ലോട്ടറി നമ്പർ തിരുത്തിയതായി പരാതി 

339 0

കേരള സംസ്ഥാന ലോട്ടറി നമ്പർ തിരുത്തി സമ്മാന തുക തട്ടിയെടുത്തതായി പരാതി. നിർമൽ ടിക്കറ്റിലെ അഞ്ചാമത് സമ്മാനമായ 4000 രൂപ ചോറ്റാനിക്കരയിൽ പ്രവർത്തിക്കുന്ന അമ്മ ലോട്ടറി സ്റ്റാളിൽനിന്നും തട്ടിയെടുത്തതായാണ് പരാതി. 
ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. NU 583272 , NR 583272 എന്നീ സീരിയലുകളിലെ രണ്ട് ടിക്കറ്റുകളിൽ നിന്നായി 3 എന്ന നമ്പർ 8 ആക്കിയാണ് സമ്മാനത്തുക തട്ടിയെടുത്തത്. പണം തട്ടിയെടുത്തയാൾക്ക് ഏകദേശം 40 വയസിനുമുകളിൽ പ്രായം ഉണ്ട്. സി.സി.ടി.വി ക്യാമറയിൽ ഇയാളുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.കടയുടമ വിനോദ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. 

Related Post

നിപ്പാ വൈറസ് ബാധ: ചിക്കന്‍ ഉപയോഗിക്കരുതെന്ന ഉത്തരവ് വ്യാജം 

Posted by - May 29, 2018, 09:10 am IST 0
കോഴിക്കോട്: നിപ്പാ വൈറസ് ബാധസംബന്ധിച്ച ആശങ്കകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും ഇത് സംബന്ധിച്ച വ്യാജ പ്രചരണങ്ങള്‍ക്ക് കുറവില്ല. കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരിലാണ് നിപ്പാ വൈറസ് ബാധസംബന്ധിച്ച…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

Posted by - May 23, 2018, 10:03 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കടല്‍ത്തീരങ്ങളില്‍ ശക്തമായ തിരമാലയുണ്ടാകുമെന്നും അതിനാല്‍ തീരദേശ നിവാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും…

ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

Posted by - Jun 4, 2018, 09:54 am IST 0
തിരുവനന്തപുരം: വാട്‌സാപ്പ് ഹര്‍ത്താലില്‍ ആര്‍ എസ് എസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി. സമൂഹം അതീവ ജാഗ്രത പാലിക്കണം, പ്രതികളുടെ ബന്ധങ്ങള്‍ മനസിലായിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു.  സമരത്തിന്…

രഹ്ന ഫാത്തിമയെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

Posted by - Dec 5, 2018, 04:00 pm IST 0
പത്തനംതിട്ട: രഹ്ന ഫാത്തിമയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി. ജയിലില്‍ വെച്ച്‌ രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞ ദിവസം…

പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി ആരോപണം 

Posted by - May 12, 2018, 02:58 pm IST 0
കൊച്ചി: പതിനഞ്ചുകാരിയായ പെണ്‍കുട്ടിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി.  വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക് പന്ത്രണ്ടരയോടെയാണ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് പ്രവേശിപ്പിക്കുന്നത്. എന്നാല്‍ വൈകീട്ട്…

Leave a comment