മഹാഡ് :- മഹാഡ് ശ്രീ അയ്യപ്പ വാർഷിക പൂജ ഡിസംബർ ഏഴാം തീയതി റാഡാജി സൂപ്പർമാർക്കറ്റിന് സമീപം തയ്യാർ ചെയ്യുന്ന അമ്പലത്തിൽ വച്ച് നടത്തപ്പെടുന്നു.
രാവിലെ അഞ്ചുമണിക്ക് മഹാഗണപതി ഹോമം, ആറുമണിക്ക് ഉഷ പൂജ, ഏഴുമണിക്ക് ചെണ്ടമേളം, 12 മണിക്ക് ഉച്ചപൂജ വൈകിട്ട് 5.30 ശ്രീ വീരേശ്വർ മന്ദിരത്തിൽ നിന്നും താലപ്പൊലി, വനിതകളുടെ ശിങ്കാരിമേളം , ഭദ്രകാളി ഡാൻസ് എന്നിവയോടുകൂടി ഘോഷയാത്ര ആരംഭിച്ച് ശിവാജി ചൗക്ക്, ചൗധാർതല, എംജി റോഡ് വഴി അമ്പലത്തിൽ എത്തിച്ചേരുന്നതുമാണ്. എട്ടുമണിക്ക് മഹാ ആരതി, ശരണം വിളി, ഹരിവരാസനവും തുടർന്ന് മഹാപ്രസാദവും ഉണ്ടായിരിക്കുന്നതാണ്.