‍ഡ് ഗോളിലൂടെ ഇരുപതാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യ കളിയില്‍ ആധിപത്യം സ്ഥാപിച്ചു.

ആതിഥേയര്‍ ആകെ അഞ്ച് പെനാല്‍റ്റി കോര്‍ണറുകളും ഒരു പെനാല്‍റ്റി സ്ട്രോക്കും നേടി. ഇന്ത്യന്‍ നിരയില്‍ ഗോള്‍കീപ്പര്‍ സവിതയുടെ മിന്നുന്ന പ്രകടനം എടുത്തുപറയേണ്ടതാണ്. ഷോര്‍ഡ് മരീനെയ്ക്കു കീഴില്‍ കളിക്കുന്ന ഇന്ത്യന്‍ ടീം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. അടുത്ത മത്സരത്തില്‍ കൂടുതല്‍ മികവുകാട്ടുമെന്ന് പരിശീലകന്‍ പറഞ്ഞു. ബുധനാഴ്ചയാണ് പരമ്പരയിലെ രണ്ടാം മത്സരം.

Related Post

ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി

Posted by - Jun 2, 2018, 08:07 am IST 0
ആരാധകനെ കഴുത്തറുക്കുമെന്ന് തുര്‍ക്കി ക്യാപ്റ്റന്റെ ഭീഷണി. മത്സരം നടക്കുന്നതിനിടെ ഗ്യാലറിയില്‍ ഉണ്ടായിരുന്ന തന്റെ പിതാവിനെ ആരാധകര്‍ അക്രമിച്ചു എന്ന് തെറ്റിദ്ധരിച്ച്‌ ചെങ്ക് ടൗസണ്‍ രോഷാകുലനായതാണ് ചുവപ്പ് കാര്‍ഡില്‍…

ഐപിഎല്ലില്‍ ഇന്ന് ഹൈദരാബാദ്- സൂപ്പര്‍ കിംഗ്‌സ് പോരാട്ടം

Posted by - Apr 17, 2019, 03:49 pm IST 0
ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് ദക്ഷിണേന്ത്യന്‍ പോരാട്ടം. സൺറൈസേഴ്സ് ഹൈദരാബാദും ചെന്നൈ സൂപ്പര്‍ കിംഗ്‌സും നേര്‍ക്കുനേര്‍ വരും. ഹൈദരാബാദിൽ രാത്രി എട്ട് മണിക്കാണ് മത്സരം. ഏഴ് കളിയിൽ ആറ്…

ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍

Posted by - Jun 1, 2018, 01:32 pm IST 0
ഐസിസിയുടെ ഏകദിന റാങ്കിംഗ് പട്ടികയിലേക്ക് പുതിയ അംഗങ്ങള്‍. നിലവില്‍ 12 ടീമുകളുണ്ടായിരുന്ന പട്ടികയിലേക്ക് നാല് പുതിയ ടീമുകളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു ഐസിസി. നിലവില്‍ 28 പോയിന്റുമായി സ്കോട്‍ലാന്‍ഡ് പതിമൂന്നാം…

ഐപിഎല്ലിലെ ആദ്യജയം നേടി മുംബൈ ഇന്ത്യന്‍സ് 

Posted by - Mar 29, 2019, 04:30 pm IST 0
ബംഗളൂരു: അവസാന ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിലെ ആദ്യജയം സ്വന്തമാക്കി. ബംഗളൂരുവിന്റെ ഹോംഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു…

കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ  ചൈനീസ് പര്യടനം റദ്ദാക്കി

Posted by - Feb 7, 2020, 04:37 pm IST 0
ബെയ്ജിങ്: കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മാര്‍ച്ച് 14 മുതല്‍ 25 വരെ നടത്താനിരുന്ന ചൈനീസ് പര്യടനം റദ്ദാക്കി. ടോക്യോ ഒളിമ്പിക്‌സിന്റെ മുന്നൊരുക്കത്തിന്റെ…

Leave a comment