നേമത്തേക്കില്ല, രണ്ട് മണ്ഡലത്തില്‍ മത്സരിക്കില്ല, പുതുപ്പള്ളിയില്‍ തന്നെ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഉമ്മന്‍ചാണ്ടി  

532 0

തിരുവനന്തപുരം: താന്‍ നേമത്ത് മത്സരിക്കില്ലെന്ന് തറപ്പിച്ച് പറഞ്ഞ് ഉമ്മന്‍ചാണ്ടി. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചെന്നത് വാര്‍ത്തകള്‍ മാത്രമാണെന്നും താന്‍ പുതുപ്പള്ളിയില്‍ തന്നെയാവും മത്സരിക്കുകയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. ഇതോടെ നേമം സീറ്റ് സംബന്ധിച്ച് ഉമ്മന്‍ചാണ്ടിയുടെ പേരുയര്‍ന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമായി.

എല്ലാ അനിശ്ചിതത്വങ്ങളും നാളെ മാറും. എല്ലായിടത്തും കരുത്തരായ സ്ഥാനാര്‍ത്ഥികളാണ്. നേമത്തും കരുത്തന്‍ തന്നെ മത്സരിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇന്ന് അണികള്‍ വളഞ്ഞുവച്ച് പ്രതിഷേധിച്ചതോടെ, പുതുപ്പള്ളി വിടില്ലെന്ന് പ്രവര്‍ത്തകര്‍ക്ക്  ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയിരുന്നു.

നേമത്ത് പല പേരുകളും വരുന്നുണ്ടെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. എന്നാല്‍ നിലവിലെ പട്ടികയില്‍ തന്റെ പേര് പുതുപ്പള്ളിയിലാണ്. നേമത്ത് ആര് മത്സരിക്കണമെന്ന കാര്യത്തില്‍ ദേശീയ, സംസ്ഥാനനേതൃത്വങ്ങള്‍ ഇടപെടില്ല. തന്റെ പേര് ആരും നേമത്ത് നിര്‍ദേശിച്ചിട്ടില്ല. പുതുപ്പള്ളിയില്‍ തന്റെ പേര് നിലവിലെ പട്ടികയില്‍ അംഗീകരിച്ചുകഴിഞ്ഞെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

Related Post

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

ബിജെപിയുടെ അംഗബലം കുറയുന്നു

Posted by - Mar 15, 2018, 07:51 am IST 0
ബിജെപിയുടെ അംഗബലം കുറയുന്നു ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted by - May 31, 2018, 07:54 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

Leave a comment