സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി

388 0

ന്യൂഡല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് സോഷ്യല്‍മീഡിയകള്‍ക്ക് സുപ്രീംകോടതി പിഴ ചുമത്തി. കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സ്വീകരിച്ച നടപടികള്‍ എന്തൈാക്കെയാണെന്ന് വ്യക്തമാക്കി സാക്ഷ്യപത്രം സമര്‍പ്പിക്കണമെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബെഞ്ച് ഏപ്രില്‍ 16 ന് ഈ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഉത്തരവിനോട് പ്രതികരിക്കാന്‍ കമ്പനികള്‍ തയ്യാറായില്ല. 

ഫെയ്‌സ്ബുക്ക് അയര്‍ലണ്ട്, ഫെയ്‌സ്ബുക്ക് ഇന്ത്യ, ഗൂഗിള്‍ ഇന്ത്യ, ഗൂഗിള്‍ ഐഎന്‍സി, മൈക്രോസോഫ്റ്റ്, വാട്‌സ്‌ആപ്പ്, യാഹൂ, തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാണ് ഒരു ലക്ഷം രൂപ വീതം കോടതി പിഴ ചുമത്തിയിരിക്കുന്നത്. ജൂണ്‍ 15നകം അവ സമര്‍പ്പിക്കാനും ഒരുലക്ഷം രൂപ പിഴ നല്‍കാനുമാണ് കോടതിയുടെ പുതിയ ഉത്തരവ്. സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന കുറ്റകരമായ വീഡിയോകളെ കുറിച്ച്‌ സന്നദ്ധ സംഘടനയായ പ്രജ്ജ്വലയാണ് പരാതി നല്‍കിയത്.

Related Post

50,000 രൂപവരെ  പി എം സി ബാങ്കിൽ നിന്ന് പിന്‍വലിക്കാം  

Posted by - Nov 6, 2019, 12:09 pm IST 0
മുംബൈ: പിഎംസി ബാങ്കില്‍നിന്ന് പിന്‍വലിക്കാനുള്ള തുക  പരിധി 50,000 രൂപയായി ഉയര്‍ത്തി. നേരത്തെ 40,000 രൂപവരെയായിരുന്നു പരിധി നിശ്ചയിച്ചിരുന്നത്.  ഇതോടെ ബാങ്കിലെ 78 ശതമാനം നിക്ഷേപകര്‍ക്കും മുഴുവന്‍…

മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരത: അവശനായി കിടന്ന നായയുടെ ശരീരത്തിലൂടെ റോഡ് നിര്‍മ്മാണം: 

Posted by - Jun 13, 2018, 01:56 pm IST 0
ആഗ്ര: . ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പുതുതായി നിര്‍മിച്ച റോഡിനടിയില്‍പെട്ടു ശരീരഭാഗം അനക്കാനാവാതെ മണിക്കൂറുകളോളം കിടന്ന് മരിച്ചു. മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ മറ്റൊരു ഉദാഹരണമാണ് ചുട്ടുപൊള്ളുന്ന ടാറിനടിയില്‍ വേദനയില്‍…

റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി: 'മോഷണ രേഖകൾ' പരിശോധിക്കുമെന്ന് സുപ്രീം കോടതി

Posted by - Apr 10, 2019, 02:39 pm IST 0
റഫാൽ ഇടപാടിലെ പുറത്തുവന്ന രേഖകൾ സ്വീകരിക്കാമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. പ്രതിരോധ മന്ത്രാലയത്തിൽ നിന്നും മോഷണം പോയ രേഖകൾ സ്വീകരിക്കുന്നത് രാജ്യസുരക്ഷയ്‌ക്ക് വിരുദ്ധമാണെന്ന കേന്ദ്ര വാദം തള്ളിയാണ് സുപ്രീം…

നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം

Posted by - May 23, 2018, 04:07 pm IST 0
കോഴിക്കോട്: നിപ വൈറസിനെതിരെ കേരളത്തിന്റെ അതിര്‍ത്തി ജില്ലകളിലും ജാഗ്രത നിര്‍ദേശം. നിപ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുന്ന റിബ വൈറിന്‍ മരുന്ന് കേരളത്തില്‍ എത്തിച്ചിട്ടുണ്ട്. 8000 ഗുളികകളാണ് കോഴിക്കോട്…

യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി

Posted by - Apr 22, 2018, 08:04 am IST 0
യശ്വന്ത്‌ സിൻഹയ്‌ക്കെതിരെ ബി.ജെ.പി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനാധിപത്യവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് താൻ പാർട്ടിവിടുകയാണെന്ന സിൻഹയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്ത്. സിൻഹ ഒരു കോൺഗ്രസ്പ്രവർത്തകനെ പോലെയാണ് പെരുമാറുന്നതെന്ന്…

Leave a comment