സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്നത് തടയണം; രാഷ്ട്രപതിക്ക് വിരമിച്ച സൈനികരുടെ  കത്ത്

226 0

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് വിരമിച്ച സൈനികരുടെ കത്ത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കത്തിനെതിരെ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്. എട്ട് മുൻ സൈനിക മേധാവികളടക്കം 156 സൈനികരാണ് കത്തെഴുതിയത്.

സൈനിക നടപടികളുടെ അംഗീകാരം തട്ടിയെടുക്കാനാണ് രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുന്നതെന്നും രാഷ്ട്രപതിക്ക് അയച്ച കത്തിൽ സൈനികർ പറയുന്നു.

രാഷ്ട്രീയ പ്രവർത്തകർ പ്രചാരണത്തിനായി സൈനികരുടെ വസ്ത്രങ്ങളും പോസ്റ്ററുകളും ഉപയോഗിക്കുന്നു. പ്രത്യേകിച്ച് അഭിനന്ദൻ വർധമാന്‍റെ ചിത്രങ്ങൾ ഇതിനായി ഉപയോഗിക്കുന്നുവെന്നും സൈനികർ ചൂണ്ടിക്കാട്ടി. ജനറൽ സുനിത് ഫ്രാൻസീസ് റോഡ്രിഗസ്, ശങ്കർ റോയി ചൗധരി, ദീപക് കപൂർ, അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ്, വിഷ്ണു ഭഗവത്, അരുൺ പ്രകാശ്, സുരേഷ് മേത്ത, എയർ ചീഫ് മാർഷൽ എൻ.സി. സുരി എന്നീ സൈനിക മേധാവിമാരാണ് കത്തയച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ മോദി സേന പരാമർശത്തെയും സൈനികർ വിമർശിച്ചു.

Related Post

മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു

Posted by - Jan 17, 2020, 11:22 am IST 0
മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു.  ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്.   അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ്…

താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ തീരുമാനിച്ചു 

Posted by - Dec 27, 2019, 04:00 pm IST 0
മുംബൈ: താനെ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരുടെ ശമ്പള അക്കൗണ്ടുകള്‍ ആക്‌സിസ് ബാങ്കില്‍ നിന്ന് ദേശസാല്‍കൃത ബാങ്കിലേക്ക് മാറ്റാന്‍ മേയര്‍ നരേഷ് മാസ്‌കെ നിര്‍ദേശിച്ചു. സര്‍ക്കാരുമായി ബന്ധപ്പെട്ട എല്ലാ…

ഗുവാഹട്ടിയില്‍ കര്‍ഫ്യു പിന്‍വലിച്ചു

Posted by - Dec 17, 2019, 10:54 am IST 0
ഗുവാഹാട്ടി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ വലിയ  പ്രതിഷേധം ഉയര്‍ന്ന ഗുവാഹാട്ടിയില്‍ ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ അസം സര്‍ക്കാര്‍ പിന്‍വലിച്ചു. ക്രമസമാധാന നില വിലയിരുത്താന്‍ മുഖ്യമന്ത്രി സര്‍ബാനന്ദ സൊനോവാളിന്റെ അധ്യക്ഷതയില്‍…

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ 21 ന് , ഒക്ടോബർ 24 ന് വോട്ടെണ്ണൽ : തെരഞ്ഞെടുപ്പ് കമ്മീഷൻ  

Posted by - Sep 21, 2019, 01:06 pm IST 0
ഡൽഹി :ഒക്ടോബർ 21 ന് മഹാരാഷ്ട്രയിലും,  ഹരിയാനയിലും വോട്ടെടുപ്പ്  നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ പ്രഖ്യാപിച്ചു.  വോട്ടെണ്ണൽ  ഒക്ടോബർ 24 ന് നടക്കുമെന്നും  അദ്ദേഹം…

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST 0
ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി…

Leave a comment