യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; തിങ്കളാഴ്ച വിശ്വാസവോട്ടു തേടും  

299 0

ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം തവണയാണ് യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയാകുന്നത്.

വെള്ളിയാഴ്ച രാവിലെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച യെദിയൂരപ്പ വൈകുന്നേരത്തോടെ അധികാരമേല്‍ക്കുകയായിരുന്നു. തിങ്കളാഴ്ച സഭയില്‍ വിശ്വാസവോട്ട് തേടിയ ശേഷം മാത്രമേ മന്ത്രിസഭാരൂപീകരണം ഉണ്ടാകുകയുള്ളു. വിമത എംഎല്‍എമാരുടെ അയോഗ്യതയില്‍ അവ്യക്തത നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ രൂപീകരണം നീണ്ടേക്കുമെന്നായിരുന്നു സൂചന.  സഭയില്‍ ബിജെപിക്ക് നിലവില്‍ 101 അംഗങ്ങളുടെ പിന്തുണയാണുള്ളത്. 15 വിമത എംഎല്‍എമാര്‍ തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യും എന്ന പ്രതീക്ഷയിലാണ് ബിജെപി.

2007 നവംബറിലാണ് യെദിയൂരപ്പ ആദ്യമായി കര്‍ണാടകയുടെ മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് തിരഞ്ഞെടുപ്പിനു ശേഷം 2008 മെയ് 30 ന് അദേഹം വീണ്ടും മുഖ്യമന്ത്രിയായി അധികാരമേറ്റു. 2018 മെയ് 17 നാണ് യെഡിയൂരപ്പ മുന്നാം വട്ടവും മുഖ്യമന്ത്രിയായി അധികാരമേറ്റത്. തുടര്‍ന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അദേഹം രാജിവെയ്ക്കുകയായിരുന്നു.

വിമത എംഎല്‍എമാരുടെ കൂട്ടരാജിയെ തുടര്‍ന്ന് കുമാരസ്വാമി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണതിനു പിന്നാലെയാണ് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. പതിന്നാലുമാസമായിരുന്നു കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ്.

Related Post

മഹാ നഗരവും ഉപനഗരങ്ങളും നിശ്ചലമായി

Posted by - Mar 22, 2020, 04:44 pm IST 0
മുംബൈ: മുംബൈ നഗരവും ഉപനഗരങ്ങളും നിഛലമായ കാഴ്ചയാണ് ഇന്ന് കാണാൻ കഴിഞ്ഞത് നിരത്തിൽ വാഹനങ്ങളില്ല, ആളുകളുമില്ല, മെഡിക്കൽ സ്റ്റോറുകൾ പോലും തുറന്നിട്ടില്ല, ട്രെയിനുകൾ പൂർണമായും നിർത്തിയിട്ടേക്കുന്നു. ഹൌസിങ്…

ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് യുഎസ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു  

Posted by - Jul 31, 2019, 07:38 pm IST 0
തിരുവനന്തപുരം: ഐഎസില്‍ ചേര്‍ന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലപ്പുറം എടപ്പാള്‍ സ്വദേശിയായ മുഹമ്മദ് മുഹ്സിനാണ് കൊല്ലപ്പെട്ടത്.  ജൂലൈ 18ന് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍…

രാം ജഠ്മലാനി(95) അന്തരിച്ചു

Posted by - Sep 8, 2019, 06:43 pm IST 0
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ ഞായറാഴ്ച രാവിലെയാണ്  അന്തരിച്ചത് . വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു .…

കശ്മീർ  പ്രശ്നപരിഹാരത്തിനായി  സഹായിക്കാമെന്ന് ട്രംപ്

Posted by - Sep 10, 2019, 10:27 am IST 0
വാഷിംഗ്ടൺ : ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കശ്മീർ പ്രശ്നത്തിൽ പരിഹാരത്തിനായ്  താൻ സഹായിക്കാൻ തയ്യാറാണെന്ന് അമേരിക്കൻ പ്രസിഡന്റ്.  കഴിഞ്ഞ കുറച്ച് ആഴ്ചകളിൽ ട്രംപ് ഇത്തരത്തിൽ ഇന്ത്യ-പാക്ക് പ്രശ്നപരിഹാരത്തിന്…

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക സംഘര്‍ഷം

Posted by - Sep 12, 2019, 10:22 am IST 0
ഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും സംഘര്‍ഷം. ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ നേരിയ തോതിൽ  സംഘര്‍ഷമുണ്ടായി. അരുണാചല്‍ പ്രദേശില്‍ അടുത്ത മാസം ഇന്ത്യന്‍ സൈന്യത്തിന്റെ…

Leave a comment