തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ 

324 0

ജമ്മു: ഇന്ത്യയുടെ വെടിനിര്‍ത്തല്‍ സമയം ഉപയോഗപ്പെടുത്തി അമര്‍നാഥ് തീര്‍ത്ഥാടകരെ അക്രമിക്കാന്‍ തീവ്രവാദികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. റംസാന്‍ കാലമായതിനാല്‍ ഇന്ത്യ ഇപ്പോള്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഇത് മുതലാക്കി നിയന്ത്രണരേഖയ്ക്ക് സമീപത്തെ 11 കേന്ദ്രങ്ങള്‍ തീവ്രവാദികള്‍ ലക്ഷ്യമിടുന്നതായാണ് വിവരം. 127 തീവ്രവാദികളാണ് ബിമ്പര്‍ഗാലിയില്‍ തമ്പടിക്കാന്‍ സജ്ജരായിട്ടുള്ളത്. നൗഷിറ പൂഞ്ച് മേഖലയില്‍-30, കൃഷ്ണവാലി-35, തങ്ദാറില്‍-31, കേരന്‍-50 പേര്‍, ഉറിയില്‍ 47 പേര്‍ എന്നിങ്ങനെയാണ് മറ്റ് സ്ഥലങ്ങളിലെ ലഭ്യമായ വിവരം. 

ഇതിനായി ലഷ്‌കറെ തോയ്ബ, ജെയ്‌ഷെ മുഹമ്മദ് തീവ്രവാദ ഗ്രൂപ്പുകളില്‍ പെട്ട 450 പേരെ സജ്ജരാക്കിവെച്ചിട്ടുണ്ടെന്നും ഇവര്‍ നുഴഞ്ഞ് കയറാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അക്രമത്തിനായി സജ്ജരാക്കിയ 450 തീവ്രവാദികളില്‍ ജെയ്ഷ ഇ മുഹമ്മദില്‍ പെട്ടവരാണ് ഭൂരിഭാഗം പേരും. ഇവര്‍ക്ക് നിയാലിയിലെ പാകിസ്താന്‍ സൈന്യം പരിശീലനം നല്‍കിയതായും വിവരം ലഭിച്ചിട്ടുണ്ട്.

Related Post

ഇന്ത്യന്‍ വംശജയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവം: ഭര്‍ത്താവിനെ പോലീസ് കുടുക്കിയതിങ്ങനെ 

Posted by - May 11, 2018, 09:53 am IST 0
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ ഗുര്‍ പ്രീത് സിംഗാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഭാര്യയായ…

700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരി ഉത്തരവിട്ടു

Posted by - May 16, 2018, 08:00 am IST 0
ദുബായ്: റംസാന്‍ മാസാചരണത്തിന്റെ ഭാഗമായി ദുബായില്‍ 700 തടവുകാരെ മോചിപ്പിക്കാന്‍ ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു.  തടവുകാരെ മോചിപ്പിക്കാനുള്ള നിയമ…

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ

Posted by - Mar 17, 2018, 08:17 am IST 0
മിനറൽ വാട്ടറിൽ പ്ലാസ്റ്റിക്ക് തരികൾ, വിഷയത്തിൽ ഡബ്ല്യുഎച്ച്ഒ കുപ്പിവെള്ളത്തിൽ പ്ലാസ്റ്റിക്ക് തരികൾ കണ്ടുവെന്നാരോപിച്ച് വിഷയത്തിൽ ലോക ആരോഗ്യ സംഘടന ഇടപെടുന്നു.ഈ പ്ലാസ്റ്റിക്ക് തരികൾ വയറ്റിൽ ചെന്നാൽ പലരോഗങ്ങൾക്കും…

ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് നാടുവിട്ട യുവാവ് കൊല്ലപ്പെട്ടതായി വിവരം 

Posted by - Jan 17, 2019, 08:52 am IST 0
കണ്ണൂര്‍: ആഗോള ഭീകര സംഘടനയായ ഐസിസില്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് രണ്ടു മാസം മുമ്പ് നാടുവിട്ട സംഘത്തിലെ യുവാവ് കൊല്ലപ്പെട്ടതായി വിവരം. കണ്ണൂര്‍ സിറ്റിയില്‍ താമസിച്ചിരുന്ന അഴീക്കോട്…

Leave a comment