ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ് : അമിത് ഷാ 

319 0

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ ജനങ്ങള്‍ സാധാരണ ഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും  കര്‍ഫ്യൂ എവിടെയും  ഇല്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ സ്ഥിതിഗതികള്‍  രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരില്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇടപെടുന്നുണ്ടെന്നും അതിനാല്‍ സുരക്ഷക്ക് മുന്‍തൂക്കമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വെടിവെയ്പ്പില്‍ ആരും മരിച്ചിട്ടില്ല എന്നറിഞ്ഞതില്‍ താന്‍ സന്തോഷവാനാണെന്നും കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Related Post

മോക്ഷം ലഭിക്കാതെ സർക്കാർ സ്ഥാപനങ്ങളിലെ ഫയലുകൾ: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

Posted by - Apr 22, 2018, 07:38 am IST 0
ന്യൂഡൽഹി∙ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫയലുകൾ വർഷങ്ങളോളം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ വികസനത്തിനു പങ്കാളിത്ത ജനാധിപത്യം അത്യാവശ്യമാണെന്നും മോദി പറഞ്ഞു.…

മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു

Posted by - Jan 17, 2020, 11:22 am IST 0
മുംബൈ: മുംബൈ സ്‌ഫോടന കേസില്‍ ശിക്ഷിക്കപ്പെട്ട ജലീല്‍ അന്‍സാരി പരോളിലിരിക്കെ രക്ഷപ്പെട്ടു.  ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്.   അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ്…

സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ 

Posted by - Aug 30, 2019, 03:02 pm IST 0
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…

മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു

Posted by - Jan 1, 2019, 08:24 am IST 0
മുസഫര്‍പുര്‍ : ബിഹാറിലെ മുസഫര്‍പുരില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. മുസഫര്‍പുരിലെ സ്‌നാക്കസ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഏഴ് പേരെ കാണാതായി.…

ഊർമിള  മാറ്റോണ്ട്കർ: ആർട്ടിക്കിൾ 370 റദ്ധാക്കിയത്‌  മനുഷ്യത്വരഹിതമായ രീതിയിൽ നടപ്പാക്കി

Posted by - Aug 30, 2019, 01:40 pm IST 0
നന്ദേദ്: ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം നടിയും  രാഷ്ട്രിയക്കാരിയുമായ  ഊർമിള  മാറ്റോണ്ട്കർ കാശ്മീരിൽ നടക്കുന്ന അതിക്രമങ്ങളെക്കുറിച് കേന്ദ്രഗവണ്മെന്റിനെതിരെ വിമർശിച്ചു  കഴിഞ്ഞ 22 ദിവസമായി കശ്മീരിൽ താമസിക്കുന്ന ബന്ധുക്കളോട് സംസാരിക്കാൻ…

Leave a comment