തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍ 

353 0

ന്യൂഡല്‍ഹി: തരൂരിനെ മറികടന്നു കോണ്‍ഗ്രസ് നേതാക്കളില്‍ ഒന്നാമന്‍ രാഹുല്‍. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കോണ്‍ഗ്രസ് നേതാവ് എന്ന സ്ഥാനം ഇനി മുതല്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സ്വന്തം. 6.77 ദശലക്ഷം(6,771,149) ആളുകളാണ് നിലവില്‍ രാഹുലിനെ പിന്തുടരുന്നത്. അതേസമയം 6.7 ദശലക്ഷം(6,696,520) പേരാണ് ട്വിറ്ററില്‍ തരൂരിനെ പിന്തുടരുന്നത്. എന്നാൽ 42.3 ദശലക്ഷം(42,290543) ആളുകളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ പിന്തുടരുന്നത്.

ട്വിറ്ററില്‍ രാഹുല്‍ തന്നെ മറികടന്നതില്‍ സന്തോഷമേയുള്ളുവെന്ന് തരൂര്‍ പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററില്‍ സജീവമാകാന്‍ രാഹുലിനോട് വര്‍ഷങ്ങളായി പറയാറുണ്ടായിരുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ട്വിറ്ററില്‍ മാത്രമല്ല മറ്റ് സാമൂഹിക മാധ്യമങ്ങളിലും രാഹുലിന്റെ ജനപ്രീതി അതിവേഗം വര്‍ധിക്കുന്നതായി കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ മേധാവി ദിവ്യ സ്പന്ദന പറഞ്ഞു.

Related Post

റെയില്‍വേ മെനുവില്‍ കേരള വിഭവങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി

Posted by - Jan 22, 2020, 05:27 pm IST 0
ന്യൂഡല്‍ഹി:  കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും പഴയ  പോലെ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.…

എസ് എ ബോബ്‌ഡെയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിനിയമിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൊഗോയ് ശുപാര്‍ശ ചെയ്തു    

Posted by - Oct 18, 2019, 02:28 pm IST 0
ന്യൂഡൽഹി:  സുപ്രീം കോടതി ചീഫ് ജസ്റ്റിസായി  ജസ്റ്റിസ് എസ് എ ബോബ്‌ഡെയെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് കേന്ദ്ര സർക്കാരിന് കത്ത് നൽകി. നിലവിലെ രീതി…

കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Posted by - Jul 21, 2018, 11:52 am IST 0
കവിയൂര്‍: വെള്ളകെട്ടില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവല്ലക്ക് സമീപം കവിയൂരില്‍ വെള്ളകെട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടൂര്‍ പുത്തന്‍വളപ്പില്‍ ബിന്നി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഐ.ടി.ഐ വിദ്യാര്‍ഥിയായ ബെന്നിയെ പാടത്തെ വെള്ളക്കെട്ടില്‍…

പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം

Posted by - Apr 27, 2018, 07:38 am IST 0
ജമ്മു : ജമ്മുകശ്മീരില്‍ പൊലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം. കുല്‍ഗാമിലെ പൊലീസ് സ്റ്റേഷന് നേരെ ഗ്രനേഡ് ഉപയോഗിച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരു സാധാരണക്കാരന് പരിക്കേറ്റു. ആക്രമണത്തില്‍…

പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു

Posted by - Dec 16, 2018, 03:32 pm IST 0
ബാ​ഗ​ല്‍​കോ​ട്ട്: ക​ര്‍​ണാ​ട​ക​യി​ലെ ബാ​ഗ​ല്‍​കോ​ട്ട് ജി​ല്ല​യി​ല്‍ പ​ഞ്ച​സാ​ര ഫാ​ക്ട​റി​യി​ലു​ണ്ടാ​യ പൊ​ട്ടി​ത്തെ​റി​യി​ല്‍ അ​ഞ്ചു പേ​ര്‍ മ​രി​ച്ചു. നാ​ലു പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. മു​ദോ​ലി താ​ലൂ​ക്കി​ലെ കു​ലാ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ബി​ജെ​പി…

Leave a comment