ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു

235 0

കോ​ട്ട്വാ​ര്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 45 പേ​ര്‍ മ​രി​ച്ചു. എ​ട്ടു​പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പൗ​രി ഗ​ഡ്വാ​ള്‍ ജി​ല്ല​യി​ലെ നൈ​നി​ദ​ണ്ഡ ബോ​ക്കി​ലെ പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം പു​രോ​ഗ​മി​ക്കു​ന്ന​ത്. 
ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ഹെ​ലി​ക്കോ​പ്റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ചി​ട്ടു​ണ്ട്. 28 സീ​റ്റു​ള്ള ബ​സി​ല്‍ നൂ​റി​ല​ധി​കം പേ​രാ​ണ് യാ​ത്ര ചെ​യ്തി​രു​ന്ന​തെ​ന്നാ​ണു സൂ​ച​ന. ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.45-നാ​യി​രു​ന്നു അ​പ​ക​ടം. 

ഭോ​യ​നി​ല്‍​നി​ന്നു രാം​ന​ഗ​റി​ലേ​ക്കു സ​ന്ദ​ര്‍​ശ​ക​രു​മാ​യി പോ​യ യു​കെ 12 സി 0159 ​എ​ന്ന ന​മ്പരി​ലു​ള്ള സ്വ​കാ​ര്യ ബ​സാ​ണ് പി​പാ​ലി-​ഭു​വ​ന്‍ മോ​ട്ടോ​ര്‍​വേ​യി​ലെ ഗ്വ​യ്ന്‍ ബ്രി​ഡ്ജി​നു സ​മീ​പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നെ​ന്നാ​ണു സൂ​ച​ന. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി 45 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

Related Post

പാചകവാതകത്തിന്റെ​ വില കൂട്ടി

Posted by - Jul 1, 2018, 08:12 am IST 0
ന്യൂഡല്‍ഹി: സബ്​സിഡിയുള്ള പാചകവാതകം സിലിണ്ടറിന്​ വില 2.71 രൂപ കൂടി. ഇതോടെ, ഡല്‍ഹിയില്‍ സിലിണ്ടറിന്​ 493.55 രൂപയാകുമെന്ന്​ ​ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്ത കുറിപ്പില്‍ അറിയിച്ചു.…

കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി

Posted by - Mar 9, 2018, 11:26 am IST 0
കെമിക്കൽ ഫാക്ടറിയിൽ സ്ഫോടനം മരണം മൂന്നായി മഹാരാഷ്ട്രയിലെ പാൽഘറിൽ സ്ഥിതിചെയുന്ന സ്വാകാര്യ കെമിക്കൽ ഫാക്ടറിലെ സ്ഫോടനത്തിൽ 16 പേർക്ക് പരിക്കേറ്റു പരിക്കേറ്റവരിൽ മൂന്നുപേർ ഗുരുതരാവസ്ഥയിലാണ്. സ്ഫോടനത്തിൽ മൂന്നുപേരുടെ…

ഗുവാഹത്തിയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചു 

Posted by - Dec 12, 2019, 10:04 am IST 0
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ (ഭേദഗതി) ബില്ലിനെതിരായി ഉയയർന്നുവരുന്ന  പ്രക്ഷോഭത്തെ നേരിടാനൊരുങ്ങി സൈന്യം. ത്രിപുരയില്‍ 70 പേര്‍ വീതമടങ്ങുന്ന രണ്ട് സംഘം സൈന്യത്തെ  ഇറക്കി. അസമിലേക്കും രണ്ടു…

ജാർഖണ്ഡിൽ ഹേമന്ത് സോറൻ ഞായറാഴ്ച മുഖ്യമന്ത്രിയായി അധികാരമേൽക്കും   

Posted by - Dec 25, 2019, 09:46 am IST 0
റാഞ്ചി : ജാർഖണ്ഡിൽ ഹേമന്ത് സോറെൻറെ നേതൃത്വത്തിലുള്ള  മന്ത്രിസഭ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഹേമന്ത് സോറൻ ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ…

പ്രമുഖ സിനിമ തീയേറ്ററില്‍ തീപിടിത്തം

Posted by - Aug 6, 2018, 11:50 am IST 0
കൊല്‍ക്കത്ത: നഗരത്തിലെ പ്രമുഖ സിനിമ തീയേറ്ററായ പ്രിയ സിനിമാസില്‍ തീപിടിത്തം. ഞായറാഴ്ച രാത്രി അവസാനത്തെ ഷോ തീരാറായപ്പോഴാണ് തീപിടിത്തം ഉണ്ടായത്. തീയേറ്ററില്‍ നിന്നും പുക പരക്കുന്നത് ജീവനക്കാരന്റെ…

Leave a comment