താൻ മരിക്കാൻ പോകുകയാണ്: ഭാര്യയേയും സഹപ്രവര്‍ത്തകരേയും വിളിച്ചറിയച്ചശേഷം ജീവനക്കാരന്‍ ഓഫീസില്‍ തൂങ്ങിമരിച്ചു

338 0

തിരുവനന്തപുരം: താന്‍ മരിക്കാന്‍ പോവുകയാണെന്ന് ഭാര്യയേയും സഹപ്രവര്‍ത്തകരേയും അറിയിച്ചശേഷം വട്ടിയൂര്‍ക്കാവ് ഗ്രാമ വികസന വകുപ്പ് ഓഫീസിലെ നൈറ്റ് വാച്ചര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇന്നലെ വൈകുന്നേരം ആറുമണിയോടെ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് പുറപ്പെട്ട രാജേഷ് രാത്രി പത്തുമണിയോടെ ഭാര്യ ധന്യയെ ഫോണില്‍ വിളിച്ച്‌ താന്‍ മരിക്കാന്‍ പോകുകയാണെന്നും കുട്ടികളെ നോക്കിക്കൊള്ളണമെന്നും പറഞ്ഞു. 

കാട്ടാക്കട കള്ളിക്കാട് നെല്ലിക്കാട് മൈലക്കരയില്‍ ചന്ദ്രമോഹനത്തില്‍ മോഹനന്‍- ചന്ദ്രിക ദമ്പതികളുടെ മകന്‍ രാജേഷിനെയാണ് (38) വട്ടിയൂര്‍ക്കാവ് ഗ്രാമവികസന വകുപ്പ് ഓഫീസ് കെട്ടിടത്തിന്റെ (ബ്ളോക്ക് ഓഫീസ്) പിന്നില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യപാന സ്വഭാവമുള്ള രാജേഷ് ഇടയ്ക്കിടെ ഇത്തരത്തില്‍ ഭീഷണിപ്പെടുത്താറുള്ളതിനാല്‍ ധന്യ ഇത് കാര്യമാക്കിയില്ല. എന്നാല്‍ അതിനുശേഷം ഓഫീസ് ജീവനക്കാരനായ മുരളിയെ വിളിച്ച്‌ ഓഫീസില്‍ പ്ളാസ്റ്റിക്ക് കയറുണ്ടോയെന്ന് അന്വേഷിച്ചു. രാത്രിയില്‍ കയറിന്റെ ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഓഫീസിനുള്ളില്‍ മരിക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. 

പൊലീസ് അറിയിച്ചതനുസരിച്ച്‌ ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. ഇന്ന് രാവിലെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. രാജേഷ് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വട്ടിയൂര്‍ക്കാവ് ഗ്രാമവികസന ഓഫീസില്‍ നൈറ്റ് വാച്ചറാണ്. ശിവദേവ്, ശിവനന്ദ് എന്നിവര്‍ മക്കളാണ്. മുരളി ഉടന്‍ തന്നെ രാജേഷിനെ തിരിച്ച്‌ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. മുരളി ഈ വിവരം ഓഫീസ് മേധാവിയെ അറിയിച്ചശേഷം ഉടന്‍ ഓഫീസിലെത്തി നോക്കുമ്പോഴാണ് പിന്നിലെ കെട്ടിടത്തിനുള്ളില്‍ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം വട്ടിയൂക്കാവ് പൊലീസിന് കൈമാറി.

Related Post

തൃശൂര്‍ മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു

Posted by - Nov 18, 2018, 02:11 pm IST 0
തൃശൂര്‍: മേയര്‍ അജിത ജയരാജന്‍ രാജിവെച്ചു. ഇടത് മുന്നണിയിലെ ധാരണ പ്രകാരമാണ് മേയര്‍ രാജി വെച്ചത്. സി.പി.ഐയില്‍ നിന്നുള്ള പുതിയ മേയര്‍ ഉടന്‍ സ്ഥാനമേല്‍ക്കും. സി.പി.ഐയിലെ അജിത…

പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍

Posted by - Dec 28, 2018, 09:45 pm IST 0
മാവേലിക്കര : പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പിടിയില്‍. ചെട്ടികുളങ്ങര കണ്ണമംഗലത്താണ് സംഭവം നടന്നത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായി സൈക്കിളില്‍ പോയ പതിനഞ്ചുകാരിയെ പിന്നാലെ…

ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ വിദേശവനിതയെ ശല്യം ചെയ്തു; മൂന്ന് പേര്‍ അറസ്റ്റില്‍

Posted by - Feb 13, 2019, 11:39 am IST 0
കാഞ്ഞങ്ങാട്: ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ബ്രസീല്‍ സ്വദേശിയായ വനിതയെ ശല്യം ചെയ്തതിന് മൂന്ന് പേരെ പോലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശികളായ അര്‍ഷാദ്, വിഷ്ണു, മുഹമ്മദ്…

കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ

Posted by - Jan 4, 2019, 10:52 am IST 0
കോഴിക്കോട് നഗരത്തില്‍ നിരോധനാജ്ഞ. വൈകിട്ട് 6 മണി വരംയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല കര്‍മ സമിതിയും ബിജെപിയും നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട്…

ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്‌എസ് നേതാവ് കൂടി അറസ്റ്റില്‍

Posted by - Jan 20, 2019, 10:46 am IST 0
തിരുവനന്തപുരം : ശബരിമല ആചാരലംഘന വിഷയവുമായി ബന്ധപ്പെട്ട് ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിലെ അനിഷ്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു ആര്‍എസ്‌എസ് നേതാവ് കൂടി അറസ്റ്റിലായി. ആര്‍എസ്‌എസ് ജില്ലാ ബൗദ്ധിക…

Leave a comment