പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട ആള്‍ അറസ്റ്റില്‍

278 0

കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്നു സംശയിക്കുന്ന ആള്‍ അറസ്റ്റില്‍. മുഹമ്മദ് റഫീഖ് എന്നയാളെയാണ് കോയമ്പത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായിരുന്നു ഇയാള്‍ , നടത്തിയതെന്നു കരുതപ്പെടുന്ന ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. എട്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള ഫോണ്‍ സംഭാഷണമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. 'മോദിയെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 

1998ല്‍ അദ്വാനിയുടെ സന്ദര്‍ശന സമയത്ത് ബോംബുകള്‍ വെച്ചത് ഞങ്ങളാണ്' എന്നായിരുന്നു മുഹമ്മദ് റഫീഖിന്റെ പരാമര്‍ശം. '100ല്‍ അധികം വാഹനങ്ങള്‍ ഞാന്‍ നശിപ്പിച്ചിട്ടുണ്ട്, എനിക്കെതിരെ നിരവധി കേസുകളുമുണ്ട്' എന്ന് പ്രകാശ് പറയുന്നതും ശബ്ദരേഖയിലുണ്ട്. കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി കോയമ്പത്തൂര്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

പ്രകാശ് എന്ന വാഹന കരാറുകാരനുമായാണ് മുഹമ്മദ് റഫീഖ് ഫോണില്‍ സംസാരിച്ചത്. വാഹനങ്ങളുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ചാണ് സംഭാഷണം. ഇതിനിടയിലാണ് മോദിയെ വധിക്കുമെന്ന തരത്തിലുള്ള പരാമര്‍ശം. 1998ല്‍ കോയമ്പത്തൂരുണ്ടായ തുടര്‍ സ്‌ഫോടനങ്ങളില്‍ 58 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ആളാണ് മുഹമ്മദ് റഫീഖ്. അറസ്റ്റിലായ മുഹമ്മദ് റഫീഖിനെ 15 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 

Related Post

മഹാരാഷ്ട്രയിൽ  ഫഡ്‌നവിസ് മുഖ്യമന്ത്രിയായത്  40000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ

Posted by - Dec 2, 2019, 03:24 pm IST 0
ബെംഗളൂരു:മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതിനാവശ്യമായ ഭൂരിപക്ഷം കിട്ടാതിരുന്നിട്ടും പെട്ടന്ന്  ദേവേന്ദ്ര ഫഡ്നവിസിനെ  മുഖ്യമന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിച്ചത് 40,000 കോടിയുടെ കേന്ദ്ര ഫണ്ട് ദുരുപയോഗം തടയാനായിരുന്നുവെന്ന് ബിജെപി നേതാവും എംപിയുമായ…

ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി, 2  മരണം 

Posted by - Nov 11, 2019, 01:43 pm IST 0
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ബന്ദിപ്പോരയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടലുണ്ടായത്.  

18 ഐഎഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി

Posted by - May 13, 2018, 10:32 am IST 0
ഷിംല: ഹിമാചല്‍ പ്രദേശില്‍ ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയശേഷം ഇതു രണ്ടാം തവണയാണ് ഐഎഎസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ആറ്…

ടൂറിസം മന്ത്രിയ്ക്ക് നേരെ തെരുവ് കാളയുടെ ആക്രമണം

Posted by - May 10, 2018, 09:01 am IST 0
അമൃത്‌സര്‍: പഞ്ചാബിലെ ടൂറിസം മന്ത്രി നവജ്യോത് സിംഗ് സിദ്ധുവിനു നേരെ തെരുവ് കാളയുടെ ആക്രമണം. അദ്ദേഹം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ടൂറിസത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെ നവീകരണ പദ്ധതികള്‍ നടത്തുന്നത്…

ബെംഗളുരുവില്‍ തിരിച്ചെ ത്തിയ ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം

Posted by - Oct 26, 2019, 11:53 pm IST 0
ബെംഗളൂരു: ബെംഗളുരുവില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബെംഗളുരുവിലെത്തിയത്.   രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍…

Leave a comment