ദുബായില്‍ ബസ് അപകടം; ആറു മലയാളികളുള്‍പ്പെടെ 17പേര്‍ മരിച്ചു  

352 0

ദുബായ്: ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസ് ട്രാഫിക് സൈന്‍ ബോര്‍ഡിലേക്കു ഇടിച്ചു കയറിയ അപകടത്തില്‍ 17 പേര്‍ മരിച്ചു. ഇവരില്‍ പിതാവും മകനും ഉള്‍പ്പടെ ആറുപേര്‍ മലയാളികളാണ്. ആകെ 12 ഇന്ത്യക്കാര്‍  മരിച്ചിട്ടുണ്ട്. ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെ റാഷിദിയ എക്‌സിറ്റിലാണ് അപകടം.

ഒമാനില്‍ നിന്ന് ദുബായിലേക്കു വന്ന ബസാണ് വ്യാഴാഴ്ച വൈകിട്ട് അപകടത്തില്‍പ്പെട്ടത്. തലശ്ശേരി സ്വദേശികളായ ചോണോകടവത്ത് ഉമ്മര്‍(65), മകന്‍ നബീല്‍(25) തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍(40), തൃശൂര്‍ സ്വദേശി ജമാലുദ്ദീന്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ടുപേര്‍ മുംബൈ സ്വദേശികളും ഒരാള്‍ രാജസ്ഥാന്‍ സ്വദേശിയുമാണെന്ന് അധികൃതര്‍ അറിയിച്ചു. രണ്ടു പാക്ക് സ്വദേശികളും ഒമാന്‍ സ്വദേശിയും അയര്‍ലന്റ് സ്വദേശിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല.

31 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. റാഷിദിയ മെട്രോ സ്റ്റേഷനു സമീപത്ത് വലിയ ഉയരമുള്ള വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാന്‍ വച്ചിരുന്ന സൈന്‍ ബോര്‍ഡിലേക്ക് ബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ബസിന്റെ ഇടതുവശത്ത് മുകള്‍ഭാഗം നിശേഷം തകര്‍ന്നു. പൊലീസും സിവില്‍ ഡിഫന്‍സും രക്ഷാ പ്രവര്‍ത്തനം നടത്തി. പരുക്കേറ്റവരെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൃതദേഹങ്ങള്‍ ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍.

ഈദ് ആഘോഷിച്ച ശേഷം ഒമാനില്‍ നിന്ന് മടങ്ങിയെത്തിയവരാണ് ബസിലുണ്ടായിരുന്നതില്‍ ഭൂരിഭാഗം പേരുമെന്നും പൊലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മസ്‌കത്തില്‍ നിന്നു ദുബായിലേക്കും തിരിച്ചുമുള്ള മൊഹിസലാത്ത് യാത്രാ ബസ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇനി അറിയിപ്പിനു ശേഷമേ സര്‍വീസ് പുനരാരംഭിക്കൂ.

ദുബായില്‍ സെഞ്ചുറി മെക്കാനിക്കല്‍ സിസ്റ്റംസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് മരിച്ച ദീപക് കുമാര്‍.  ഭാര്യ ആതിര മകള്‍ അതുല്യ(4) എന്നിവര്‍ പരുക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ഒമാനില്‍ ബന്ധുവിനൊപ്പം ഈദ് ആഘോഷിച്ചു മടങ്ങുകയായിരുന്നു കുടുംബം.  ഉമ്മറും മകനും മകളുടെ കുടുംബത്തിനൊപ്പം ഒമാനില്‍ ഈദ് ആഘോഷിച്ചിട്ട് മടങ്ങുകയായിരുന്നു.

Related Post

ഞങ്ങൾ യുദ്ധത്തിന്  തയ്യാറായിനിൽക്കുകയാണ്'; ഇറാനെതിരെ  യുഎസ്

Posted by - Sep 17, 2019, 10:14 am IST 0
ടെഹ്‌റാന്‍: അരാംകോയുടെ എണ്ണ ശുദ്ധീകരണശാലകളിലെ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച് അമേരിക്ക രംഗത്തെത്തി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമനിലെ ഹൂതി വിമതര്‍ ഏറ്റെടുത്തിരുന്നുവെങ്കിലും ആക്രമണം യെമനില്‍ നിന്നാണെന്നതിനു തെളിവുകള്‍…

ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി

Posted by - Jun 30, 2018, 07:26 pm IST 0
ദുബായ്: യാത്രക്കാര്‍ക്ക് ക്യാരി ഓണ്‍ ലഗേജില്‍ കൊണ്ടുപോകാന്‍ സാധിച്ചിരുന്ന 15 സാധനങ്ങള്‍ക്ക് വിമാനക്കമ്പനികള്‍ വിലക്കേര്‍പ്പെടുത്തി. പുതിയ അറിയിപ്പ് പ്രകാരം പൗഡര്‍, സ്മാര്‍ട്ട് ലഗേജ്, ബേബി ഫുഡ്‌സ്,മരുന്നുകള്‍, പെര്‍ഫ്യൂ,…

ഖത്തര്‍ ദേശീയ ദിനാഘോഷം; കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്

Posted by - Dec 13, 2018, 08:20 am IST 0
ദോഹ : ഖത്തര്‍ ദേശീയ ദിനാഘോഷ പ്രകടനങ്ങള്‍ക്കായി വാഹനങ്ങള്‍ അലങ്കരിക്കുന്നതിന് കര്‍ശനമായ നിര്‍ദേശങ്ങളുമായി ഗതാഗത വകുപ്പ്. ദേശീയ ദിനാഘോഷങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍ കുറയ്ക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഗതാഗത വകുപ്പിന്റെ…

അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം

Posted by - Apr 28, 2018, 07:59 am IST 0
ബ്യൂണസ്‌ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിക്ടര്‍സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് വിവരം.  

പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി

Posted by - Oct 28, 2018, 09:10 am IST 0
ടോക്കിയോ:രണ്ടുദിവസത്തെ ജപ്പാൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ടോക്കിയോയില്‍ എത്തി. ജപ്പാൻ പ്രാധാനമന്ത്രി ഷിൻസോ ആബേയുമായി അദ്ദേഹം ഇന്ന് കൂടിക്കാഴ്ച നടത്തും.  ജപ്പാൻ പ്രധാനമന്ത്രിയുടെ ഒഴിവുകാല വസതിയിലാണ് നരേന്ദ്രമോദിക്ക്…

Leave a comment