കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു

110 0

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ കര്‍ഷകനെ മരത്തില്‍കെട്ടിയിട്ട് വെടിവെച്ചു കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം.  ഉത്തര്‍പ്രദേശിലെ ശംലിയിലെ കുത്തുബ്ഗഡ് ഗ്രാമത്തിലെ ലോകേഷ് കുമാര്‍ എന്ന കര്‍ഷകനെയാണ് വെടിവെച്ചു കൊന്നത്. രാജേഷ്, ധിമാന്‍, രാജ്കുമാര്‍ എന്നിവരും തിരിച്ചറിയാത്ത നാലാമനുമാണ് പ്രതി.

കൊലപാതകത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കമാണെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വെടിയേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോകേഷ് കുമാറിന്റെ മകന്റെ പരാതിയിലാണ് പോലീസ് നടപടി.

Related Post

എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി

Posted by - Nov 16, 2018, 09:54 am IST 0
കൊച്ചി: പ്രതിഷേധം കനക്കുന്നതിനിടെ എന്ത് സംഭവിച്ചാലും ശബരിമലയില്‍ പോകുമെന്ന് തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന്…

ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു

Posted by - Dec 11, 2018, 09:31 pm IST 0
തിരുവനന്തപുരം: ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തീയറ്ററില്‍ പ്രദര്‍ശനം പുനഃരാരംഭിച്ചു. പ്രൊജക്ടര്‍ തകരാറിനെ തുടര്‍ന്ന് ശനിയാഴ്ച ഉച്ചയ്ക്കാണ് ഇവിടത്തെ പ്രദര്‍ശനങ്ങള്‍ മുടങ്ങിയത്. കൊച്ചിയില്‍ നിന്ന് പ്രൊജക്ടര്‍…

പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്

Posted by - Dec 5, 2018, 11:31 am IST 0
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ളവരെ വധിക്കുമെന്ന് ഭീഷണി കത്ത്. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലാണ് തപാലില്‍ കത്ത് ലഭിച്ചത്.  ശോഭാ സുരേന്ദ്രന്‍, എ.എന്‍.രാധാകൃഷ്ണന്‍,…

ഡീസൽ റെക്കോർഡ് വില 

Posted by - Apr 2, 2018, 09:29 am IST 0
ഡീസൽ റെക്കോർഡ് വില  കേരളത്തിൽ ഡീസലിന് റെക്കോഡ് വിലയിലേക്ക് ഉയർന്നു ഇപ്പോൾ ഡീസലിന് 70 രൂപ കടന്നു. പ്രട്രോളിനും സമാനമായി വിലകൂടുന്നുണ്ട് ഇപ്പോൾ പെട്രോളും ഡീസലും തമ്മിലുള്ള…

ബൈക്കില്‍ മിനിലോറിയിടിച്ച്‌ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ മരിച്ചു 

Posted by - May 9, 2018, 01:04 pm IST 0
തിരുവനന്തപുരം: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങിയ കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ സഞ്ചരിച്ച ബൈക്കില്‍ മിനിലോറിയിടിച്ച്‌ ബൈക്ക് യാത്രികരായ മൂന്നു പേര്‍ മരിച്ചു. ഇന്നലെ രാത്രി എട്ടരയോടെ…

Leave a comment