നിഗൂഢതകൾ ഒളിപ്പിച്ച് ഫഹദിന്റെ അതിരൻ ടീസർ

229 0

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലും സായ് പല്ലവിയും ഒന്നിക്കുന്ന അതിരൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നാൽപ്പത്തിരണ്ട് സെക്കന്റ് മാത്രമുള്ള നിഗൂഢതകൾ നിറഞ്ഞ ടീസറാണ് ഫഹദ് ഫാസിലിന്റെ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ദുൽഖറിന്റെ കലിക്ക് ശേഷം പ്രിയ താരം സായ് പല്ലവി മലയാളത്തിലെത്തുന്ന ചിത്രം കൂടിയാണ് അതിരൻ. ചിത്രം ഏപ്രിൽ 12നു തിയേറ്ററുകളിലെത്തും. 

നവാഗതനായ വിവേക് കഥയും സംവിധാനവും ചെയ്യുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. പ്രകാശ് രാജ്, അതുൽ കുൽക്കർണി, സുരഭി, സുദേവ് നായർ, രൺജി പണിക്കർ, ലെന, ശാന്തി കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സെഞ്ച്വറി ഇൻവെസ്റ്റ്മെന്റ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അനു മൂത്തേടത്തും സംഗീത സംവിധാനം പി.എസ് ജയഹരിയുമാണ്.

https://www.youtube.com/watch?v=ug7irf6IbBM teaser link 

Related Post

അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയിലെ ശ്രദ്ധേയ നടന്‍ വിടവാങ്ങി

Posted by - May 14, 2018, 08:01 am IST 0
അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ നടന്‍ കലാശാല ബാബു (68) അന്തരിച്ചു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. രാത്രി 12.35ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു…

 പ്രിയാ വാര്യരുടെ അഭിനയം അത്രപോരാ: മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു

Posted by - Jun 30, 2018, 09:02 pm IST 0
കൊച്ചി: കണ്ണിറുക്കി ആരാധകരുടെ മനസ് കീഴടക്കിയ പ്രിയാ വാര്യര്‍ അഭിനയിച്ച മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു. പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ…

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST 0
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം…

Leave a comment