കിങ്‌സ് ഇലവനെതിരെ നൈറ്റ് റൈഡേഴ്‌സിന് തകര്‍പ്പന്‍ ജയം 

377 0

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 28 റണ്‍സ് ജയം. 219 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. രണ്ട് വിക്കറ്റ് നേടുകയും 17 പന്തില്‍ 48 റണ്‍സെടുക്കുകയും ചെയ്ത ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയ്ക്ക് വിജയം എളുപ്പമാക്കിയത്.

ഡേവിഡ് മില്ലര്‍ (40 പന്തില്‍ 59), മായങ്ക് അഗര്‍വാള്‍ (34 പന്തില്‍ 58), മന്‍ദീപ് സിങ് (15 പന്തില്‍ 33) എന്നിവര്‍ മാത്രമാണ് പഞ്ചാബിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. റസ്സലിന് പുറമെ, ലോക്കി ഫെര്‍ഗൂസണ്‍, പിയൂഷ് ചാവ്‌ല എന്നിവര്‍ കൊല്‍ക്കത്തക്കായി ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 218 റണ്‍സെടുത്തത്. നിതീഷ് റാണ (34 പന്തില്‍ 63), റോബിന്‍ ഉത്തപ്പ ( 50 പന്തില്‍ റത്താവാതെ 67), ആന്ദ്രേ റസ്സല്‍ (17 പന്തില്‍ 48) എന്നിവുടെ ഇന്നിങ്സാണ് കൊല്‍ക്കത്തയ്ക്ക് തുണയായത്. 

കൊല്‍ക്കത്തെയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച കൂട്ടുക്കെട്ട് പിറന്നത് നാലാം വിക്കറ്റിലാണ് . റാണ- ഉത്തപ്പ സഖ്യം  110 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 34 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു റാണയുടെ ഇന്നിങ്സ്. റാണ പുറത്തായെങ്കിലും ഉത്തപ്പയും ആന്ദ്രേ റസ്സലും  ടീമിനെ 19ാം ഓവറില്‍ 200 കടത്തി. ഏഴ് സിക്സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു  റസ്സലിന്റെ ഇന്നിങ്‌സ്. ഉത്തപ്പ രണ്ട് സിക്‌സും ആറ് ഫോറും സ്വന്തമാക്കി. ദിനേശ് കാര്‍ത്തിക് (1) പുറത്താവാതെ നിന്നു.  പഞ്ചാബിന് വേണ്ടി മുഹമ്മദ് ഷമി, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഡസ് വിജോന്‍, ആന്‍ഡ്രൂ ടൈ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ആര്‍. അശ്വിന്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി.

Related Post

ഐപിഎൽൽനിന്നും ബില്ലി സ്റ്റാൻലെക് പുറത്ത് 

Posted by - May 6, 2018, 09:24 am IST 0
വലതു കൈക്കേറ്റ പരിക്കിനെ തുടർന്ന് സൺറൈസേഴ്‌സ് ഹൈദരാബാദ് കളിക്കാരൻ ബില്ലി സ്റ്റാൻലെക് പുറത്ത്. വലതുകൈയിലെ വിരലിനു പൊട്ടൽ സംഭവിച്ചത് കാരണമാണ് ഈ ഓസ്‌ട്രേലിയൻ കളിക്കാരന് കളി നഷ്ടമാകുന്നത്. …

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം 

Posted by - Apr 9, 2018, 10:33 am IST 0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് വീണ്ടും സ്വർണം  കോമൺവെൽത്ത് ഗെയിംസിൽ 10 മീറ്റർ എയർ പിസ്റ്റൾ വിഭാഗത്തിൽ ഇന്ത്യയുടെ ജിത്തു റായ് റെക്കോർഡോടെ സ്വർണം നേടി ഇന്ത്യക്ക് അഭിമാനമായി.…

മുംബൈ കോച്ച്‌ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു

Posted by - Jun 8, 2018, 11:14 am IST 0
മുംബൈ കോച്ച്‌ സമീര്‍ ഡിഗേ തല്‍സ്ഥാനത്ത് നിന്ന് രാജി വെച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമല്ലെന്നും കൂടുതല്‍ പരിചരണം ആവശ്യമായ ഘട്ടത്തില്‍ അദ്ദേഹം പിന്മാറുവാന്‍ തീരുമാനിക്കുകയായിരുന്നു…

ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി 

Posted by - Mar 28, 2018, 07:48 am IST 0
ബ്രസീൽ ജർമനിയെ പിടിച്ചു കെട്ടി  ബ്രസീൽ ജർമനിയെ ഒന്നേ പൂജ്യം എന്ന നിലക്ക് ഗോൾ നേടി ജർമനിയോട് മധുര പ്രതികാരം വീട്ടി. കഴിഞ്ഞ ലോക കപ്പ് മത്സരത്തിൽ…

ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍

Posted by - Mar 11, 2018, 07:42 am IST 0
ഐഎസ്എല്‍ രണ്ടാം സെമി: മത്സരം സമനിലയില്‍ ഗോവയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ഐഎസ്എൽ രണ്ടാം സെമി മത്സരത്തിൽ രണ്ടുടീമുകളും ഓരോരോ ഗോളുകൾ നേടി സമനിലയിൽ കളി അവസാനിച്ചു. …

Leave a comment