മുന്‍ മന്ത്രി കടവൂര്‍ ശിവദാസന്‍ അന്തരിച്ചു  

165 0

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായിരുന്ന കടവൂര്‍ ശിവദാസന്‍ അന്തരിച്ചു. 87 വയസ്സായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കൊല്ലം ഡിസിസിയിലും തുടര്‍ന്ന് ആനന്ദവല്ലീശ്വരത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സംസ്‌ക്കാരം വൈകിട്ട് നാലിന് മുളങ്കാടം ശ്മശാനത്തില്‍ നടക്കും.

കെ. കരുണാകരന്‍, എ.കെ. ആന്റണി മന്ത്രിസഭകളില്‍ അംഗമായിരുന്നു. നിയമസഭാംഗമായ അഞ്ചു വട്ടത്തില്‍ നാല് തവണയും മന്ത്രിയായി. വൈദ്യുതി, തൊഴില്‍, വനം, എക്സൈസ്, ആരോഗ്യ വകുപ്പുകളാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്. കൊല്ലം, കുണ്ടറ മണ്ഡലങ്ങളെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. തേവള്ളി ഹൈസ്‌ക്കുളില്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം. തുടര്‍ന്ന് എസ് എന്‍ കോളേജില്‍ നിന്നും ഇക്കണോമിക്സില്‍ ബിരുദം നേടിയ ശേഷം എറണാകുളം ലോ കോളേജില്‍ നിന്നും നിയമത്തില്‍ ബിരുദവും നേടി.

Related Post

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇന്നു മുതല്‍  

Posted by - Jul 8, 2019, 04:27 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഫിക്സിഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലയിലും നിരക്ക്…

പാലക്കാട് യുഡിഎഫ് ഹർത്താൽ പുരോഗമിക്കുന്നു

Posted by - Nov 5, 2019, 10:06 am IST 0
പാലക്കാട് : വാളയാറിലെ പെൺകുട്ടികൾ മരിച്ച കേസിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട്  യുഡിഎഫ് നടത്തുന്ന ഹർത്താൽ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.…

ഭരണഘടനയെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്ന്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

Posted by - Dec 30, 2019, 10:13 am IST 0
തിരുവനന്തപുരം:  ചരിത്ര കോണ്‍ഗ്രസില്‍ ഗവർണർ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയ നിലപാടിൽ മാറ്റമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയെ സംരക്ഷിക്കാൻ താൻ ബാധ്യസ്ഥനാണെന്നും, പാർലമെന്റ് പാസാക്കിയ നിയമം…

സൗമ്യയെ തീകൊളുത്തി കൊന്ന അജാസ് മരിച്ചു  

Posted by - Jun 19, 2019, 07:04 pm IST 0
ആലപ്പുഴ: മാവേലിക്കര വള്ളികുന്നത്തു വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ സൗമ്യ പുഷ്പാകരനെ ആക്രമിച്ചു തീകൊളുത്തി കൊന്ന കേസിലെ പ്രതി ആലുവ ട്രാഫിക് സ്‌റ്റേഷന്‍ സിപിഒ എന്‍.എ.അജാസ് മരിച്ചു.…

കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്

Posted by - Feb 24, 2020, 06:43 pm IST 0
കൊച്ചി: കേരളത്തില്‍ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേയ്ക്ക്. കഴിഞ്ഞ ദിവസം ഗ്രാമിനു 3,975 രൂപയും പവനു 31,800 രൂപയുമായിരുന്നു വില. ഇന്നു രാവിലെ പവനു 320 രൂപയും…

Leave a comment