ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

341 0

ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി എന്നിവർ ചേർന്ന് ഷീ ജിൻ പിംഗിനെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹം  മഹാബലിപുരത്തേക്ക് തിരിച്ചു.

മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഷി ജിൻപിംഗ് താമസിക്കുക .  പ്രധാനമന്ത്രി നരേന്ദ്രമോദിയും ഈ ഹോട്ടലിൽ തന്നെയാണുള്ളത്. വൈകിട്ട് മഹാബലിപുരത്തെ അർജുനശിലയ്ക്കു മുമ്പിൽ വച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തും. താജ് ഹോട്ടലിൽ തന്നെയാണ് ഉച്ചകോടി നടക്കുക. ചൈനീസ് പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് വൻ സുരക്ഷയാണ് മഹാബലിപുരത്ത് കരയിലും കടലിലുമായി ഒരുക്കിയിരിക്കുന്നത്.

Related Post

മഹാരാഷ്ട്രയിലെ പൽഘറിൽ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ പൊട്ടിത്തെറി; 5 പേര്‍ കൊല്ലപ്പെട്ടു

Posted by - Jan 12, 2020, 08:05 am IST 0
മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറിൽ  കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍നിന്ന് നൂറു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ശനിയാഴ്ച രാത്രി 7.20 ഓടെയായിരുന്നു സ്ഫോടനം.…

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു

Posted by - Nov 11, 2019, 10:00 am IST 0
ന്യൂഡല്‍ഹി: മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എന്‍ ശേഷന്‍ (87) അന്തരിച്ചു. ഞായറാഴ്ച രാത്രി ഒമ്പതരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. രാജ്യം കണ്ടിട്ടുള്ള ഏറ്റവും മികച്ച തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്നു…

പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഇടപെടല്‍

Posted by - May 30, 2018, 09:31 am IST 0
പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധനയിലെ സര്‍ക്കാര്‍ ഇടപെടലിന് ഇന്ന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കും. ഓരോ ആഴ്ചയിലെയും പെട്രോള്‍ – ഡീസല്‍ വില വര്‍ധനവ് പരിശോധിച്ച്‌…

പി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച

Posted by - Jul 8, 2018, 01:42 pm IST 0
ചെന്നൈ: മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ചെന്നൈയിലെ വീട്ടില്‍ വന്‍ കവര്‍ച്ച. ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന മോഷണം ഈ അടുത്ത ദിവസമാണ് പുറത്തറിഞ്ഞത്. ചിദംബരത്ത് വീടിന് സമീപം…

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക, രാജ്യത്തോട് സഹായമഭ്യർത്ഥിച്ച് പ്രധാനമന്ത്രി

Posted by - Mar 28, 2020, 06:50 pm IST 0
ദില്ലി: കൊവിഡ് വൈറസ് രോഗത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാജ്യത്തെ മുഴുവൻ ജനങ്ങളോടും സഹായം അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദി…

Leave a comment