സീറ്റ് നിഷേധം: മഹിളാകോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് ലതികാ സുഭാഷ്; ഇന്ദിരാ ഭവന് മുന്നില്‍ തല മുണ്ഡനം ചെയ്തു  

338 0

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ലതികാ സുഭാഷ് രാജിവച്ചു. ഇനിയൊരു പാര്‍ട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാര്‍ട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും പറഞ്ഞ ലതികാ സുഭാഷ് താന്‍ തിരുത്തല്‍ ശക്തിയായി തുടരുമെന്നും പ്രഖ്യാപിച്ചു. മാധ്യമങ്ങളോട് സംസാരിച്ച ശേഷം മാധ്യമങ്ങളെ സാക്ഷിയാക്കി തലമുണ്ഡനം ചെയ്ത ലതികാ സുഭാഷ് കേരളം ഇന്നു വരെ കാണാത്ത തരം പ്രതിഷേധമാണ് നടത്തിയത്. പാര്‍ട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്.

ഒരു ജില്ലയില്‍ ഒരു വനിതയ്ക്ക് എങ്കിലും കോണ്‍ഗ്രസ് സീറ്റ് കൊടുക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും അതുപോലും ഉണ്ടായിട്ടില്ല എന്നതിന് എന്താണ് വിശദീകരണം എന്നു പോലും അറിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഒരിക്കലും പാര്‍ട്ടിക്കെതിരെ പോരാടില്ലെന്നും സീറ്റ് കിട്ടാന്‍ ബിന്ദു കൃഷ്ണയ്ക്ക് പോലും കണ്ണീരണിയേണ്ട അവസ്ഥയാണെന്നും അവര്‍ പറഞ്ഞു. വൈക്കത്തിന്റെ മരുമകളായ തന്നെ അവിടെ പോലും പരിഗണിച്ചില്ലെന്നും ഏറ്റുമാനൂര്‍ സീറ്റ് താന്‍ ആഗ്രഹിച്ചെന്നും അതും കിട്ടിയില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ വലിയ ആത്മവിശ്വാസത്തില്‍ നിന്ന കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ലതികാ സുഭാഷിന്റെ പ്രതിഷേധം.

Related Post

കര്‍ണാടകയില്‍ കോണ്‍ഗ്രസ് 130 സീറ്റില്‍ വിജയിക്കും; സിദ്ധരാമയ്യ

Posted by - Apr 24, 2018, 09:22 am IST 0
ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് 130 സീറ്റുകള്‍ക്ക് വിജയിക്കും എന്നും വീണ്ടും അധികാരത്തില്‍ ഏറുമെന്നുമാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ…

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

ഹിന്ദുക്കളുടെ സഹിഷ്ണുത ബലഹീനതയായി കാണരുത് : ദേവേന്ദ്ര ഫഡ്‌നാവിസ് 

Posted by - Feb 22, 2020, 03:22 pm IST 0
മുംബൈ: രാജ്യത്തെ ഹിന്ദു, മുസ്ലിം ജനതയ്ക്കുള്ളില്‍ വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ പ്രസംഗം നടത്തിയ വാരിസ് പത്താന് ബിജെപി നേതാവ് ദേവേന്ദ്ര ഫട്‌നാവിസിന്റെ മറുപടി. ഇന്ത്യയില്‍ ഹിന്ദുക്കള്‍…

ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Posted by - Nov 6, 2018, 09:09 pm IST 0
തിരുവനന്തപുരം: വിശ്വാസികളെ കൈപ്പിടിയിലാക്കാമെന്ന വ്യാമോഹം ശ്രീധരന്‍പിളളക്ക് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ ശാന്തി തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ല. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കുന്ന സംഘടനയാണ് ആര്‍എസ്എസ്.…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

Leave a comment