ശിവസേന എം.എല്‍.എമാർ  പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറും

143 0

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ എം.എല്‍.എമാരെ ശിവസേന റിസോര്‍ട്ടിലേക്ക് മാറ്റുന്നതായി റിപ്പോര്‍ട്ട്.  രണ്ടുദിവസം റിസോര്‍ട്ടില്‍ കഴിയാന്‍ എം.എല്‍.എമാര്‍ക്ക് ഉദ്ധവ് താക്കറേ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇരുപതോളം ശിവസേനാ എം.എല്‍.എമാര്‍ ബി.ജെ.പിയുമായി ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. നിരവധി ശിവസേനാ എം.എല്‍.എമാര്‍ ദേവന്ദ്ര ഫഡ്‌നാവിസുമായി അടുപ്പം പുലര്‍ത്തുന്നുണ്ടെന്ന് ബി.ജെ.പി.പറഞ്ഞിരുന്നു . ഈ സാഹചര്യത്തിലാണ് എം.എല്‍.എമാരോട് റിസോര്‍ട്ടിലേക്ക് മാറാന്‍ ശിവസേനാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ബി.ജെ.പി. കുതിരക്കച്ചവടം നടത്തുന്നെന്നും പണം ഉപയോഗിച്ച് ശിവസേനാ എം.എല്‍.എമാരെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നെന്നും മുഖപത്രമായ സാമ്‌നയിലൂടെ ഇന്ന് ശിവസേന ആരോപിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ഇന്ന് ശിവസേന നിയമസഭാകക്ഷിയോഗം ചേര്‍ന്നത്. ഉദ്ധവ് താക്കറേയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 56 എം.എല്‍.എമാരും പങ്കെടുത്തു. എല്ലാ എം.എല്‍.എമാരും നിര്‍ദേശം അംഗീകരിച്ചു. 

Related Post

നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും 

Posted by - Oct 1, 2019, 02:11 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പുമായി സമർപ്പിച്ച നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. മഞ്ചേശ്വരത്ത് 13 പേരും എറണാകുളത്ത് 11 പേരും വട്ടിയൂർക്കാവിൽ 10…

കേരളത്തില്‍ കോവിഡ് തീവ്രവ്യാപനം; രോഗികളുടെ എണ്ണം എണ്ണായിരം കടന്നു  

Posted by - Apr 14, 2021, 03:43 pm IST 0
തിരുവനന്തപുരം:കൊവിഡിന്റെ തീവ്രവ്യാപനത്തില്‍ നടുങ്ങി കേരളം. ഇന്ന് 8778 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കേരളത്തില്‍ രോഗികളുടെ എണ്ണം 8000 കടക്കുന്നത് നവംബര്‍ 4 ന് ശേഷം ഇത് ആദ്യമാണ്.…

ഗ്യാസ് ടാങ്കർ മറിഞ്ഞ് വാതക ചോർച്ച

Posted by - Oct 16, 2019, 10:18 am IST 0
കാസർഗോഡ് : കാസർഗോഡ്-മംഗലാപുരം ദേശീയപാതയിൽ പാചകവാതകം നിറച്  വന്ന ടാങ്കർ ലോറി അപകടത്തിൽപെട്ട്  പ്രദേശത്ത് വാതകം ചോർന്നു. അടുക്കത്ത്ബയലിന് സമീപം പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം നടന്നത്. …

യുവനടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീംകോടതി സ്റ്റേ  

Posted by - May 3, 2019, 05:01 pm IST 0
ന്യൂഡല്‍ഹി : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍…

മാസ് കോവിഡ് പരിശോധനയ്ക്ക് കേരളം; മുഖ്യമന്ത്രി അടിയന്തരയോഗം വിളിച്ചു  

Posted by - Apr 15, 2021, 12:39 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് തീവ്രവ്യാപനത്തെത്തുടര്‍ന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി മാസ് കൊവിഡ് പരിശോധനയ്ക്ക് കേരളം. രണ്ട് ദിവസം കൊണ്ട് രണ്ടരലക്ഷം പേരെ പരിശോധിക്കുകയെന്നതാണ് ലക്ഷ്യം. ഗുരുതരമായ സാഹചര്യത്തെ നേരിടുന്നതിന്…

Leave a comment