വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു; കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു  

196 0

ബംഗളുരു: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാകടയിലെ 14 മാസം നീണ്ടുനിന്ന കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണു. ഒരാഴ്ച നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പിലാണ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്. ഡിവിഷന്‍ വോട്ടിംഗ് ആണ് നടന്നത്. ഭരണപക്ഷത്തെ എം.എല്‍.എമാരുടെ എണ്ണം നിയമസഭാ ഉദ്യോഗസ്ഥര്‍ നേരിട്ട് എടുക്കുകയായിരുന്നു. ഭരണപക്ഷത്ത് 99 എം.എല്‍.എമാര്‍ മാത്രമാണ് ഹാജരായത്. അതേസമയം പ്രതിപക്ഷ നിരയില്‍ 105 എം.എല്‍.എമാരുണ്ടായിരുന്നു.

കര്‍ണാടക സ്പീക്കര്‍ കെ. ആര്‍ രമേശ് കുമാര്‍ ശബ്ദ വോട്ട് നിര്‍ദ്ദേശിച്ചുവെങ്കിലും പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പയുടെ നിര്‍ദ്ദേശ പ്രകാരം ഡിവിഷന്‍ വോട്ടിലേക്ക് പോവുകയായിരുന്നു. സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാര്‍ വോട്ട് ചെയ്തില്ല. വിശ്വാസ വോട്ടെടുപ്പിലേക്ക് പോകുന്നതിന് മുമ്പ് മുഖ്യമന്ത്രി കമാരസ്വാമി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരുടെ കൂറുമാറ്റമാണ് സഖ്യ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. കോണ്‍ഗ്രസിന്റെ 13 എം.എല്‍.എമാരും ജെ.ഡി.എസിന്റെ മൂന്ന് എം.എല്‍.എമാരും കൂറുമാറി ബി.ജെ.പി പാളയത്തിലേക്ക് പോയി. വിമത എം.എല്‍.എമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയെങ്കിലും എം.എല്‍.എമാര്‍ വഴങ്ങിയില്ല. ആഴ്ചകള്‍ നീണ്ട അനുനയ ശ്രമങ്ങളും വിജയിച്ചില്ല. ഇതോടെയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സര്‍ക്കാര്‍ വീണത്.

കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പിയെ അകറ്റി നിര്‍ത്തുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാര്‍ അധികാരമേറ്റത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന്റെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ബി.ജെ.പി പാളയത്തിലേക്കുള്ള കൂറുമാറ്റ ഭീഷണിയാണ് സര്‍ക്കാരിന് തുടക്കം മുതല്‍ തന്നെ ഭീഷണി ഉയര്‍ത്തിയത്. ഏത് നിമിഷവും സര്‍ക്കാര്‍ വീഴുമെന്ന ആശങ്കയിലായിരുന്ന സര്‍ക്കാരിനെതിരെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ബി.ജെ.പി നീക്കം ശക്തമാക്കുകയായിരുന്നു.

Related Post

കശ്മീരില്‍  പലയിടത്തും വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി  

Posted by - Sep 28, 2019, 03:30 pm IST 0
കശ്മീര്‍ :കശ്മീരിൽ  തുടരുന്ന കര്‍ശന നിയന്ത്രങ്ങള്‍ക്ക് പിന്നാലെ കശ്മീരില്‍ ചിലയിടങ്ങളില്‍ വീണ്ടും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇന്നലെ ചിലയിടങ്ങളില്‍ 144 പ്രഖ്യാപിച്ചു. നൗഹട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍…

ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

Posted by - Dec 12, 2019, 04:34 pm IST 0
ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി  എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ…

ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം

Posted by - Sep 8, 2018, 07:52 pm IST 0
കാണ്ഡഹാര്‍: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ പ്രവശ്യയില്‍  ബസ് ട്രക്കുമായി കൂട്ടിയിടിച്ച്‌ 15 മരണം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഷാരി ജില്ലയിലെ ഷവോസില്‍ ശനിയാഴ്ച പുലര്‍ച്ച…

ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബസ് ട്രക്കിലിടിച്ച് 16 മരണം 

Posted by - Feb 13, 2020, 09:18 am IST 0
ആഗ്ര: ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ്‌വേയില്‍ ബുധനാഴ്ച രാത്രി ബസ് ട്രക്കിന് പുറകിലിടിച്  16 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റു. ഡല്‍ഹിയില്‍ നിന്ന് ബിഹാറിലേക്ക് പോകുകയായിരുന്ന ബസാണ്…

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിട്ട മുന്‍പ്രതിപക്ഷ നേതാവ് ബിജെപി മന്ത്രിസഭയില്‍  

Posted by - Jun 16, 2019, 09:32 pm IST 0
മുംബൈ: കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന മുന്‍ പ്രതിപക്ഷ നേതാവ്  രാധാകൃഷ്ണ വിഖേ പാട്ടീല്‍ ഫട്‌നാവിസ് സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബിജെപി നേതാവ് അഷിഷ്…

Leave a comment