അരുണാചലില്‍ എംഎല്‍എയെയും ഏഴംഗ കുടുംബത്തെയും വെടിവെച്ചുകൊന്നു  

195 0

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ എംഎല്‍എയെയും എംഎല്‍എയുടെ ഏഴംഗ കുടുംബത്തെയും വെടിവെച്ചു കൊന്നു. സംസ്ഥാനം ഭരിക്കുന്ന നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ എംഎല്‍എ ടിറോങ് അബോയെയും കുടുംബത്തെയുമാണ് അജ്ഞാത സംഘം വെടിവെച്ചു കൊന്നത്. ആക്രമണത്തിന് പിന്നില്‍ വിഘടനവാദ സംഘടനയായ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗലാന്‍ഡിലെ പ്രവര്‍ത്തകരാണെന്നാണ് സംശയം.

ഖോന്‍സ വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എയാണ് ടിറോങ്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഖോന്‍സ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ടിറോങ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അത്യന്തം ദുഃഖകരമായ സംഭവമാണെന്ന് എന്‍പിപി നേതാവും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മ ട്വീറ്റ് ചെയ്്തു. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ്ങിനോടും പ്രധാനമന്ത്രിയുടെ ഓഫീസിനോടും  കോണ്‍റാഡ് സാങ്മ ആവശ്യപ്പെട്ടു.

Related Post

മോശം ആരോഗ്യത്തെ തുടർന്ന് മേധ പട്കർ നിരാഹാര സമരം അവസാനിപ്പിച്ചു

Posted by - Sep 3, 2019, 03:15 pm IST 0
ഭോപ്പാൽ: ആരോഗ്യ പ്രവർത്തകയും 'സേവ് നർമദ' പ്രസ്ഥാനത്തിന്റെ തുടക്കക്കാരിയുമായ  മേധ പട്കർ ആരോഗ്യം മോശമായതിനെ തുടർന്ന് മധ്യപ്രദേശിൽ ഒമ്പത് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. അയൽ ഗ്രാമങ്ങളിൽ…

ഇന്ന് 'ഹൗഡി മോദി' സംഗമം 

Posted by - Sep 22, 2019, 10:41 am IST 0
ഹൂസ്റ്റണ്‍:  'ഹൗഡി മോദി' സംഗമം ഇന്ന് നടക്കും .ടെക്‌സസിലെ ലെ ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. മോദിയോടൊപ്പം യുഎസ്…

ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കും: അനുരാഗ് താക്കൂർ 

Posted by - Feb 5, 2020, 03:26 pm IST 0
ന്യൂദല്‍ഹി: ബിജെപി അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് സമരപന്തല്‍ പൊളിക്കുമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു. ദല്‍ഹി ബിജെപി ഓഫീസില്‍ നടന്ന പരിപാടിയില്‍ സംസാരി ക്കുകയായിരുന്നു അദ്ദേഹം.…

ഇ-സിഗരറ്റ് നിരോധിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted by - Sep 18, 2019, 05:43 pm IST 0
ന്യൂ ഡൽഹി : രാജ്യത്തെ ഇ-സിഗരറ്റും ഇ-ഹുക്കയും നിരോധിക്കാനുള്ള ഉത്തരവിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രിസഭായോഗ യോഗത്തിൽ…

അഴിമതിക്കേസിൽ ഡി കെ ശിവകുമാർ അറസ്റ്റിലായി

Posted by - Sep 4, 2019, 09:24 am IST 0
ന്യൂഡൽഹി / ബെംഗളൂരു: കള്ളപ്പണം വെളുപ്പിച്ച സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന മുതിർന്ന കർണാടക കോൺഗ്രസ് നേതാവ്   കെ ശിവകുമാറിനെ ചൊവ്വാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാല്…

Leave a comment