മുംബൈ :മലയാളഭാഷാ പ്രചരണസംഘം പാൽഘർമേഖലയുടെആഭിമുഖ്യത്തിൽ കേരളപ്പിറവി ആഘോഷം ബോയ്സറിലെ ടീമ ഓഡിറ്റോറിയത്തിൽ വെച്ച് നവംബർ 1 ശനിയാഴ്ച വൈകുന്നേരം7 മണി മുതൽ സമുചിതമായി നടത്തുകയുണ്ടായി. മുഖ്യാതിഥി ആയിഎത്തിയ പ്രശസ്ത മെൻ്റലിസ്റ്റ് ശ്രീ ഫാസിൽ ബഷീർ ഭദ്രദീപംകൊളുത്തി ഉദ്ഘാടനം ചെയ്തു.നന്ദനമോഹൻ, ദീപകൃഷ്ണൻകുട്ടി, ആരതി രമേശ് എന്നിവർ ആലപിച്ച മനസ്സുനന്നാവട്ടെഎന്ന പ്രാർത്ഥനഗാനത്തിന് ശേഷം മലയാളഭാഷാപ്രചരണ സംഘം സെക്രട്ടറി ശ്രീമതി മായാസുനിൽ സ്വാഗതം പറഞ്ഞു.മലയാളഭാഷാപ്രചരണ സംഘം പ്രസിഡൻ്റ് ശ്രീ ബാബുരാജൻപങ്ങത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ താ രാപ്പൂർമലയാളീസമാജം,ശ്രീനാരായണ മന്ദിരസമിതി, പാൽഘർതാലൂക്ക് നായർ വെൽഫെയർ അസോസിയേഷൻ, ബോയ്സർഗണേശയ്യപ്പ മന്ദിർ ട്രസ്റ്റ്, സെയിൻ്റ് പോൾസ് മാർത്തോമ്മാ ചർച്ച് , സെയിൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, പാല്ഘർ അയ്യപ്പസേവാസമിതി, എന്നീ സംഘടനകളുടെ പ്രതിനിധികൾ ആശംസകൾ അറിയിച്ചു.മലയാളഭാഷാ പ്രചരണസംഘം പി ആർ ഒ ശ്രീ. വർഗീസ്. കെ. ഇ നന്ദി പറഞ്ഞു. തുടർന്ന് മലയാളഭാഷാപ്രചരണസംഘം പാൽഘർ മേഖലയുടെ മുഖപത്രമായ കൈരളിയുടെപ്രകാശനം പ്രസിഡൻ്റ് ശ്രീ ബാബുരാജൻ ശ്രീ ഫാസിൽ ബഷീറിന് ന ൽകിക്കൊണ്ട് നിർവഹിച്ചു. അതേ തുടർന്ന് പാല്ഘർ മേഖലയിലെ കാലകാരികൾ അവതരിപ്പിച്ച കേരളപ്പിറവി നൃത്തത്തിന് ശേഷം പ്രശസ്ത മെൻ്റലിസ്റ്റ് ശ്രീ ഫാസിൽ ബഷീർ അവതരിപ്പിച്ച മെൻ്റലിസം പരിപാടി കാണികളെ വിസ്മയിപ്പിച്ചു. തുടർന്ന് പതിമൂന്നാം മലയാളോസവത്തിലെ മത്സരാർത്ഥികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. അത്താഴത്തിന് ശേഷം 2025 ലെ കേരളപ്പിറവി ആഘോഷങ്ങൾക്ക് തിരശ്ശീല വീണു.