ഡോക്ടർ എം. രാജീവ് കുമാർ കല്യാൺ സാംസ്കാരിക വേദിയിൽ

11 0

പ്രമുഖ ചെറുകഥാകൃത്തും പ്രഭാഷകനുമായ ഡോക്ടർ എം. രാജീവ് കുമാർ കല്യാൺ സാംസ്കാരിക വേദിയുടെ നവംബർ മാസ സാഹിത്യ സംവാദത്തിൽ മുഖ്യപ്രഭാഷണം നടത്തും.

നവംബർ 16 ന് വൈകിട്ട് 4 : 30ന് ഈസ്റ്റ് കല്യാൺ കേരള സമാജം ഹാളിലാണ് പരിപാടി. “വാഴുന്നവരും വീഴുന്നവരും – മലയാള സാഹിത്യത്തിലെ പുതുപ്രവണതകൾ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന രാജീവ് കുമാറിന്റെ പ്രഭാഷണത്തിനു ശേഷം മുംബൈയിലെ പ്രമുഖ എഴുത്തുകാർ ഈ വിഷയത്തിൽ അദ്ദേഹവുമായി സംവദിക്കും.

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച മുടങ്ങാതെ നടത്തിവരുന്ന കല്യാൺ സാംസ്കാരിക വേദിയുടെ പ്രതിമാസ ചർച്ചയുടെ ഇരുപത്തിയൊന്നാം ലക്കമാണിത്. പരിപാടിയിൽ മുംബൈയിലെ മുഴുവൻ അക്ഷര സ്നേഹികളും പങ്കെടുക്കണമെന്ന് സമാജം പ്രസിഡണ്ട് ലളിതാ മേനോൻ അറിയിച്ചു.

Related Post

High Blood Pressure | Hypertension | Nucleus Health

Posted by - Jun 18, 2013, 03:10 pm IST 0
Hospitals and health systems can license this video for content marketing or patient engagement. Learn more: http://www.nucleushealth.com/?utm_source=youtube&utm_medium=video-description&utm_campaign=bloodpressure-061813 This video, created…

സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Posted by - Apr 9, 2018, 11:42 am IST 0
കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസില്‍ വിചാരണ നേരിടുന്നതില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹർജിയാണ് കോടതി…

Leave a comment