നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ല: നടന്‍ മധു

405 0

നടി അക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ദിലീപാണെന്ന് കരുതുന്നില്ലെന്ന് നടന്‍ മധു. സംഭവത്തെക്കുറിച്ച്‌ എനിക്ക് കാര്യമായി അറിയില്ല. ഇതിനാലാണ് മുന്‍പ് പ്രതികരിക്കാഞ്ഞത്. ദീലീപ് ബുദ്ധിമാനായ മനുഷ്യനാണ്. ഈ രീതിയില്‍ ഒരു വിഢ്ഢിത്തം അദ്ദേഹം കാണിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. 

പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മധു ഇക്കാര്യം തുറന്ന് പറഞ്ഞത്. ഇക്കാര്യത്തില്‍ ആദ്യമായാണ് മധു പ്രതികരിച്ചത്. മലയാള സിനിമാ താരസംഘടനയായ അമ്മയുടെ അധ്യക്ഷനായി ഇന്നസെന്‌റിന് പകരം മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ലെന്നും മികച്ച സംഘാടകനായ ഇന്നസെന്‌റ് തന്നെ പ്രസിഡന്‌റായി തുടരണമെന്ന് ആഗ്രഹിക്കുന്നുവെന്നും മധു വ്യക്തമാക്കി. 
 

Related Post

ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted by - Feb 10, 2019, 03:18 pm IST 0
മുംബൈ; ബോളിവുഡ് താരം മഹേഷ് ആനന്ദ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. ബോളിവുഡ് ചിത്രങ്ങളിലെ നിറ സാന്നിധ്യമായിരുന്ന മഹേഷ് ആനന്ദിനെ മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.…

സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററില്‍ 

Posted by - Nov 9, 2018, 09:48 pm IST 0
ചെന്നൈ: സെന്‍സര്‍ ചെയ്ത വിജയ് ചിത്രം സര്‍ക്കാര്‍ വീണ്ടും തീയറ്ററിലെത്തി. വിവാദ രംഗങ്ങള്‍ തിരുത്തിയ ചിത്രമാണ് വീണ്ടും സെന്‍സര്‍ ചെയ്ത് തിയേറ്ററില്‍ എത്തിച്ചത്. ദീപാവലി റിലീസായി തിയേറ്ററിലെത്തിയ…

പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബംഗ്ലാവ് പൂട്ടുന്നില്ല : കാരണം വെളിപ്പെടുത്തി ആര്യ

Posted by - Jun 5, 2018, 06:02 pm IST 0
അഞ്ച് വര്‍ഷമായി പ്രേക്ഷകര്‍ക്ക് ചിരിമധുരം വിളമ്പിയ ബഡായി ബംഗ്ലാവ്‌ പരിപാടി അവസാനിപ്പിക്കുകയാണെന്ന് അവതാരകന്‍ രമേഷ് പിഷാരടി നേരത്തെ പ്രേക്ഷകരോട് പറഞ്ഞിരുന്നു.  "കഴിഞ്ഞ ദിവസം താന്‍ നടത്തിയ സംഭാഷണവും പോസ്റ്റും…

പ്രശസ്ത് ഡിറ്റക്ടീവ് നോവലിസ്റ്റ് അന്തരിച്ചു

Posted by - May 2, 2018, 11:10 am IST 0
കോട്ടയം: പ്രമുഖ ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കോട്ടയത്തെ വസതിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്.…

 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Posted by - Mar 8, 2018, 01:08 pm IST 0
 സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മന്ത്രി എ.കെ. ബാലനാണ് അവാര്‍ഡ് അവാർഡുകൾ പ്രഖ്യാപിച്ചത്.അവാർഡുകൾ ഇങ്ങനെ  മികച്ച നടൻ: ഇന്ദ്രൻസ് (ആളൊരുക്കം) മികച്ച നടി: പാർവതി (ടേക്ക് ഓഫ്),…

Leave a comment