മിഷൻ ശക്തി പ്രഖ്യാപനം പരിശോധിക്കാൻ സമിതിയെ നിയോഗിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ

315 0

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മിഷൻ ശക്തി പ്രഖ്യാപനത്തിൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കും. ഇതിനായി ഉദ്യോഗസ്ഥ സമിതിയെ തിരഞ്ഞെടുപ്പ് കമ്മിഷൻ നിയോഗിച്ചു. അടിയന്തരമായി റിപ്പോർട്ട് നൽകാനും സമിതിയോട് കമ്മിഷൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ പകർപ്പ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. തൃണമൂലിന്‍റെയും സിപിഎമ്മിന്‍റെയും പരാതിയെത്തുടർന്നാണ് നടപടി.

ചാര ഉപഗ്രഹങ്ങളെ ആക്രമിച്ച് വീഴ്ത്തുന്നതിനുള്ള ശേഷി ഇന്ത്യ കൈവരിച്ചു എന്നാണ് ബുധനാഴ്ച  പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇന്ത്യ വൻ ബഹിരാകാശനേട്ടം കൈവരിച്ചിരിക്കുന്നു. ഉപഗ്രഹങ്ങളെ ആക്രമിച്ചു വീഴ്ത്താൻ കഴിവുള്ള ഉപഗ്രഹവേധ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ചതായും മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് വ്യക്തമാക്കി.

Related Post

നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 മരണം

Posted by - May 26, 2018, 09:48 pm IST 0
ഹൈദരാബാദ്: തെലങ്കാനയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ്…

റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

Posted by - Nov 14, 2019, 04:32 pm IST 0
കോയമ്പത്തൂര്‍:  റെയില്‍വേ ട്രാക്കില്‍ ഇരിക്കുകയായിരുന്ന എഞ്ചിനീയറിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സുലൂര്‍ റാവുത്തല്‍ പാലം റെയില്‍വേ മേല്‍പ്പാലത്തിനടുത്ത്  പാളത്തിലിരുന്ന വിദ്യാര്‍ഥികളെ ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് ട്രെയിനാണ്  ഇടിച്ചുതെറിപ്പിച്ചത്‌.…

കോയീ റോഡ് പര്‍ നാ നികലെ : കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി

Posted by - Mar 25, 2020, 03:27 pm IST 0
ന്യൂഡല്‍ഹി: കൊറോണയ്ക്ക് പുതിയ നിര്‍വചനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍, ഹിന്ദിയില്‍ എഴുതിത്തയ്യാറാക്കിയ പോസ്റ്റര്‍ കാണിച്ചാണ് പ്രധാനമന്ത്രി നിര്‍വചനം പറഞ്ഞത്. കൊ=കോയീ (ആരും), റോ= റോഡ്…

വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു

Posted by - Jun 5, 2018, 03:07 pm IST 0
കച്ച്‌ : ഗുജറാത്തിലെ കച്ചില്‍ വ്യോമസേനയുടെ ഫൈറ്റര്‍ ജെറ്റ് തകര്‍ന്ന് പൈലറ്റ് മരിച്ചു. എയര്‍ കമാന്‍ഡോ ആയ സഞ്ജയ് ചൗഹാനാണ് അപകടത്തില്‍ മരിച്ചത്. പതിവായി നടത്തുന്ന പരിശീലനപ്പറക്കലിനിടെയാണ്…

Leave a comment