റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ചു; വായ്പ പലിശയില്‍ കുറവ് വരും  

448 0

ന്യൂഡല്‍ഹി: ആറ് ശതമാനമായിരുന്ന റിപ്പോ നിരക്ക് 5.75 ശതമാനമായി കുറച്ച് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. റിവേഴ്സ് റിപ്പോ നിരക്ക് 5.50 ശതമാനമായും കുറച്ചിട്ടുണ്ട്. മൂന്ന് ദിവസമായി നടക്കുകയായിരുന്ന പണ അവലോകന യോഗത്തിന് ശേഷമാണ് റിസര്‍വ് ബാങ്ക് ഈ തീരുമാനത്തിലേക്ക് എത്തുന്നത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ മാറ്റം കൊണ്ടുവരുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലും തുടര്‍ന്ന് ഏപ്രിലിലും ഇത്തരത്തില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് മാറ്റിയിരുന്നു.

2019 ഏപ്രിലിലും ഫെബ്രുവരിയിലും നടന്ന പണവായ്പ അവലോകനത്തില്‍ കാല്‍ശതമാനം വീതം റിപ്പോ നിരക്കില്‍ കുറവുവരുത്തിയിരുന്നു. ഇതോടെ ഈ കലണ്ടര്‍ വര്‍ഷം ഒരുശതമാനത്തിനടുത്ത് നിരക്കില്‍ കുറവുണ്ടായി.

ധനനിലപാടില്‍ വന്ന മാറ്റമാണ് ഇത്തരത്തില്‍ വീണ്ടും റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. വായ്പാ നയത്തില്‍ 'ന്യൂട്രല്‍' നിലപാടില്‍ തുടരുകയായിരുന്ന റിസര്‍വ് ബാങ്ക് 'അക്കോമൊഡേറ്റിവ്' നിലപാടിലേക്ക് മാറിയതാണ് ഇതിന് കാരണം. വ്യവസായ രംഗത്തേക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കുന്നതിന് വേണ്ടിയുള്ളതാണ് ഈ പുതിയ സമീപനമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

റിപ്പോ നിരക്ക് കുറഞ്ഞതോടെ ബാങ്ക് നല്‍കുന്ന വായ്പ്പകളുടെ നിരക്കും കുറയും. ഭവന, വാഹന വായ്പകളിലാണ് കാര്യമായും കുറവ് സംഭവിക്കാന്‍ പോകുന്നത്. വായ്പാനിരക്കില്‍ ഉയര്‍ച്ചയുണ്ടാകുന്ന രീതിയിലേക്ക് സമ്പദ്ഘടനയെ നയിക്കാന്‍ റിസര്‍വ് ബാങ്ക് താല്‍പ്പര്യപ്പെടുന്നില്ല എന്നാണ് ഈ തീരുമാനത്തില്‍ നിന്നും വ്യക്തമാകുന്നത്.വിപണിയിലേക്ക് കൂടുതല്‍ പണം എത്താനും ബാങ്കിന്റെ ഈ പുതിയ തീരുമാനം സഹായിക്കും. ഇങ്ങനെ വിപണിയിലെ സമ്മര്‍ദ്ദം കുറയ്ക്കാനും സാധിക്കും. നിലവില്‍ 5.8 ശതമാനത്തില്‍ നില്‍ക്കുന്ന ജി.ഡി.പിയെ പെട്ടെന്നുതന്നെ ഉയര്‍ച്ചയിലേക്ക് എത്തിക്കാന്‍ റിസര്‍വ് ബാങ്കിന്റെ ഈ നീക്കത്തിന് സാധിക്കും എന്നും വിലയിരുത്തപ്പെടുന്നു.

വായ്പ പലിശയില്‍ കുറവ് വരുന്നതോടൊപ്പം നിക്ഷേപ പലിശയും താഴും. ബാങ്ക് നിക്ഷേപങ്ങള്‍ക്കു പുറമെ, പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളെയും ഇത് ബാധിക്കും. ജൂലായില്‍ പലിശ പരിഷ്‌കരിക്കുമ്പോള്‍ ഇത് പ്രതിഫലിക്കാനാണ് സാധ്യത.

Related Post

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

Posted by - Apr 7, 2018, 09:20 am IST 0
ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്  പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം…

ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം

Posted by - Dec 26, 2018, 12:26 pm IST 0
മുംബൈ: വിനിമയ വിപണിയില്‍ ഇന്ത്യന്‍ നാണയത്തിന്റെ മൂല്യത്തില്‍ വന്‍ മുന്നേറ്റം. ഇന്ന് 19 പൈസ മൂല്യമാണ് ഉയര്‍ന്നത്. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം 69.95 എന്ന നിലയിലാണ്.…

സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്

Posted by - Jul 5, 2018, 10:28 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ നേരിയ വര്‍ധനവ്. തുടര്‍ച്ചയായി രണ്ട് ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതിരുന്നതിനു ശേഷമാണ് ഇന്ധന വിലയില്‍ മാറ്റമുണ്ടായത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്…

ജീവനക്കാരിൽ പന്നിപ്പനി കണ്ടെത്തിയതിനെത്തുടർന്ന് സാപ്പ് ഇന്ത്യയിലെ ഓഫീസുകള്‍ അടച്ചു

Posted by - Feb 21, 2020, 12:15 pm IST 0
ബെംഗളുരു: രണ്ട് ജീവനക്കാരില്‍ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്  പ്രധാന  സോഫ്റ്റ് വെയര്‍ കമ്പനിയായ സാപിന്റെ (SAP) രാജ്യത്തെ ഓഫീസുകള്‍ അടച്ചു. താത്കാലികമായി ഗുഡ്ഗാവ്, ബെംഗളുരു, മുംബൈ എന്നിവിടങ്ങളിലെ…

സ്വര്‍ണ്ണ വില കുറഞ്ഞു

Posted by - Dec 12, 2018, 03:16 pm IST 0
മുംബൈ: ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. എന്നാല്‍ മാര്‍ക്കറ്റ്…

Leave a comment