ലോക് സഭ  ബഹളത്തിൽ  രമ്യാ ഹരിദാസിന് നേരെ കൈയേറ്റ ശ്രമം  

452 0

ന്യൂ ഡൽഹി : മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിയിൽ ലോക് സഭയിൽ ബഹളം. പാർലമെന്റിന്റെ രണ്ട് സഭയും ബഹളത്തിൽ സ്തംഭിച്ചു.പ്രതിഷേധ പ്രകടനം നടത്തിയവർക്ക് നേരെ മാർഷൽമാരെ സ്‌പീക്കർ നിയോഗിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി.

ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനറുകളും പ്ലക്കാർഡുകളുമായാണ് കോൺഗ്രസ്സ് നേതാക്കൾ സഭയിൽ എത്തിയത്. ബാനർ ഉയർത്തിയതിന് കോൺഗ്രസ്സ് എംപിമാരായ ഹൈബി ഈഡനെയും ടി.എൻ. പ്രതാപനെയും ഒരു ദിവസത്തേക്ക് സഭാ നടപടികളിൽ നിന്ന് സ്പീക്കർ മാറ്റി നിർത്തി.

മാർഷൽമാർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാരോപിച്ച് രമ്യാ ഹരിദാസ് എംപി സ്പീക്കർക്ക് പരാതി നൽകിയിട്ടുണ്ട്.
 

Related Post

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

Posted by - Jun 15, 2018, 09:58 am IST 0
കാശ്മീര്‍: ജമ്മുകശ്മിരിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഷുജാത്ത് ബുഖാരിയെ വെടിവെച്ചു കൊന്നു. ശ്രീനഗറിലെ പ്രസ് കോളനിയിലെ ബുഖാരിയുടെ ഓഫീസിന് പുറത്തുവെച്ചാണ് ഇദ്ദേഹത്തിന് നേരെ അജ്ഞാതസംഘം വെടിയുതിര്‍ത്തത്. അക്രമി സംഘം…

മദ്രാസ് ഐഐടി വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിച്ചു   

Posted by - Nov 19, 2019, 03:01 pm IST 0
ചെന്നൈ : മദ്രാസ് ഐഐടി വിദ്യാർത്ഥിനിയായ ഫാത്തിമാ ലത്തീഫിന്റെ മരണത്തിന് കാരണമായ സന്ദർഭങ്ങൾ  ചർച്ച ചെയ്യാമെന്ന്  ഐഐടി അധികൃതർ. ഈ  ഉറപ്പിൽ വിദ്യാർത്ഥികളുടെ നിരാഹാര സമരം അവസാനിപ്പിച്ചു.…

ഡൽഹി തീപിടുത്തം; മരിച്ചവരിൽ മൂന്ന് മലയാളികളും

Posted by - Feb 12, 2019, 02:14 pm IST 0
ന്യൂഡൽഹി: ഡൽഹി കരോൾബാഗിലെ ഹോട്ടൽ സമുച്ചയിത്തിലുണ്ടായ തീപിടുത്തത്തിൽ മരിച്ചവരിൽ മൂന്ന് മലയാളികളും. എറണാകുളം ചേരാനെല്ലൂർ സ്വദേശി നളിനിയമ്മ മക്കളായ ജയശ്രീ, വിദ്യാസാഗർ എന്നിവരാണ് മരിച്ച മലയാളികൾ. അപകടത്തിൽ മരിച്ചവരുടെ എണ്ണം…

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി

Posted by - Sep 8, 2019, 06:37 pm IST 0
ബെംഗളൂരു : സോഫ്റ്റ് ലാന്റിംഗിനിടെ കാണാതായ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി.  വിക്രം ലാന്‍ഡറിന്റെ ചന്ദ്രോപരിതലത്തിലെ സ്ഥാനം കണ്ടെത്തിയതായും ലാന്‍ഡറിന്റെ ദൃശ്യങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായും ഐഎസ്ആര്‍ഒ ചെയര്‍മാന്‍…

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ രാജിവെച്ചു

Posted by - Nov 26, 2019, 03:19 pm IST 0
മുംബൈ: വിശ്വാസ വോട്ടെടുപ്പ് നടക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനം  അജിത് പവാര്‍ രാജിവെച്ചു.  നിലവിലെ സാഹചര്യത്തില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സര്‍ക്കാരിന് സാധിക്കില്ലെന്ന്…

Leave a comment