ശ്രീറാം വെങ്കിട്ടരാമന് സസ്‌പെന്‍ഷന്‍; രക്തത്തില്‍ മദ്യാംശമില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്  

199 0

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസുമായിബന്ധ െ പ്പട്ട ് ഐഎഎസ ് ഉേദ്യാഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സസ്‌പെന്‍ഡ് ചെയ്തു. സര്‍വ്വേഡയറക്ടര്‍ സ്ഥാനത്തുനിന്നു നീക്കുകയുംചെയ്തു. വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.പത്ത് വര്‍ഷം വരെ തടവുശിക്ഷകിട്ടാവുന്ന 304-ാം വകുപ്പ് ചേര്‍ത്താണ് ശ്രീറാമിനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

സിവില്‍ സര്‍വ്വീസ്ചട്ടമനുസരിച്ച് 48 മണിക്കൂറിലേറെഒരു ഉദ്യോഗസ്ഥന്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയേണ്ടി വന്നാല്‍ അയാളെസസ്‌പെന്‍ഡ് ചെയ്യാന്‍ വ്യവസ്ഥചെയ്യുന്നുണ്ട്. ഇക്കാര്യങ്ങള്‍ കൂടികണക്കിലെടുത്താണ് ശ്രീറാമിനെ അടിയന്തരമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ചീഫ് സെക്രട്ടറിപുറത്തിറക്കിയിരിക്കുന്നത്. പഠനാവധികഴിഞ്ഞ് തിരികെയെത്തിയ ശ്രീറാമിനെ സര്‍വെ ആന്റ് ലാന്‍ഡ് റെക്കോര്‍ഡ്ഡയറക്ടറായി നിയമിക്കാന്‍ കഴിഞ്ഞവ്യാഴാഴച ചേര്‍ന്ന മ്രന്തിസഭാേയാഗമാണ് തീരുമാനിച്ചത്. പ്രോജക്ട് ഡയറക്ടര്‍- കേരള ലാന്‍ഡ് ഇന്‍ഫര്‍മേ ഷന്‍ മിഷന്‍, ഹൗസിങ് കമ്മിഷണര്‍, സെക്രട്ടറി – കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡ്എന്നീ തസത് ികകളും നല്‍കിയിരുന്നു.

ഇപ്പോള്‍ മെഡിക്കല്‍ കോളജ് പൊലീസ്‌സെല്ലിലാണ് ശ്രീറാം. മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ ശ്രീറാമിനെപൂജപ്പുര ജയിലിലേക്ക് അയച്ചെങ്കിലുംപരിശോധനകള്‍ക്ക് ശേഷം മെഡിക്കല്‍കോളജിലെ പൊലീസ് സെല്ലിലേക്ക്മാറ്റുകയായിരുന്നു. ശ്രീറാം ഓടിച്ചിരുന്ന വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ഓള്‍ഇന്ത്യ സര്‍വ്വീസ് (ഡിസിപ്ലിന്‍ആന്റ് അപ്പീല്‍) റൂള്‍സ് 1969 ലെ റൂള്‍3(3) അനുസരിച്ചാണ് സസ്‌പെന്‍ഷന്‍.ഒ ാള്‍ ഇന്ത്യ സര്‍വ്വീസസ് (ഡിസിപ്ലിന്‍ആന്റ് അപ്പീല്‍) റൂള്‍സ് 1969 ലെ റൂള്‍ 4അനുസരിച്ച് ശ്രീറാം അലവന്‍സുകള്‍ക്ക് അര്‍ഹനായിരിക്കും.ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെസാന്നിധ്യം കണ്ടെത്താനായില്ലെന്നു രാസപരിശോധനാ വിഭാഗം പൊലീസിന്‌റിപ്പോര്‍ട്ട് നല്‍കിയത്.് പൊലീസിന്റെഅനലറ്റിക്കല്‍ ലാബിലാണ് രക്തം പരിശോധിച്ചത്. 9 മണിക്കൂറിലേറെ വൈകിയാണ് ശ്രീറാമിന്റെ രക്തമെടുത്തത്.

Related Post

കെവിന്റെത് ദുരഭിമാനക്കൊല; കൊന്നത് അച്ഛനും സഹോദരനുമെന്ന്  നീനു  

Posted by - May 2, 2019, 03:20 pm IST 0
കോട്ടയം: കെവിന്റെ കൊലപാതകം ദുരഭിമാനക്കൊലയെന്ന് നീനു കോടതിയില്‍. കേസിന്റെ വിസ്താരത്തിനിടെയാണ് നീനു ഇക്കാര്യം പറഞ്ഞത്. തന്റെ പിതാവും ചേട്ടന്‍ ഷാനുവുമാണ് കെവിനെ കൊന്നതെന്നും കെവിന്‍ താഴ്ന്ന ജാതിക്കാരനായതിനാല്‍…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

ശബരിമലയിൽ മുസ്ലിംകളായ ഭക്‌തരെ തടഞ്ഞു

Posted by - Jan 18, 2020, 12:10 pm IST 0
ശബരിമല: കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ അറിവില്ലായ്മ മൂലം ശബരിമല ദർശനം നടത്താതെ മുസ്ലീങ്ങളായ അയ്യപ്പ ഭക്തർ മടങ്ങി.  കർണാടക സംഘത്തോടൊപ്പമാണ് പരമ്പരാഗത വേഷത്തിൽ മുസ്ലീങ്ങൾ എത്തിയത്. ഇവർ…

എയര്‍ ഇന്ത്യയുടെ ജിദ്ദ വിമാനം തിരിച്ചിറക്കി

Posted by - Sep 27, 2019, 09:28 am IST 0
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യന്ത്രത്തകരാറിനെ തുടര്‍ന്നാണ്  എഐ 963 നമ്പര്‍ എയര്‍ ഇന്ത്യ വിമാനം  തിരിച്ചിറക്കിയത്. വിമാനം…

ഐഎസ് അനുകൂല യോഗം: 6 പ്രതികൾ കുറ്റക്കാർ 

Posted by - Nov 25, 2019, 03:29 pm IST 0
കൊച്ചി: ഭീകരസംഘടനയായ ഐഎസ് അനുകൂല യോഗം കണ്ണൂരിലെ കനകമലയില്‍കൂടിയെന്ന കേസില്‍ ആറു പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം പ്രത്യേക എന്‍ഐഎ കോടതി വിധിച്ചു . രാജ്യാന്തര ഭീകര സംഘടനയായ…

Leave a comment