ശാരദാ ചിട്ടിതട്ടിപ്പ്: രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിലുള്ള വിലക്ക് സുപ്രീംകോടതി നീക്കി; മമതക്ക് തിരിച്ചടി  

587 0

ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത മുന്‍ പോലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതയുടെ വിശ്വസ്തനുമായ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള സ്റ്റേ സുപ്രീം കോടതി നീക്കി. നേരത്തെ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കോടതി നീക്കി. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിധി.

നിയമപരമായ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി. രാജീവിന് നല്‍കിയിരുന്ന മുഴുവന്‍ സംരക്ഷണവും പിന്‍വലിക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ഉടന്‍തന്നെ സിബിഐ തുടര്‍നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് സൂചന.

ചോദ്യം ചെയ്യലിനോട് രാജീവ് കുമാര്‍ സഹകരിക്കുന്നില്ലെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അന്വേഷണവുമായി രാജീവ് കുമാര്‍ വേണ്ട രീതിയില്‍ സഹകരിക്കുന്നില്ലെന്നും, കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും സിബിഐ വാദിച്ചു. ഇതേത്തുടര്‍ന്നാണ് ശാരദ ചിട്ടിതട്ടിപ്പ് കേസിലെ മുന്‍ അന്വേഷണ സംഘം തലവനായ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാന്‍ കോടതി അനുവാദം നല്‍കിയത്.

മമത ബാനര്‍ജിയുടെ അടുത്ത അനുയായി കൂടിയായ രാജീവ് കുമാറിനെതിരെ അടുത്തിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഡയറക്ടര്‍ ജനറലായിരുന്ന രാജീവ് കുമാറിനെ ആ പദവിയില്‍ നിന്നും മാറ്റുകയും, ന്യൂഡല്‍ഹിയില്‍ നിയമിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് മമത രംഗത്തുവരികയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കോടതി വിധി ക്ഷീണം ചെയ്യുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി കുംഭകോണ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐ കൊല്‍ക്കത്തയില്‍ എത്തിയപ്പോള്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹം ഇരുന്ന് പ്രതിഷേധിക്കുകയും സിബിഐയെ തടയുകയും ചെയ്തിരുന്നു.

Related Post

ഡൊണാൾഡ് ട്രംപ് നാളെ ഇന്ത്യയിൽ എത്തും

Posted by - Feb 23, 2020, 10:07 am IST 0
ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും കുടുംബവും നാളെ  ഇന്ത്യയിലെത്തും. ട്രംപിനൊപ്പം ഭാര്യ മെലാനിയ,​മകൾ ഇവാങ്ക,​ മരുമകൻ ജാറദ് കഷ്നർ,​ മന്ത്രിമാർ,​ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരും…

ധൂലെ കെമിക്കൽ ഫാക്ടറിയിൽ സ്‌ഫോടനത്തിൽ 20 പേർ മരിച്ചു, 58 പേർക്ക് പരിക്കേറ്റു

Posted by - Aug 31, 2019, 02:53 pm IST 0
മഹാരാഷ്ട്ര :ഷിർപൂർ മേഖലയിലെ ഒരു കെമിക്കൽ പ്ലാന്റിൽ ശനിയാഴ്ച രാവിലെ ഉണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 20 ആയി ഉയർന്നു. സംഭവത്തിൽ 20 പേർ മരിക്കുകയും 58 പേർ…

കനത്ത മഴ: സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു 

Posted by - Jun 30, 2018, 02:25 pm IST 0
ശ്രീനഗര്‍: കനത്ത മഴയെ തുടര്‍ന്ന്‍ ജമ്മു കാശ്മീര്‍ ഡിവിഷനിലെ സ്‌കൂളുകള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ സാഹചര്യം വിലയിരുത്തുന്നതിനായി ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ എന്‍.എന്‍.വോറ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.…

ടീം മോദി അധികാരമേറ്റു; 56 അംഗ മന്ത്രിസഭ; 25പേര്‍ക്ക് കാബിനറ്റ് റാങ്ക്; വി.മുരളീധരന്‍ സഹമന്ത്രി  

Posted by - May 30, 2019, 10:17 pm IST 0
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രണ്ടാംബി.ജെ.പി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്നലെ വൈകുന്നേരം ഏഴ് മണിക്ക് രാഷട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍…

കെജ്‌രിവാളിന്റെ വിജയം രാജ്യത്തിന് ആവേശം പകരുന്നു : പിണറായി വിജയൻ

Posted by - Feb 11, 2020, 03:10 pm IST 0
തിരുവനന്തപുരം: രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബിജെപിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും എന്ന സ്ഥിയാണ്  ഇപ്പോഴുള്ളത് . കോണ്‍ഗ്രസും…

Leave a comment