വിഷു ആഘോഷമാക്കാൻ മധുരരാജയും അതിരനും തീയേറ്ററുകളില്‍

208 0

ഈ വര്‍ഷത്തെ വിഷു റിലീസുകളായി മധുരരാജയും അതിരനും തീയേറ്ററുകളില്‍ എത്തി. മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കുന്ന 'മധുരരാജ'യും ഫഹദും സായ് പല്ലവിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'അതിരനു'മാണ് ഈയാഴ്ച തീയേറ്ററുകളിലെത്തിയ മലയാള സിനിമകള്‍.

ഈ.മ.യൗവിന് ശേഷം പി എഫ് മാത്യൂസ് തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ സംവിധാനം നവാഗതനായ വിവേക് ആണ്.  'കുമ്പളങ്ങി നൈറ്റ്‌സി'ന് ശേഷം ഫഹദ് അഭിനയിക്കുന്ന ചിത്രമാണ് 'അതിരന്‍'. ഒരു മാനസികരോഗാശുപത്രി പശ്ചാത്തലമാവുന്ന ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. 

റൊമാന്റിക് ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, ലെന, രണ്‍ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മമ്മൂട്ടിയുടേതായി ഈ വര്‍ഷം തീയേറ്ററുകളിലെത്തുന്ന ആദ്യ മലയാളചിത്രമാണ് 'മധുരരാജ'. 2010ല്‍ പുറത്തിറങ്ങി വലിയ ബോക്‌സ്ഓഫീസ് വിജയം നേടിയ 'പോക്കിരിരാജ'യിലെ നായകന്‍ 'രാജ' ഉള്‍പ്പെടെയുള്ള ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുകയാണ്  'മധുരരാജ'യില്‍. എന്നാല്‍ 'പോക്കിരിരാജ'യുടെ രണ്ടാംഭാഗവുമല്ല 'മധുരരാജ'. പോക്കിരിരാജയില്‍ പൃഥ്വിരാജ് ഉണ്ടായിരുന്നെങ്കില്‍ ഇത്തവണ അദ്ദേഹത്തിന്റെ കഥാപാത്രം ചിത്രത്തിലില്ല. 

ഉദയ്കൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്ന്‍ ആണ്. സണ്ണി ലിയോണ്‍ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Related Post

ഹോളിവുഡ് നടന്‍ അന്തരിച്ചു

Posted by - Sep 7, 2018, 08:07 am IST 0
ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു. 82 വയസായിരുന്നു. ബര്‍ട്ടിന്റെ മാനേജര്‍ എറിക് ക്രിറ്റ്‌സര്‍ ആണ് മരണ വിവരം അറിയിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്…

കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്

Posted by - Nov 30, 2018, 03:02 pm IST 0
കൊച്ചി: മിമിക്രി താരവും നടനുമായ കലാഭവന്‍ അബിയുടെ ഓര്‍മ്മകള്‍ക്ക് ഒരാണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ 30 തിനാണ് രോഗം പിടിപെട്ട് 54 -ാം വയസ്സില്‍ അബി നമ്മെ…

മമ്മൂട്ടി വീണ്ടും പാടി

Posted by - Apr 28, 2018, 07:29 am IST 0
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി വീണ്ടും പാടി.അങ്കിൾ എന്ന പുതിയ സിനിമയ്ക് വേണ്ടി ആണ് മമ്മൂട്ടി വീണ്ടും പാടിയത്. "എന്താ ജോൺസാ കള്ളില്ലേ…കല്ലുമ്മകായില്ലേ" എന്നു തുടങ്ങുന്ന ഗാനം പ്രേക്ഷകരും…

വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ്

Posted by - Nov 6, 2018, 09:19 pm IST 0
കൊച്ചി: സിനിമ ചിത്രീകരണത്തിനായി ഡിസംബര്‍ പതിനഞ്ച് മുതല്‍ ജനുവരി മുപ്പത് വരെ വിദേശ യാത്രയ്ക്ക് അനുമതി തേടി നടന്‍ ദിലീപ് വീണ്ടും കോടതിയെ സമീപിച്ചു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക്…

ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയായി ദീപിക, 'ഛപാകി'ന്റെ ആദ്യ ചിത്രം പുറത്ത്

Posted by - Mar 25, 2019, 01:51 pm IST 0
മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ ജീവിതം പറയുന്ന ചിത്രം  'ഛപാകി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പങ്കുവച്ച്  ദീപിക പദുക്കോണ്‍. താരത്തിന്‍റെ ലക്ഷ്മിയായുളള മാറ്റം വിമര്‍ശകരെപ്പോലും…

Leave a comment