കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌ 

273 0

ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ്‌. ദുബായ്, അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍നിന്ന് സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും 5000-6000ത്തിനും ഇടയിലായിരുന്നു നിരക്ക്. ഇത് 36,000 മുതല്‍ 40,000 വരെയായാണ‌് ഉയര്‍ത്തിയത‌്. എയര്‍ ഇന്ത്യയടക്കമുള്ളവ ആറും ഏഴും ഇരട്ടിയാണ് തുക കൂട്ടിയത്. ​ഗള്‍ഫില്‍ വിദ്യാലയങ്ങള്‍ അടച്ചതിനാല്‍ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നത് മുതലെടുത്താണ് വിമാന കമ്പനികളുടെ കൊള്ള. 

ആഗസ‌്ത‌് ആദ്യവാരത്തോടെ സംസ്ഥാനത്ത‌ുനിന്ന‌് ഗള്‍ഫ‌് നാടുകളിലേക്കുള്ള നിരക്കും വര്‍ധിപ്പിക്കും. ഒരാഴ്ചയായി വിദേശ വിമാന കമ്പനികള്‍ കേരളത്തിലേക്ക് ബുക്കിങ് സ്വീകരിക്കുന്നില്ല. അടുത്ത ഒരുമാസത്തേക്ക് ടിക്കറ്റ് കിട്ടാനുമില്ല. ഒരുമാസം മുമ്പ് ബുക്ക് ചെയ്തവര്‍ക്കാണ് ഇപ്പോള്‍ നാട്ടിലെത്താനാകുന്നത്. ബന്ധുക്കളുടെ വിവാഹത്തിനും മരണത്തിനും എമര്‍ജന്‍സി ടിക്കറ്റില്‍ വരാനുള്ള സംവിധാനവും നിലച്ചു. കാത്തിരിപ്പ് പട്ടികയിലുള്ള ഭൂരിപക്ഷവും യാത്ര റദ്ദാക്കുകയാണ്. 

ജിദ്ദയില്‍നിന്ന‌് നെടുമ്പാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക‌് നിരക്ക് 13,000-14,000ത്തിനും ഇടയിലായിരുന്നു. ഇത‌് 50,000ത്തിന് മുകളിലാക്കി. റിയാദില്‍നിന്നും ദമാമില്‍നിന്നും കരിപ്പൂരിലെത്താന്‍ ഇപ്പോള്‍ 37,000 രൂപ നല്‍കണം. 12,000 രൂപയായിരുന്നു ഒരാഴ്ച മുമ്പത്തെ നിരക്ക്. മസ‌്കത്ത്, ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്ന‌് കരിപ്പൂരിലേക്കുള്ള നിരക്ക് 36,000 രൂപയാണ്. നെടുമ്ബാശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 32,000 രൂപയും. 8000 മുതല്‍ 9000 വരെയായിരുന്നു പഴയ നിരക്ക്.

Related Post

സിംബാബ്‌വെ മുൻ പ്രിന്റന്റ് റോബർട്ട് മുഗാബെ അന്തരിച്ചു

Posted by - Sep 6, 2019, 12:07 pm IST 0
സിംബാബ്‌വെ മുൻ പ്രസിഡന്റ് റോബർട്ട് മുഗാബെ തന്റെ 95 ആം വയസ്സിൽ അന്തരിച്ചുവെന്ന് രാജ്യത്തെ പ്രസിഡന്റ് എമ്മേഴ്‌സൺ മംഗംഗ്വ തന്റെ ഔ ദ്യോ ഗിക ട്വിറ്റർ അക്കൗണ്ടിൽ…

 ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു

Posted by - Oct 1, 2018, 08:33 pm IST 0
സ്റ്റോക്ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്‌കാരം ജെയിംസ് പി അലിസണ്‍, ടസുകു ഹോഞ്ചോ എന്നിവര്‍ അര്‍ഹരായി. കാന്‍സര്‍ ചികിത്സാ രംഗത്തെ നിര്‍ണായക കണ്ടെത്തലിനാണ് പുരസ്‌കാരം. കാന്‍സറിനെതിരെയുള്ള…

ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് കൂട്ടുകാരിയെ തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ 

Posted by - Apr 21, 2018, 01:47 pm IST 0
നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ . പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം.എന്നാൽ തള്ളിയിട്ടതിന്‍റെ കാരണമാണ് വിചിത്രം. ഒരു…

ക്യാമ്പില്‍ തീപിടുത്തം : അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായത് നാട്ടുകാർ 

Posted by - Apr 16, 2018, 10:42 am IST 0
ന്യൂഡല്‍ഹി: അഭയാര്‍ഥി ക്യാമ്പില്‍ തീ പിടിച്ചതിനെ തുടര്‍ന്ന്​ അഭയം നഷ്​ടമായ റോഹിങ്ക്യകള്‍ക്ക്​ കൈത്താങ്ങായി നാട്ടുകാരും സന്നദ്ധ സംഘടനകളും. ഞായറാഴ്​ച പുലര്‍ച്ചെ 3 മണിക്കാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട്​ സര്‍ക്യൂട്ടാണ്​…

ഓമനറെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്  അധികാരമേറ്റു

Posted by - Jan 11, 2020, 03:25 pm IST 0
മസ്‌കത്ത്: ഒമാന്റെ പുതിയ ഭരണാധികാരിയായി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ പ്രഖ്യാപിച്ചു. സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് പുതിയ ഭരണാധികാരിയെ രാജകുടുംബം…

Leave a comment