വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും

388 0

ന്യൂഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിയറ്റ്നാമുമായി ചേര്‍ന്ന് നാളെ മുതല്‍ ഇന്ത്യ നാവികാഭ്യാസം നടത്തും. അടുത്ത മാസം കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വിയറ്റ്നാം സന്ദര്‍ശിക്കുന്നതിന് മുന്നോടിയായാണിത്. ഇരു രാജ്യങ്ങളും തമ്മില്‍ സമഗ്ര നയതന്ത്ര പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് നാവികാഭ്യാസത്തിന്റെ ലക്ഷ്യം. 

ജൂണില്‍ നിര്‍മലയുടെ സന്ദര്‍ശനത്തിന് പിന്നാലെ വിയറ്റ്നാം പീപ്പിള്‍സ് ആര്‍മിയുടെ കമാന്‍ഡര്‍ ഇന്‍ ചീഫ് ഇന്ത്യയിലെത്തുന്നുണ്ട്. വിയറ്റ്നാം സര്‍ക്കാരിലെ പ്രമുഖരും നാവികാഭ്യാസത്തിന് സാക്ഷ്യം വഹിക്കാനെത്തും. ഇന്ത്യയുടെ യുദ്ധക്കപ്പലുകളായ ഐ.എന്‍.എസ് സഹ്യാദ്രി,​ ഐ.എന്‍.എസ് കമോര്‍ത്ത,​ ഐ.എന്‍.എസ് ശക്തി എന്നിവ ടിയന്‍ സാ പോര്‍ട്ടില്‍ നടക്കുന്ന അഭ്യാസത്തില്‍ പങ്കെടുക്കും. ഈ മാസം 25 വരെയാണ് നാവികാഭ്യാസം. 2016ല്‍ വിയറ്റ്നാം സന്ദര്‍ശിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 500 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ചിരുന്നു.

Related Post

കോവിഡ് മുംബൈ മലയാളി മരണപ്പെട്ടു

Posted by - May 26, 2020, 09:00 pm IST 0
മരണപ്പെടുന്നത് എട്ടാമത്തെ മലയാളി മുംബൈ: കോവിഡ് രോഗബാധിതനായി ഒരു മുംബൈ മലയാളി കൂടി മരണപ്പെട്ടു.നവിമുംബൈ കോപ്പര്‍ഖൈര്‍ണെയില്‍ താമസിക്കുന്ന തൃശൂര്‍ മാള അന്നമനട സ്വദേശി പി.ജി.ഗംഗാധരനാണ്(71) വിടപറഞ്ഞത്്.നവിമുംബൈ മുന്‍സിപ്പല്‍…

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Posted by - May 5, 2018, 11:05 am IST 0
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍…

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Posted by - Jan 30, 2020, 03:59 pm IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക്  കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.…

രാഹുൽ ഗാന്ധിയെ പരസ്യമായി ഉദ്ധവ് താക്കറെ തല്ലണം : രഞ്ജിത്ത് സവർക്കർ 

Posted by - Dec 17, 2019, 10:48 am IST 0
ന്യൂ ഡൽഹി : വീർ സവർക്കറെ മോശമായ രീതിയിൽ പരാമർശിച്ച കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധിയെ ഉദ്ദവ് താക്കറെ പരസ്യമായി തല്ലണമെന്ന് സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കർ…

യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രി; തിങ്കളാഴ്ച വിശ്വാസവോട്ടു തേടും  

Posted by - Jul 26, 2019, 09:57 pm IST 0
ബെംഗളുരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ച രാവിലെ 10ന് വിശ്വാസവോട്ടുതേടും. ബെംഗളുരുവിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. നാലാം…

Leave a comment