ബ്രദേഴ്‌സ് ഡേയുടെ സെറ്റില്‍ ലൂസിഫറിന്റെ വിജയാഘോഷം  

406 0

അഭിനയത്തിലൂടേയും സംവിധാനത്തിലൂടേയും മലയാളികളുടെ പ്രിയങ്കരനായിക്കഴിഞ്ഞു പൃഥ്വിരാജ് സുകുമാരന്‍. നായകനായെത്തി വെള്ളിത്തിര കീഴടക്കി സംവിധായകന്റെ കുപ്പായമണിഞ്ഞ് അവിടെയും വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞു. മലയാള സിനിമയില്‍ ഇന്ന് ഏറ്റവും വിലമതിക്കപ്പെടുന്ന വ്യക്തിയാണ് പൃഥ്വിരാജ്.

ലൂസിഫറിന്റെ വിജയം കേരളക്കരയൊന്നാകെ ആഘോഷിക്കുകയാണ് ഇപ്പോള്‍. പല ഫാന്‍സ് ക്ലബ്ബുകളുടെയും നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഇപ്പോഴിതാ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷനും (AKMFCWA) പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനും (AKPFWA) ചേര്‍ന്ന് പൃഥ്വിരാജിനെ ആദരിച്ചിരിക്കുകയാണ്. ഇപ്പോള്‍ പൃഥ്വി അഭിനയിച്ച് കൊണ്ടിരിക്കുന്ന ബ്രദേഴ്‌സ് ഡേ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു കേക്ക് മുറിച്ചുള്ള ആഘോഷം. തങ്ങളുടെ പ്രിയ താരത്തെ പൊന്നാട അണിയിച്ചാണ് ഫാന്‍സുകാര്‍ ആദരിച്ചത്.

പൃഥ്വിരാജിനെ നായകനാക്കി നടന്‍ കലാഭവന്‍ ഷാജോണിന്റെ സംവിധാനത്തിലെത്തുന്ന കന്നിച്ചിത്രമാണ് ബ്രദേഴ്സ് ഡേ. സിനിമയുടെ പ്രഖ്യാപനം മുതല്‍ ആരാധകര്‍ ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാര്‍ച്ച് മാസം ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

പേര് സൂചിപ്പിക്കുന്നത് പ്രകാരം പൃഥ്വിരാജ് ഒരു സഹോദരന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്. കട്ടത്താടി ലുക്കിലുള്ള പൃഥ്വിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

Related Post

ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും ശ്രീനിവാസന്‍  

Posted by - May 7, 2019, 08:03 pm IST 0
കൊച്ചി: ദിലീപ് വിഷയത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ മൗനം പാലിച്ചു പോരുന്ന സമയത്ത് നടനും സംവിധായകനുമായ ശ്രീനിവാസന്റെ തുറന്നു പറച്ചില്‍. നടിയെ ആക്രമിച്ച കേസില്‍ നടന്‍…

ടൊവിനോയുടെ 'കള' 25ന്; ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്  

Posted by - Mar 17, 2021, 02:06 pm IST 0
ടൊവിനോ തോമസിനെ നായകനാക്കി  രോഹിത് വി എസ് സംവിധാനം ചെയ്യുന്ന 'കള' മാര്‍ച്ച് 25ന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. വയലന്‍സ് രംഗങ്ങള്‍ ഉള്‍പ്പട്ടതുകൊണ്ടാണ്…

ടെലിവിഷന്‍താരം പ്രേക്ഷാ മെഹ്താ ജീവനൊടുക്കി

Posted by - May 26, 2020, 09:22 pm IST 0
ടെലിവിഷന്‍ താരം പ്രേക്ഷാ മെഹ്ത ആത്മഹത്യ ചെയ്തു.ഇന്‍ഡോറിലെ വീട്ടിലാണ് താരം ആത്മഹത്യ ചെയ്തത്. ചൊവാഴ്ച രാവിലെ പ്രേക്ഷയുടെ അച്ഛനാണ് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ നടിയുടെ മൃതദേഹം…

സംസ്ഥാന ചലച്ചിത്ര അവാർഡിന് 119 ചിത്രങ്ങൾ 

Posted by - Mar 2, 2020, 12:00 pm IST 0
ഇത്തവണത്തെ കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡിന് മത്സരിക്കാൻ  119 മലയാള ചിത്രങ്ങളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. അതിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ബിഗ് ബജറ്റ് ചിത്രങ്ങളടക്കമുണ്ട്. റിലീസ് ആയിട്ടില്ല…

മാര്‍ഗംകളിവേഷത്തില്‍ മോഹന്‍ലാല്‍; ഇട്ടിമാണിയിലെ ചിത്രം ആരാധകരേറ്റെടുത്തു  

Posted by - May 20, 2019, 01:14 pm IST 0
ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന ചിത്രത്തില്‍ മാര്‍ഗംകളി വേഷത്തിലെത്തുന്ന മോഹന്‍ലാലിന്റെ ചിത്രം പുറത്തുവന്നതോടെ അതിവേഗമാണ് ശ്രദ്ധപിടിച്ചുപറ്റിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ഇട്ടിമാണി…

Leave a comment