സിപിഐ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ്; എംഎല്‍എയുടെ കയ്യൊടിഞ്ഞു  

178 0

കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. വിദഗ്ധ ചികിത്സക്കായി എംഎല്‍എയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സിപിഐ ജില്ലാ സെക്രട്ടറിയെ തടഞ്ഞ എസ്എഫ്ഐയ്ക്കാര്‍ക്കെതിരെ നടപടിയെടുക്കാതിരുന്ന ഞാറയ്ക്കല്‍ സിഐയ്ക്ക് എതിരെ നടപടിയാവശ്യപ്പെട്ടാണ് സിപിഐ ഐജി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പൊലീസ് ജലപിരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ് നടത്തുകയും ചെയ്തു.

വൈപ്പിന്‍ ഗവണ്‍മെന്റ് കോളജിലെ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തില്‍ പരിക്കേറ്റ എഐഎസ്എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു രാജുവിനെ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.

Related Post

കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്  

Posted by - Mar 17, 2021, 10:03 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്. പി.വി. അബ്ദുള്‍ വഹാബ്, കെ. കെ. രാഗേഷ്, വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍…

നെടുമ്പാശേരി വിമാനത്താവള നവീകരണ പണികൾ  നാളെ തുടങ്ങും: പകല്‍ സര്‍വീസ് ഇല്ല

Posted by - Nov 19, 2019, 03:10 pm IST 0
നെടുമ്പാശേരി : കൊച്ചി അന്താരാഷ്ട്ര  വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ ജോലികള്‍ നാളെ തുടങ്ങും. ജോലികള്‍ നടക്കുന്നതിനാല്‍ 2020 മാര്‍ച്ച് 28 വരെ പകല്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്ന് സിയാല്‍…

ഓണ്‍ലൈന്‍ റമ്മികളി നിയമവിരുദ്ധം; സര്‍ക്കാര്‍ വിജ്ഞാപനമിറക്കി  

Posted by - Feb 27, 2021, 09:23 am IST 0
കൊച്ചി: ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍…

പി വി സിന്ധുവിനെ  ഇന്ന് കേരളം ആദരിക്കും 

Posted by - Oct 9, 2019, 10:14 am IST 0
തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിനെ  ഇന്ന് കേരളം ഇന്ന് ആദരിക്കും. ഏറ്റുവാങ്ങും. ഇന്ന് വൈകുന്നേരം 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ…

ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച് കാര്‍ തട്ടിയെടുത്തു

Posted by - Oct 15, 2019, 02:36 pm IST 0
തൃശ്ശൂര്‍: ആമ്പല്ലൂരില്‍ രണ്ട് പേര്‍ ചേര്‍ന്ന് ഊബര്‍ ടാക്സി ഡ്രൈവറായ രാജേഷിനെ ആക്രമിച്ച് കാര്‍ തട്ടിയെടുതു.  ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കാര്‍ പിന്നീട് പൊലീസ് സംഘം കാലടിയില്‍…

Leave a comment