10കോടിയുടെ കള്ളപ്പണവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി പിടിയിൽ

241 0

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്തത് 10 കോടി രൂപ. കണക്കിൽപ്പെടാത്ത പണമാണ് ഇതെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്ആന്റണി മാടശ്ശേരിയെ കസ്റ്റഡിയിലെടുത്തത്. ഫാദർ ആന്‍റണി മാടശ്ശേരിയും ഒരു സ്ത്രീയും ഉൾപ്പെടെ നാലുപേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ദില്ലിയിൽ നിന്നുള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് സംഘത്തിന്‍റെ  നിർദ്ദേശപ്രകാരമാണ് വൈദികനെയും കൂട്ടരെയും പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് എന്നാണ് സൂചന. ഖന്ന എസ്എസ്പി ക്കു കീഴിലുള്ള പോലീസ് സംഘമാണ് ഇന്നലെ രാത്രി പ്രതാപ് പുരയിലെ ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിൻറെ ജനറേറ്റർ ഓഫീസിൽ റെയ്ഡ് നടത്തിയത്. ചാക്കിൽ കെട്ടിയ  നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. പണത്തിൻറെ ഉറവിടം സംബന്ധിച്ച് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ  അന്വേഷിക്കുന്നുണ്ട്. 

Related Post

ശബരിമല മണ്ഡലകാലം ഇന്ന് സമാപിക്കും

Posted by - Dec 27, 2018, 07:36 am IST 0
പമ്പ: ശബരിമലയിലെ മണ്ഡലകാലം ഇന്ന് സമാപിക്കും. 41 ദിവസം നീണ്ടുനിന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച്‌ ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി…

ശബരിമല സ്ത്രീപ്രവേശനം: വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി

Posted by - Sep 30, 2018, 03:50 pm IST 0
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ വിധി ഉടന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാവകാശം നല്‍കാനാവില്ലെന്നു ദേവസ്വം ബോര്‍ഡ് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി അറിയിച്ചു. സുപ്രീംകോടതി വിധിയോടെ…

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി 

Posted by - Oct 15, 2018, 07:03 am IST 0
തിരുവനന്തപുരം : ഒക്ടോബര്‍ 17 ബുധനാഴ്ച പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും  പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് അവധി പ്രഖ്യാപിച്ചു. പകരം ക്ലാസ്സ്‌ പിന്നീട്…

ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം

Posted by - Mar 8, 2018, 03:25 pm IST 0
ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി, വിവാഹം നിയമപരം വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാനും തമ്മിലുള്ള വിവാഹമാണ് ഹൈക്കോടതി ബാൻ ചെയ്തിരുന്നത്. കഴിഞ്ഞ…

സംസ്ഥാനത്തെ വാട്‌സ്‌ആപ്പ് ഹര്‍ത്താല്‍; എ.ബി.വി.പി പ്രവർത്തകൻ അറസ്റ്റിൽ 

Posted by - Apr 27, 2018, 07:29 pm IST 0
മഞ്ചേരി: സംസ്ഥാനത്ത് നടന്ന വാട്‌സ്‌ആപ്പ് ഹര്‍ത്താലുമായി ബന്ധപ്പെട്ട് എ.ബി.വി.പി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കൊല്ലം ചടയമംഗലം സ്വദേശി സൗരവ് സനുവാണ് അറസ്റ്റിലായിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ സൗരവിനെ റിമാന്‍ഡ്…

Leave a comment