സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ

417 0

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയെ പ്രശംസിച്ചുകൊണ്ട് മന്ത്രി കെ.ടി ജലീൽ. സക്കറിയ സംവിധാനം ചെയ്ത സിനിമയ്ക്ക് അഭിനന്ദനങ്ങൾ അർപ്പിച്ചുകൊണ്ടാണ് അദ്ദേഹം രാഗത്തുവന്നിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക് പേജിൽ കൂടിയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.
ഫേസ്ബുക് പേജിന്റെ പൂർണ രൂപം ഇങ്ങനെ 

" സുഡാനി From നൈജീരിയ " കാണാതെ പോകരുത് …..
————————————— 
ഒരിടവേളക്ക് ശേഷം നല്ലൊരു സിനിമ കണ്ടു . ഫുട്ബോളിനെ പ്രാണനെപ്പോലെ കരുതുന്ന ഒരു നാടിന്റെ കഥ പറയുകയാണ് യുവ സംവിധായകൻ സക്കറിയ . സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നതും അദ്ദേഹം തന്നെയാണ് . നൻമ നിറഞ്ഞ മനസ്സിൽ നിന്നേ ഇങ്ങിനെയൊരു ഇതിവൃത്തം രൂപം കൊള്ളൂ . എന്റെ നാട്ടുകാരൻ കൂടിയായ സക്കരിയ്യയെ ഓർത്ത്  അഭിമാനം കൊള്ളുന്നു . സ്നേഹം വേണ്ടുവോളം നൈജീരിയക്കാരൻ സുഡുവിന് പകർന്ന് നൽകിയ ഉമ്മയുടെ കണ്ണുനീരിന് മജീദിന്റെ മനസ്സിൽ വറ്റാത്ത കാരുണ്യത്തിന്റെ ആൽമരം നട്ട് പ്രത്യുപകാരം ചെയ്യുന്ന രംഗത്തോടെ അവസാനിക്കുന്ന ഈ ചലചിത്രകാവ്യം രാജ്യാതിർത്തികൾക്ക്  അപ്പുറത്താണെങ്കിലും മനുഷ്യന്റെ ദു:ഖങ്ങൾക്ക് ഒരേ നിറവും മണവുമാണെന്ന് നമ്മെ ബോദ്ധ്യപ്പെടുത്തുന്നു .
മതവും ഭാഷയും ദേശവും വർണ്ണവും നിഷ്കളങ്കരായ സാധാരണക്കാരിൽ അടുപ്പത്തിന്റെ ഭൂമിക സൃഷ്ടിക്കാനുതകുന്ന രാസത്വരകങ്ങളാകുന്നത് എങ്ങിനെയെന്ന് അതിമനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ഈ ചലചിത്രം . 

വേണ്ടായിരുന്നു എന്ന് തോന്നിയ ഒരു സീനോ സംഭാഷണമോ "സുഡാനി From നൈജീരിയ" യിൽ ഇല്ല . പ്രാദേശിക സംസ്കൃതിയുടെ ഉൾക്കാമ്പ് തൊട്ട് കൊണ്ട് തന്നെ ദേശീയ അന്തർദേശീയ ഉത്ഗ്രഥനവും മാനവിക ഐക്യവും വാനോളം ഉയർത്തിപ്പിടിക്കാനും ഈ കലാസൃഷ്ടിക്ക് കഴിഞ്ഞിട്ടുണ്ട് . പല സ്ഥലങ്ങളിലും പ്രതിഭകളെ ആദരിക്കാൻ അവസരം കിട്ടുമ്പോൾ മോഹിച്ച് പോയിട്ടുണ്ട് , എന്റെ നാട്ടിലും ഇതുപോലുള്ളവർ ഉണ്ടായിരുന്നെങ്കിൽ എന്ന് . ആ ആഗ്രഹമാണ് ഈ സിനിമയിലൂടെ പൂവണിഞ്ഞിരിക്കുന്നത് . സക്കറിയ , അനീഷ് ജി മേനോൻ , നജീബ് കുറ്റിപ്പുറം , ഉണ്ണിനായർ , രാജേഷ് , ബീരാൻ , അമീൻഅസ്ലം , അനൂപ് മാവണ്ടിയൂർ , ഷാനമോൾ , ജുനൈദ്  തുടങ്ങി വളാഞ്ചേരിക്കാരായ എത്ര പേരാണ് അണിയറയിലും അരങ്ങത്തും . സൗബിൻ ഉൾപ്പടെ ഒരാളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടില്ല . എല്ലാവരും ജീവിക്കുകയായിരുന്നു . പിരിയാത്ത "ചങ്ങായ്ച്ചി" കളായി ഉമ്മവേഷമിട്ട സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും  പിടിച്ചിറക്കിയാലും മനസ്സിൽ നിന്ന് ഒരുപാട് കാലത്തേക്ക് പോവില്ല . സുഡാനിയായി  സാമുവൽ ഹൃദ്യമായിത്തന്നെ തന്റെ റോൾ ചെയ്തു . 

ഒരു നിർമ്മാതാവില്ലെങ്കിൽ സിനിമക്ക് ജന്മമില്ല . സക്കരിയ്യയുടെ ആഗ്രഹം സഫലമാക്കാൻ പ്രതിബദ്ധതയോടെ മുന്നോട്ട് വന്ന സമീർ താഹിറും ഷൈജു ഖാലിദും പ്രത്യേകം പ്രശംസയർഹിക്കുന്നു . തിരക്കഥയിലും സംഭാഷണത്തിലും സക്കറിയക്ക് കൂട്ടായ മുഹ്സിൻ പെരാരിയും ശ്രദ്ധിക്കപ്പെടേണ്ട എഴുത്തുകാരനാണ് .  നയനസുന്ദരവും ശ്രവണമധുരവും ഹൃദയഹാരിയുമായ അനുഭവമാക്കി "സുഡാനി From നൈജീരിയ" യെ മാറ്റിയ എല്ലാ കലാകാരി കലാകാരൻമാർക്കും ഒരായിരം അഭിനന്ദനങ്ങൾ .

Related Post

ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി

Posted by - Nov 29, 2018, 12:37 pm IST 0
രജനീകാന്ത് ഷങ്കര്‍ കൂട്ടുകെട്ടില്‍ പിറന്ന ബ്രഹ്മാണ്ട ചലച്ചിത്രം 2.0 തിയറ്ററുകളിലെത്തി. ആരവങ്ങളും ആഘോഷങ്ങളുമായാണ് ആരാധകര്‍ സ്റ്റെല്‍ മന്നന്റെ ചിത്രത്തെ വരവേറ്റത്. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ചിത്രം റിലീസ്…

പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക്

Posted by - Apr 3, 2018, 09:02 am IST 0
പരോൾ ഏപ്രിൽ 5 ന് തീയേറ്ററുകളിലേക് മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പരോൾ ഏപ്രിൽ 5 ന് തീയറ്ററുകളിലേക്കെത്തുകയാണ്.നവാഗതനായ ശരത് സാനദിത്ത സംവിധാനം ചെയ്യുന്ന ചിത്രതിന്റെ…

പ്രണയം പറഞ്ഞ് 'ഷിബു'വിന്റെ ടീസർ

Posted by - Mar 27, 2019, 06:12 pm IST 0
സിനിമയ്‍ക്കുള്ളിലെ സിനിമയുടെ കഥയുമായി 'ഷിബു'വിന്റെ ടീസർ. ജനപ്രിയ നായകൻ ദിലീപ് ആണ് ചിത്രത്തിന്  ആശംസകള്‍ നേര്‍ന്നുകൊണ്ട് വീഡിയോ പങ്കുവച്ചത്.  ഷിബുവിന്റെ സിനിമാമോഹവും പ്രണയവുമാണ് ടീസറിന്റെ ഇതിവൃത്തം. നാട്ടിൻപുറത്തിന്റെ…

പ്രായം 38 ആയെങ്കിലും അതൊരു പ്രേശ്നമല്ല: വിവാഹം ഉടൻതന്നെ ഉണ്ടാകും, വെളിപ്പെടുത്തലുമായി നന്ദിനി 

Posted by - Apr 22, 2018, 01:22 pm IST 0
തിരുവനന്തപുരം: അന്യ ഭാഷയിൽ നിന്നും മലയാളത്തിലെത്തി മലയാളികളുടെ ഹൃദയം കവർന്ന അഭിനേത്രിയാണ് നന്ദിനി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 19 എന്ന സിനിമയിലൂടെയാണ് നന്ദിനി അഭിനയ…

മികച്ച നടിക്കുള്ള പുരസ്‌കാരം ശ്രീദേവിക്കല്ല നല്‍കാനിരുന്നത്: പുതിയ വെളിപ്പെടുത്തലുമായി ശേഖര്‍ കപൂര്‍

Posted by - Apr 16, 2018, 03:12 pm IST 0
ശ്രീവിദ്യയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരം നൽകിയ സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍. അറുപത്തഞ്ചാമത് ദേശീയ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നല്‍കി…

Leave a comment