'ക്ലീന്‍ ചിറ്റു'കളിലെ ഭിന്നത:  തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം നാളെ; സുനില്‍ അറോറയുടെ രണ്ടു കത്തുകള്‍ക്ക് ലവാസെ മറുപടി നല്‍കി  

207 0

ഡല്‍ഹി: 'ക്ലീന്‍ ചിറ്റു'കളില്‍ ഭിന്നത തുടരുമ്പോള്‍ നാളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേരും. തെരഞ്ഞെടുപ്പു കമ്മീഷണര്‍ അശോക് ലവാസയുടെ എതിര്‍പ്പുകള്‍ വിശദമായി ചര്‍ച്ച ചെയ്യാനാണ് യോഗം ചേരുന്നത്.   

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും ചട്ടം ലംഘിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ വിയോജിപ്പുകള്‍ പുറത്തു വന്നതോടെ സമവായത്തിന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രമം തുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍. ഭിന്നത പരസ്യമാക്കരുതെന്നും തെരഞ്ഞെടുപ്പ് സുഗമമായി നടത്താന്‍ സഹകരിക്കണമെന്നും കാണിച്ച് അശോക് ലവാസയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ രണ്ട് കത്തുകള്‍ നല്‍കി. സുനില്‍ അറോറയുടെ രണ്ട് കത്തുകള്‍ക്ക് അശോക് ലവാസ മറുപടിക്കത്തുകള്‍ നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഭിന്നത പരസ്യമായി പുറത്തു വന്ന ശേഷവും അശോക് ലവാസയും സുനില്‍ അറോറയുമടക്കമുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗങ്ങള്‍ ശനിയാഴ്ച അനൗദ്യോഗികമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലും ഭിന്നത പരസ്യമാക്കരുതെന്ന് ലവാസയോട് സുനില്‍ അറോറ ആവശ്യപ്പെട്ടു. ആഭ്യന്തര വിയോജിപ്പുകള്‍ ഒത്തുതീര്‍ക്കണമെന്നും, തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ സഹകരിക്കണമെന്നുമാണ് സുനില്‍ അറോറ അയച്ച കത്തുകളിലുള്ളത്.

മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ ചിറ്റുകള്‍ തുടര്‍ച്ചയായി നല്‍കിയതില്‍ ആറ് തവണയാണ് അശോക് ലവാസ എതിര്‍പ്പ് അറിയിച്ചത്. എന്നാല്‍ ഈ യോഗങ്ങളുടെ മിനിട്‌സിലൊന്നും അശോക് ലവാസയുടെ എതിര്‍പ്പ് രേഖപ്പെടുത്തിയില്ല. ഇതില്‍ അശോക് ലവാസ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എതിര്‍പ്പുകളും വിയോജിപ്പുകളും രേഖപ്പെടുത്തണമെന്നും അശോക് ലവാസ ആവശ്യപ്പെട്ട കാര്യം പരസ്യമായി പുറത്തു വരികയും ചെയ്തു.

വിയോജിപ്പ് പരസ്യമായതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗങ്ങള്‍ എക്‌സിക്യൂട്ടീവ് സ്വഭാവമുള്ളതാണെന്നും അതിനാല്‍ എതിര്‍പ്പുകള്‍ രേഖപ്പെടുത്തേണ്ടതില്ലെന്നും നിയമവിഭാഗം, വ്യക്തമാക്കിയിരുന്നു. അതായത് കമ്മീഷന്‍ യോഗത്തിലെ തീരുമാനങ്ങള്‍ക്കാണ് പ്രാധാന്യം. ഭൂരിപക്ഷത്തിന്റെ തീരുമാനമാണ് നടപ്പിലാവുക. ആ തീരുമാനത്തിലെത്തും മുന്‍പ് കമ്മീഷനില്‍ ഭിന്നതയുണ്ടായിരുന്നോ എന്നതിന് പ്രസക്തിയില്ലെന്നായിരുന്നു നിയമവിഭാഗത്തിന്റെ നിയമോപദേശം. ഇക്കാര്യം അശോക് ലവാസയെ സുനില്‍ അറോറ അറിയിക്കുകയും ചെയ്തു.

എന്നാല്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക ജുഡീഷ്യല്‍ അധികാരങ്ങളുള്ള ഭരണഘടനാസ്ഥാപനമാണെന്നും അതിനാല്‍ വിധിപ്രസ്താവങ്ങളില്‍ ജഡ്ജിമാര്‍ എതിര്‍പ്പ് രേഖപ്പെടുത്തുന്നത് പോലെ തനിക്കും എതിര്‍പ്പ് രേഖപ്പെടുത്താന്‍ കഴിയണമെന്നും അശോക് ലവാസ വാദിക്കുന്നു. ഇത് തെളിയിക്കുന്ന ഉദാഹരണങ്ങളും ലവാസ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Related Post

നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം

Posted by - May 23, 2018, 04:07 pm IST 0
കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട്…

കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു

Posted by - May 2, 2018, 09:41 am IST 0
ഷിംല: ഹിമാചലില്‍ അനധികൃത കൈയേറ്റം ഒഴിപ്പിക്കാനെത്തിയ വനിതാ ഉദ്യോഗസ്ഥ വെടിയേറ്റ് മരിച്ചു. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സുപ്രീം കോടതി ഉത്തരവ് പ്രകാരമെത്തിയ ഉദ്യോഗസ്ഥയാണ് വെടിയേറ്റ് മരിച്ചത്. ടൗണ്‍…

നെഹ്‌റു കുടുംബത്തിന്റെ എസ്.പി.ജി സുരക്ഷ: പുതിയ മാനദണ്ഡങ്ങൾ

Posted by - Oct 8, 2019, 03:56 pm IST 0
ന്യൂ ഡൽഹി : നെഹ്റു കുടുംബത്തിന്റെ എസ്പിജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷാ മാനദണ്ഡങ്ങള്‍  കേന്ദ്ര സര്‍ക്കാര്‍പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും…

കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു 

Posted by - Apr 1, 2018, 11:09 am IST 0
കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു  കശ്മീരിൽ അനന്ത്നാഗ്, ഷോപിയാൻ എന്നീ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ സൈന്യം എട്ട് ഭികരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

Leave a comment