വ്യാജരേഖകേസ്: തേലക്കാട്ടിന് രേഖകള്‍ അയച്ച യുവാവ് കസ്റ്റഡിയില്‍; മാര്‍ ആലഞ്ചേരിയുടെ മുന്‍ സെക്രട്ടറിയെ ചോദ്യംചെയ്തു  

104 0

കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ചമച്ച കേസില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. റവ. ഡോ. പോള്‍ തേലക്കാട്ടിന് രേഖകള്‍ ഇമെയില്‍ ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യ എന്ന യുവാവിനെയാണ് ആലുവ ഡിവൈഎസ്പി കസ്റ്റഡിയില്‍ എടുത്തത്.

കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുന്‍ ഓഫീസ് സെക്രട്ടറി ടോണി കല്ലൂക്കാരനെയും പോലീസ് ചോദ്യം ചെയ്തു. ഈ വൈദികനെ വിട്ടയച്ചുവെന്നാണ് സൂചന. ആദിത്യനെ അറസ്റ്റ് ചെയ്തതില്‍ ആലുവ എസ്പി ഓഫീസിനു മുന്നില്‍ വൈദികരും നാട്ടുകാരും പ്രതിഷേധിച്ചു.

അതേസമയം, ഫാ. പോള്‍ തേലക്കാട്ടിന് ഇമെയില്‍ വഴി ഫാ. തേലക്കാട്ടിന് അയച്ചു കൊടുത്തത് വ്യാജരേഖ അല്ലെന്നും ഒറിജിനല്‍ ആണെന്നും ആദിത്യന്‍ മൊഴി നല്‍കിയതായി സൂചന ഉണ്ട്. ഫാ. തേലക്കാട്ടില്‍ നിന്ന് പിടിച്ചെടുത്ത ഇമെയില്‍ രേഖകള്‍ താനയച്ചതാണെന്ന് ആദിത്യ സമ്മതിച്ചതായാണ് അറിയുന്നത്. ആരോപിക്കപ്പെടുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളില്‍ ആദിത്യന്‍ ജോലി ചെയ്തിരുന്നു. ആ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ അവിടുത്തെ ഔദാ്യേഗിക ഡേറ്റാബേസില്‍ നിന്ന് ലഭിച്ച രേഖകള്‍ തന്നെയാണെന്നും കര്‍ദ്ദിനാളിനെതിരായ രേഖകള്‍ വ്യാജമല്ലെന്നും ആദിത്യ അവകാശപ്പെട്ടതായി അറിയുന്നു. എന്നാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ ഔദ്യോഗിക ഡേറ്റാബേസില്‍ നിന്ന് ഇത് സംബന്ധമായ വിവരങ്ങള്‍ നീക്കിക്കളഞ്ഞതായാണ് അറിയുന്നത്. ഇങ്ങിനെയാണെങ്കില്‍ കൂടുതല്‍ ശാസ്ത്രീയമായ പരിശോധനകള്‍ വേണ്ടി വന്നേക്കാം.

എന്നാല്‍ വ്യാഴാഴ്ച രാവിലെ 9.30ന് ചില സംശയങ്ങള്‍ ചോദിക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തിയ പൊലീസ് ആദിത്യയെ അനധികൃതമായി കസ്റ്റഡിയില്‍ വച്ചിരിക്കുകയാണെന്ന് എ എം ടി ആരോപിച്ചു. രാത്രി വൈകിയും ആദിത്യയെ റിലീസ് ചെയ്യാനോ അറസ്റ്റു ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ല എന്നത് ദുരൂഹമാണ്. ഇത് നിയമ ലംഘനമാണെന്നും ആദിത്യയെ ബലിയാടാക്കി യഥാര്‍ത്ഥ വസ്തുത മറച്ചു വക്കാനുള്ള പൊലീസിന്റെ ഗൂഢശ്രമമാണെന്നും എഎംടി ആരോപിച്ചു.

സഭയ്ക്കകത്തു തന്നെ ആഭ്യന്തര കലഹത്തിനു വഴി തെളിച്ചതാണ് വ്യാജരേഖ കേസ്. സഭ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫാ. പോള്‍ തേലക്കാട്ടിനെ ഒന്നാം പ്രതിയാക്കി പൊലീസ് എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പോള്‍ തേലക്കാട്ടിനെ ചോദ്യം ചെയ്യുകയും ഇമെയില്‍ സംബന്ധിച്ച രേഖകള്‍ പോലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദികനേയും ചോദ്യം ചെയ്യലിനു വിധേയമാക്കിയത്. വ്യാജ രേഖയുടെ ഉറവിടം സംബന്ധിച്ച് അറിവുണ്ട് എന്ന് കരുതുന്നവരേയാണ് ചോദ്യം ചെയ്യലിനു വിധേയമാക്കുന്നത്.

വ്യാജ രേഖ എന്ന തരത്തില്‍ ബാങ്ക് സ്റ്റേറ്റ്മെന്റുകളാണ് കര്‍ദ്ദിനാളിനെതിരായി കേസില്‍ ഉയര്‍ത്തിക്കാട്ടുന്നത്. സാമ്പത്തിക ഇടപാടുകള്‍ കര്‍ദ്ദിനാള്‍ വിവിധ ബാങ്കുകള്‍ വഴി നടത്തി എന്ന ആരോപണമായിരുന്നു. എന്നാല്‍ ഇത് വ്യാജ രേഖയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

Related Post

നരേന്ദ്ര മോദി മനോരമ ന്യൂസ് കോൺക്ലേവ് 2019 നെ അഭിസംബോധന ചെയ്യുന്നു

Posted by - Aug 30, 2019, 03:08 pm IST 0
പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ  കൊച്ചിയിൽ മനോരമ കോൺക്ലേവിൽ വീഡിയോ കോൺഫറൻസിംഗിലൂടെ സംസാരിച്ചു. ഒരു പ്രധാന മലയാളി പത്രം സംഘടിപ്പിച്ച കോൺക്ലേവിൽ 'പുതിയ ഇന്ത്യ, പുതിയ സർക്കാർ, പുതിയ…

കൂ​ട​ത്താ​യി ദു​രൂ​ഹ​മ​രണം:  മൂന്ന് പേരുടെ അറസ്റ്റ്  രേഖപ്പെടുത്തി  

Posted by - Oct 5, 2019, 05:05 pm IST 0
കോഴിക്കോട്: കൂടത്തായിയില്‍ ദമ്പതികളും മകനും അടുത്ത ബന്ധുക്കളും ഉള്‍പെടെയുള്ളവര്‍ മരിച്ച സംഭവത്തിൽ  മൂന്ന് പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ജോളി, മാത്യു, പ്രജുകുമാർ എന്നിവരെയാണ് പോലീസ് അറസ്റ്റ്…

കൊല്ലത്ത് കെട്ടിടം തകർന്ന് വീണ് രണ്ട് പേര്‍ മരിച്ചു

Posted by - Sep 6, 2019, 12:37 pm IST 0
കൊല്ലം: കൊല്ലം പാരിപ്പള്ളി പുത്തംകുളത്ത് കെട്ടിടം ഇടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. ശ്രീരാമപുരം സ്വദേശി രഞ്ജിത്ത്, കല്ലറ സ്വദേശി ചന്തു എന്നിവരാണ് മരിച്ചു. രണ്ടു പേരെ പരിക്കുകളോടെ…

കേരളത്തിന്റെ പ്രമേയത്തിന് കടലാസിന്റെ വിലപോലുമില്ല 

Posted by - Dec 31, 2019, 04:06 pm IST 0
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരള ഗവണ്മെന്റ്  പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വിലപോലും ഇല്ലെന്ന്  ബിജെപി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. പണ്ട് ബീഫിന്റെ പേരില്‍ നടത്തിയ കലാപങ്ങളെപ്പോലെ…

പ്രതിരോഗ പ്രവർത്തനങ്ങൾക്കായി സന്നദ്ധ പ്രവർത്തകരെ ക്ഷണിക്കുന്നു മുഖ്യമന്ത്രി.

Posted by - Mar 27, 2020, 04:11 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 22 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ളവരെ ഉള്‍പ്പെടുത്തി…

Leave a comment