മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍  

184 0

കോട്ടയം: മദ്യപിച്ച് ബഹളം വെച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാള്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ( 27) ആണ് മരിച്ചത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് നവാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് ബഹളം വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തന്നൊയിരുന്നു ബന്ധുക്കളുടെ പരാതി. തുടര്‍ന്ന് മണര്‍കാട് പൊലീസ്് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

രാത്രിമുഴുവന്‍ സ്റ്റേഷനില്‍ ഇരുത്തിയ നവാസിനെ ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. ശുചിമുറിയില്‍ പോകണമെന്ന് പറഞ്ഞ നവാസ് അരമണിക്കൂറിന് ശേഷവും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംശയം തോന്നി വാതില്‍ പൊളിച്ച് അകത്തു കടന്നപ്പോള്‍ നവാസിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

അതേസമയം നവാസിന്റെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ച് രംഗത്തുവന്നു. പൊലീസ് കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് സംഭവത്തില്‍  പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചു.

അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡിജിപി നിര്‍ദേശം നല്‍കി. കസ്റ്റഡിമരണങ്ങള്‍ ഒരിക്കലും സംഭവിക്കാന്‍ പാടില്ലെന്ന്് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

Related Post

ആശങ്കകളൊഴിഞ്ഞു; ഏഴാമത്തെയാളിനും നിപയില്ല  

Posted by - Jun 7, 2019, 07:30 pm IST 0
ഡല്‍ഹി: പനി ലക്ഷണങ്ങളോടെ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഏഴാമത്തെ ആളിനും നിപ ഇല്ല. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.…

കള്ളവോട്ട്: ഒമ്പതു ലീഗുകാര്‍ക്കും ഒരു സിപിഎമ്മുകാരനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ്  

Posted by - May 11, 2019, 05:33 pm IST 0
കണ്ണുര്‍: കണ്ണുരിലെ കള്ളവോട്ടുമായി ബന്ധപ്പെട്ട് ഒമ്പത് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സി.പി.എം പ്രവര്‍ത്തകനുമുള്‍പ്പെടെ പത്തുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 സി, ഡി…

തിരുവാഭരണം  കൊട്ടാരത്തില്‍ സൂക്ഷിച്ചിരിക്കുന്നത് സര്‍ക്കാര്‍ സുരക്ഷയില്‍- കടകംപള്ളി

Posted by - Feb 6, 2020, 03:15 pm IST 0
തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടആവശ്യമില്ലെന്ന്  ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൂടുതല്‍ സുരക്ഷ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞാല്‍ അത് ചെയ്യും. ദേവസ്വം ബോര്‍ഡുമായി…

കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ കോടതി കേസെടുത്തു

Posted by - Feb 15, 2020, 05:22 pm IST 0
തിരുവനന്തപുരം: ശശി തരൂര്‍ എംപിയുടെ മാനനഷ്ട ഹര്‍ജിയിന്മേല്‍ കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തു. ശശി തരൂര്‍ നല്‍കിയ മാനനഷ്ട ഹര്‍ജിയിലാണ് തിരുവനന്തപുരം…

കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല; പുനപരിശോധിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം ലളിതകലാ അക്കാദമി തള്ളി  

Posted by - Jun 17, 2019, 08:58 pm IST 0
തൃശ്ശൂര്‍: വിവാദമായ ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ പുരസ്‌കാരത്തില്‍ മാറ്റമില്ല. അവാര്‍ഡ് പുനപരിശോധിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം ലളിതകലാ അക്കാദമി തള്ളി. ജൂറി തീരുമാനം അന്തിമമെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍…

Leave a comment