Media Eye Desk

വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്

Posted by - Apr 1, 2019, 03:04 pm IST
വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു.  മൂന്ന് ദിവസത്തിനുള്ളില്‍ വീട് കയറിയിറങ്ങിയുള്ള ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ്…
Read More

ജമ്മുവിൽ കാറിനുള്ളിൽ  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം

Posted by - Mar 30, 2019, 05:28 pm IST
ദില്ലി: ജമ്മു കശ്മീരില്‍ കാറിനുള്ളിൽ  ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. ജമ്മു ദേശീയപാതയിലാണ് സ്ഫോടനം ഉണ്ടായത്. സിആര്‍പിഎഫ് വാഹന വ്യൂഹത്തില്‍ ഇടിച്ചതിന് ശേഷമായിരുന്നു കാര്‍ പൊട്ടിത്തെറിച്ചത്.  ആർക്കും പരിക്കില്ലെന്നു സേനാ വൃത്തങ്ങൾ അറിയിച്ചു. പെട്ടെന്നുണ്ടായ അപകടമാണെന്നാണ് സിആര്‍പിഎഫിന്‍റെ പ്രാഥമിക നിഗമനം. ആക്രമണമായി കരുതുന്നില്ലെന്നും സിആര്‍പിഎഫ് വൃത്തങ്ങൾ വ്യക്തമാക്കി.
Read More

വിവാദങ്ങൾക്ക് തിരികൊളുത്തി സ്ഫടികം 2 ടീസർ

Posted by - Mar 30, 2019, 05:19 pm IST
വിവാദങ്ങൾക്കു നടുവിൽ സ്ഫടികം 2 ടീസർ റിലീസ് ചെയ്തു. ആടുതോമയുടെ മകൻ ഇരുമ്പൻ ജോണിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബിജു ജെ. കട്ടക്കൽ ആണ്. സ്ഫടികം റിലീസ് ചെയ്ത് 24 വർഷം പൂർത്തിയാകുന്ന സാഹചര്യത്തിലാണ് രണ്ടാം ഭാഗവുമായി ബിജു എത്തുന്നത്.…
Read More

യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവത്തിൽ അന്വേഷണം ബന്ധുക്കളിലേക്ക്

Posted by - Mar 30, 2019, 05:14 pm IST
ഓയൂർ: സ്ത്രീധനത്തിനായി യുവതിയെ പട്ടിണിക്കിട്ട് കൊന്ന സംഭവം സ്ത്രീധന പീഡന കേസുകളിൽ അത്യപൂർവമെന്ന് പൊലീസ്. ദിവസങ്ങളോളം ഭക്ഷണം കിട്ടാതെയുള്ള അവസ്ഥ ന്യുമോണിയയായി പരിണമിച്ചതാണ് മരണകാരണമായതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.  കൊലപാതക കേസുകൾക്ക് സമാനമായി ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 304(ബി)…
Read More

ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണത്തിന് സാധ്യതയെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Posted by - Mar 30, 2019, 01:03 pm IST
ന്യൂഡൽഹി: രാജ്യത്ത് റിമോട്ട് നിയന്ത്രിത ചെറുവിമാനം (ഡ്രോൺ) ഉപയോഗിച്ച് ഭീകരാക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. സുരക്ഷാ മേഖലകൾ വ്യക്തമായി തിരിച്ച് വിജ്ഞാപനം ഇറക്കാൻ സംസ്ഥാനങ്ങക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.  സുരക്ഷാ മേഖലകൾക്ക് മുകളിൽ പറക്കുന്ന ഡ്രോണുകളെ വെടിവച്ചിടണമെന്നും ഇതിനായി വ്യോമസേന, പൊലീസ്…
Read More

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ ആരോഗ്യനിലയിൽ മാറ്റമില്ല

Posted by - Mar 30, 2019, 12:49 pm IST
തൊടുപുഴ: തൊടുപുഴയിൽ അമ്മയുടെ സുഹൃത്ത് ക്രൂരമായി മർദ്ദിച്ച ഏഴ് വയസ്സുകാരൻ ജീവനുവേണ്ടി പോരാടുന്നു. വെന്‍റിലേറ്ററില്‍  മരുന്നുകളുടെ സഹായത്തോടെയാണ് ജീവൻ നിലനി‍ർത്തുന്നത്. പുരോഗതി ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. കുട്ടിയ്ക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചതായാണ് നിരീക്ഷണം. ആന്തരിക രക്തസ്രാവം നിയന്ത്രിക്കാനാകാത്തതാണ് ഡോക്ടർമാർ…
Read More

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന വിശദീകരണവുമായി ഉന്നത കോൺഗ്രസ് വൃത്തങ്ങൾ രംഗത്തെത്തുന്നത്. ഇന്നോ നാളെയോ തന്നെ ഇക്കാര്യത്തിൽ തീരുമാനം…
Read More

ബോര്‍ഡിംഗ് പാസില്‍ മോദിയുടെ ചിത്രം; തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു

Posted by - Mar 30, 2019, 12:36 pm IST
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ബോര്‍ഡിംഗ് പാസില്‍ നല്‍കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടി. സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. മധുര എയർപോർട്ടിൽ വച്ചാണ് എയർ ഇന്ത്യ യാത്രക്കാർക്ക് നരേന്ദ്രമോദിയുടെ ചിത്രമുള്ള ബോര്‍ഡിംഗ് പാസ്‌…
Read More

സഞ്ജുവിനെ പ്രശംസിച്ച് ഗൗതം ഗംഭീർ

Posted by - Mar 30, 2019, 11:23 am IST
ന്യൂഡൽഹി: ഹൈദരാബാദ് സൺറൈസേഴ്സിനെതിരായ മത്സരത്തിൽ സെഞ്ചുറി നേടിയ രാജസ്ഥാൻ റോയൽസിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. ക്രിക്കറ്റിൽ വ്യക്തികളെ കുറിച്ച് സംസാരിക്കാൻ തനിക്ക് വലിയ താത്പര്യമില്ല, എന്നാൽ സഞ്ജുവിന്‍റെ പ്രകടനം കാണുമ്പോൾ നിലവിലെ…
Read More

10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

Posted by - Mar 30, 2019, 11:14 am IST
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ്…
Read More

കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

Posted by - Mar 30, 2019, 11:05 am IST
ശ്രീനഗർ: ജമ്മു കശ്മീരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ. ശനിയാഴ്ച പുലർച്ചെ അനന്ത്നാഗിലെ ടനിഗാവയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തിൽ സൈനികർക്കു പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിവരികയാണ്.  വെള്ളിയാഴ്ച കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം നാല് ഭീകരരെ വധിച്ചിരുന്നു.
Read More

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

Posted by - Mar 30, 2019, 10:53 am IST
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന് കോടതി പരിഗണിക്കും. 26 വരെ നീരവ് മോദി ജയിലിൽ കഴിയണം. നേരത്തെ നീരവ്…
Read More

പ്രകടന പത്രിക പുറത്തിറക്കി സിപിഐ

Posted by - Mar 29, 2019, 05:42 pm IST
ദില്ലി: സിപിഐയുടെ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. നിരവധി വാഗ്ദാനങ്ങള്‍കൊണ്ട് നിറഞ്ഞതാണ് പ്രകടനപത്രിക. ബിജെപിയെ പരാജയപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് പ്രകടന പത്രിക പുറത്തുവിട്ട് ദേശീയ സെക്രട്ടറി ഡി രാജ പറഞ്ഞു.  സത്രീകൾക്ക് എല്ലാ മേഖലയിലും 33 ശതമാനം തൊഴിൽ സംവരണം…
Read More

കേക്ക് മുറിച്ച് നൽകി പൃഥ്വിരാജിനെ അനുഗ്രഹിച്ച് ലാലേട്ടൻ

Posted by - Mar 29, 2019, 05:36 pm IST
'ലോകത്തിലെ ഏറ്റവും വലിയ ഡയറക്‌ടറായി മാറട്ടെ'- കേക്ക് മുറിച്ച് നൽകി തന്റെ സംവിധായകനോട് മലയാള സിനിമയുടെ വിസ്‌മയം പറഞ്ഞ വാക്കുകളാണിത്. ആ സംവിധായകൻ പൃഥ്വിരാജും താരം മോഹൻലാലുമാകുമ്പോൾ ആഹ്ളാദം ഇരട്ടിയാകുകയാണ് ആരാധകർക്ക്. ഏറെ പ്രതീക്ഷയോടെ ഇന്നലെയാണ് ലൂസിഫർ തിയേറ്ററുകളിലെത്തിയത്. ആ സന്തോഷം…
Read More

ചൂട് കൂടിയിട്ടും പരീക്ഷ മാറ്റാതെ കാലിക്കറ്റ് യൂണിവേഴ്സിറ്റി 

Posted by - Mar 29, 2019, 05:21 pm IST
തേഞ്ഞിപ്പലം: കനത്ത ചൂടും വരൾച്ചയും കാരണം ഹോസ്റ്റലുകൾ അടച്ചിട്ടിട്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി ലോ പരീക്ഷകൾ മാറ്റാൻ തയ്യാറാവുന്നില്ലെന്ന് പരാതി. വെക്കേഷൻ സമയത്ത് നടത്താൻ തീരുമാനിച്ച പരീക്ഷകൾ മാറ്റണമെന്ന് നേരത്തെ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിരുന്നു. എന്നാൽ, അക്കാദമിക് കലണ്ടർ പാലിക്കേണ്ടതിനാൽ പരീക്ഷ മാറ്റാനാവില്ലെന്നാണ്…
Read More