ഇ​ന്ത്യ​ന്‍ വം​ശ​ജ​യുടെ കൊലപാതകം : ഭര്‍ത്താവ് അറസ്റ്റില്‍

160 0

ല​ണ്ട​ന്‍: ബ്രി​ട്ട​നി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​യാ​യ ഫാ​ര്‍​മ​സി​സ്​​റ്റ്​ ജ​സീ​ക പട്ടേ​ലി​നെ​ (34) കൊ​ലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ്​ മിതേഷ്​ പട്ടേല്‍ (36) അറസ്റ്റില്‍. മി​ഡി​ല്‍​സ്​​​ബ​റോ​യി​ലെ വീ​ട്ടി​ല്‍ കഴിഞ്ഞ ബുധനാഴ്​ചയാണ്​ ജസീക്കയെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാഞ്ചസ്റ്ററിലെ ഒരു യൂണിവേഴ്​സിറ്റിയില്‍ പഠിക്കുമ്പോഴാണ് മിതേഷിനെ ​ ജെസീക്ക പരിചയപ്പെടുന്നത്​. ഇരുവരും ചേര്‍ന്ന് മൂന്ന് വര്‍ഷം മുമ്പാണ്​ ​മി​ഡി​ല്‍​സ്​​​ബ​റോ​യി​​ല്‍​ ഫാര്‍മസി തുടങ്ങിയത്​. 

എല്ലായ്​പ്പോഴും വളരെ സന്തുഷ്​ടരായി കാണപ്പെടാറുള്ള ഇരുവരും ഫാര്‍മസി തുടങ്ങിയതുമുതല്‍ ആ പ്രദേശത്തുകാരുടെ ഇഷ്​ടം പിടിച്ചുപറ്റിയിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു. ഭാര്യയെ ഒരുപാട്​ സ്​നേഹിക്കുന്നയാളായിരുന്നു മിതേഷെന്നും അയല്‍ക്കാര്‍ പൊലീസിനോട്​ പറഞ്ഞു​. വീട്ടിനടുത്തായി ഭര്‍ത്താവിനൊപ്പം ഫാര്‍മസി നടത്തിവരുകയായിരുന്നു ജെസീക്ക. ജെസീക്കയുടെ പോസ്റ്റ്​മോര്‍ട്ടം നടത്തിയെങ്കിലും റിപ്പോര്‍ട്ട്​ അന്വേഷണത്തി​​​ന്റെ ഭാഗമായി പുറത്തുവിട്ടിട്ടില്ല. ജെസീക്കയുടെ മൃതശരീരം കണ്ടെത്തിയ ഉടന്‍ ഫോ​റ​ന്‍​സി​ക്​ വി​ഭാ​ഗ​മ​ട​ക്ക​മു​ള്ള​വ​ര്‍ സ്​​ഥ​ല​ത്തെ​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചിരുന്നു.

Related Post

കൊറോണ ബാധിച്ച് സൗദിയിൽ ആറു മരണം; 157 പേർക്ക് രോഗം സ്ഥിരീകരിച്ചു

Posted by - Apr 2, 2020, 02:15 pm IST 0
സൗദി അറേബ്യയിൽ 157 പേർക്ക് കൂടി ബുധനാഴ്ച  കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 1720 ആയി. ആറുപേരാണ്  ബുധനാഴ്ച മരിച്ചത്.  ആകെ മരണ…

സുമാത്രയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്  

Posted by - Aug 2, 2019, 07:53 pm IST 0
സിങ്കപ്പൂര്‍: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ ഏഴ് തീവ്രത രേഖപ്പെടുത്തി. ശക്തമായ ഭൂചലനത്തിന് പിന്നാലെ സുമാത്രയില്‍ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു. എന്തെങ്കിലും നാശനഷ്ടം ഉണ്ടായതായി ഇതുവരെ…

പരിശീലന പറക്കലിനിടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു

Posted by - Dec 6, 2018, 08:00 am IST 0
വാഷിംഗ്ടണ്‍ : ജപ്പാന്‍ തീരത്തിനു സമീപം പരിശീലന പറക്കലിനിടെ അമേരിക്കയുടെ രണ്ടു യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച്‌ തകര്‍ന്നു. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന്…

നേതാക്കളുടെ കാലില്‍ ചുംബിച്ച് മാര്‍പാപ്പ

Posted by - Apr 13, 2019, 04:27 pm IST 0
വത്തിക്കാന്‍ സിറ്റി: നിലപാടുകള്‍കൊണ്ടും കരുണനിറഞ്ഞ പ്രവര്‍ത്തികള്‍കൊണ്ടും എല്ലായിപ്പോഴും ലോകത്തിന്‍റെ ശ്രദ്ധ നേടാറുണ്ട് ഫ്രാൻസിസ് മാര്‍പാപ്പ .ഇപ്പോളിതാ യുദ്ധങ്ങള്‍ ഇല്ലാതാവുന്നതിനായി നേതാക്കളുടെ കാലില്‍ ചുംബിച്ചിരിക്കുകയാണ് അദ്ദേഹം.  ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന് തരിപ്പണമായ…

ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് തായ്‌ലന്‍ഡ് രാജാവ്  

Posted by - May 2, 2019, 03:17 pm IST 0
ബാങ്കോക്ക്: ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ബോഡിഗാര്‍ഡിനെ വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ് തായ്‌ലന്‍ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍. തന്റെ പേഴ്‌സണല്‍ ഗാര്‍ഡ് ഫോഴ്‌സിന്റെ ചുമതലയുള്ള സുതിദ…

Leave a comment