സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി ; ജാഗ്രതാ നിര്‍ദ്ദേശം നീട്ടിയേക്കും

110 0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുവരെയാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെങ്കിലും 31-ാം  തീയതി വരെ ഇത് നീട്ടിയേക്കും. ഇടുക്കി, വയനാട് ജില്ലകളില്‍ ഒഴികെ മറ്റു ജില്ലകളില്‍ 3 ഡിഗ്രിവരെ ചൂട് ഉയര്‍ന്നേക്കുമെന്ന് മുന്നറിയിപ്പുണ്ട്. 

സൂര്യാതപത്തിനും സൂര്യാഘാതത്തിനുമുള്ള സാധ്യത ഉള്ളതിനാൽ വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. പൊള്ളുന്ന വെയിലില്‍ സംസ്ഥാനത്തിതുവരെ 284 പേര്‍ക്കാണ് അസ്വസ്ഥതകള്‍ ഉണ്ടായത്. പത്ത് പേർക്ക് സൂര്യാഘാതമേറ്റു. വിവിധ ജില്ലകളിലായി 46 പേർക്ക് സൂര്യതാപമേറ്റു.

 56 പേർക്ക് ശരീരത്തിൽ ചൂടേറ്റ പാടുകളുമുണ്ടായി.തിരുവനന്തപുരം, പുനലൂർ, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില.

ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് പ്രശ്നങ്ങളുണ്ടായത് പത്തനംതിട്ട ജില്ലയിലാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താൻ പ്രത്യേകം സമിതികള്‍ സര്‍ക്കാര്‍ രൂപീകരിച്ചിട്ടുണ്ട്. 

Related Post

വീണ്ടും പെട്രോൾ വിലയിൽ വർധനവ്

Posted by - Apr 23, 2018, 08:25 am IST 0
തിരുവനന്തപുരം: പെട്രോൾ വിലയിൽ വർധനവ് . ഡീസൽ വിലയും സർവ്വകാല റെക്കോർഡിൽ എത്തി. കൂടിയ പെട്രോൾ വില 78 .47 രൂപയാണ്. ഡീസലിന് 71.33  രൂപയായി മാറി.…

എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

Posted by - Nov 16, 2018, 09:54 am IST 0
കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന്…

യൂസഫലിയോട് തന്റെ ആഗ്രഹമറിയിച്ച് മുഖ്യമന്ത്രി 

Posted by - Apr 29, 2018, 10:00 am IST 0
കൊച്ചി: ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുമ്പോഴാണ് മുഖ്യമന്ത്രി തന്റെ ആഗ്രഹം പ്രമുഖ വ്യവസായിയായ എം.എ യൂസഫലിക്കു മുമ്പാകെ അറിയിച്ചത്. ലുലു മാളും കണ്‍വെന്‍ഷന്‍ സെന്ററും…

സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി

Posted by - Feb 13, 2019, 07:51 pm IST 0
കൊ​ച്ചി: മൂ​ന്നാ​റി​ല്‍ പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് അ​വ​സാ​ന നി​മി​ഷം സ്റ്റോ​പ്പ് മെ​മ്മോ ന​ല്‍​കി​യ സ​ബ് ക​ള​ക്ട​റു​ടെ ന​ട​പ​ടി ദു​രൂ​ഹ​മെ​ന്ന് മ​ന്ത്രി എം.​എം. മ​ണി. ഇ​തു സം​ബ​ന്ധി​ച്ച്‌ അ​ന്വേ​ഷ​ണം…

10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേർ പിടിയിൽ 

Posted by - Jan 19, 2019, 11:00 am IST 0
തിരുവനന്തപുരം: 10 കിലോ ഹാഷിഷ് ഓയിലുമായി രണ്ടു പേരെ തിരുവനന്തപുരം എക്സൈസ്  പിടികൂടി. സാബു, സാദിഖ് എന്നിവരാണ് പിടിയിലിയാലത്. ഹാഷിഷ് ഓയിലിന് 12  കോടി രൂപ വിലവരുമെന്ന് എക്സൈസ്…

Leave a comment