കൊച്ചി മെട്രോ; മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാത ഉദ്ഘാടനം ഇന്ന്

526 0

കൊച്ചി: കൊച്ചി മെട്രോ മൂന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരകാര്യ സഹമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി മുഖ്യാതിഥിയാകും.മഹാരാജാസ് മുതല്‍ തൈക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുക..
 വാട്ടര്‍ മെട്രോയുടെ ആദ്യ ടെര്‍മിനലിന്റെയും പേട്ട എസ് എന്‍ ജംഗ്ഷൻറെ ഉത്ഘാടനവും  ഇതോടുകൂടി നടക്കും. മഹാരാജാസ് ഗ്രൗണ്ട് മുതല്‍ തൈക്കൂടം വരെയുള്ള 5.5 കിലോമീറ്റര്‍ പാതയാണ് യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കുക.
ഉച്ചയ്ക്ക് നിപാ പ്രതിരോധത്തില്‍ ഉള്‍പ്പടെ നഴ്‌സുമാര്‍ വഹിച്ച പങ്കിന് ആദരസൂചകമായി സൗജന്യ യാത്രയും ഒരുക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി കെ.കെ ശൈലജയും യാത്രയില്‍ നഴ്‌സുമാര്‍ക്കൊപ്പം ചേരും. നാളെ മുതല്‍ പതിനാല് ദിവസത്തേക്ക് യാത്രക്കാര്‍ക്ക് ടിക്കറ്റില്‍ 50 ശതമാനം ഇളവ് ലഭിക്കും.
5600 കോടി രൂപയാണ് ഇത് വരെയുള്ള കൊച്ചി മെട്രോയുടെ നിര്‍മ്മാണ ചെലവ്. പുതിയ അഞ്ച് സ്റ്റേഷന്‍ കൂടി വരുന്നതോടെ ആകെയുള്ള സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിയൊന്നാകും. ആകെ ദൂരം 23.81 കിലോമീറ്ററും. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയും രണ്ടാം ഘട്ടത്തില്‍ മഹാരാജാസ് കോളേജ് വരെയുമാണ് പൂര്‍ത്തിയാക്കിയത്. ഇന്ന് മുതല്‍ ആലുവ മുതല്‍ തൈക്കൂടം വരെ മെട്രോയില്‍ സഞ്ചരിക്കാം.

Related Post

ആധാർ കാർഡും  റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി  ഒക്ടോബർ 31 വരെ നീട്ടി.

Posted by - Oct 1, 2019, 09:49 am IST 0
ആലപ്പുഴ : ആധാർ കാർഡും റേഷൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള  അവസാന തീയതി ഒക്ടോബർ 31 വരെ നീട്ടി.  സെപ്റ്റംബർ 30 വരെയാണ് കാർഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി…

ഇ.ശ്രീധരന്റെ മേല്‍നോട്ടത്തില്‍ പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയാൻ തീരുമാനിച്ചു 

Posted by - Sep 16, 2019, 06:58 pm IST 0
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം പുതുക്കി പണിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പാലം നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തിനായി വിദഗ്ധ ഏജന്‍സിയെ ചുമതലപ്പെടുത്തി. ഇ,ശ്രീധരന്റെ പൊതുവായ മേല്നോട്ടത്തിലായിരിക്കും നിര്മ്മാണം. പാലം പരിശോധിച്ച്…

ബിജെപി സ്ഥാനാർഥിപട്ടികയായി ; വട്ടിയൂർക്കാവിൽ  എസ്. സുരേഷ്

Posted by - Sep 29, 2019, 04:28 pm IST 0
തിരുവനന്തപുരം : കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. വട്ടിയൂർക്കാവിൽ  എസ്. സുരേഷാണ് സ്ഥാനാർഥി. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് സുരേഷ്.…

സ്‌കൂളില്‍വെച്ച് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു

Posted by - Nov 26, 2019, 06:09 pm IST 0
തൃശ്ശൂര്‍: ചാലക്കുടിയില്‍ സ്കൂൾ വിദ്യാര്‍ഥിക്ക് സ്‌കൂളില്‍വെച്ച് പാമ്പുകടിയേറ്റു. സി.എം.ഐ കാര്‍മല്‍ സ്‌കൂളിലെ ഒമ്പതുവയസുകാരനായ വിദ്യാര്‍ഥിക്കാണ് പാമ്പുകടിയേറ്റത്. കുട്ടിയെ അങ്കമാലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി…

വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട്  

Posted by - Aug 11, 2019, 07:10 am IST 0
കൊച്ചി: ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍കേന്ദ്ര കാലാവസ്ഥ വകുപ്പ് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.തുടര്‍ച്ചയായ ദിവസങ്ങളില്‍അതിതീവ്ര…

Leave a comment