കേരള പോലീസ് മുന്‍ ഫുട്ബോള്‍ താരം ലിസ്റ്റന്‍ അന്തരിച്ചു  

235 0

തൃശൂര്‍: കേരള പോലീസ് മുന്‍ ഫുട്‌ബോള്‍ താരം സി.എ. ലിസ്റ്റന്‍(54) അന്തരിച്ചു. കേരള പോലീസില്‍ അസിസ്റ്റന്റ് കമാന്ററായിരുന്നു. തൃശൂരിലായിരുന്നു അന്ത്യം.

ലിസ്റ്റന്‍ തൃശൂര്‍ അളഗപ്പ സ്വദേശിയാണ്. അച്ഛന്‍ സി.ഡി. ആന്റണിയുടെ നേതൃത്വത്തിലാണ് ലിസ്റ്റന്‍ പന്തുതട്ടിത്തുടങ്ങുന്നത്. അവിടെനിന്നാരംഭിച്ച ജൈത്രയാത്ര കേരളാ പോലീസിന്റെ അഭിമാന പോരാട്ടങ്ങളില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചു. ലിസ്റ്റന്റെ ഗോളിലാണ് കേരള പോലീസ് കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ ജേതാക്കളായത്.

തന്റെ പന്ത്രണ്ടാം വയസ്സില്‍ തൃശൂരില്‍ ടി.കെ.ചാത്തുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന ത്രിദിന ഫുട്‌ബോള്‍ ക്യാമ്പോടുകൂടിയാണ് ലിസ്റ്റന്‍ കാല്‍പ്പന്തുകളിയിലെ തന്റെ ഇടം ഉറപ്പിക്കുന്നത്. അതേ ക്യാമ്പില്‍ ലിസ്റ്റനൊപ്പം കളിക്കാന്‍ മറ്റൊരു മലയാളി അഭിമാന താരവുമുണ്ടായിരുന്നു ഐ. എം. വിജയന്‍. ഈ ക്യാമ്പില്‍ നിന്നാണ് ലിസ്റ്റന്‍ തൃശൂര്‍ ജില്ലാ ജൂനിയര്‍ ടീമില്‍ ഇടം നേടുന്നത്. സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ തൃശൂരിനുവേണ്ടിയും പിന്നീട് കളിക്കളത്തിലിറങ്ങി. പിന്നീട് 1985-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമില്‍ അംഗമായി. പിന്നീട് മൂന്ന് വര്‍ഷം അശുതോഷ് മുഖര്‍ജി ട്രോഫി കൈയടക്കിയ കാലിക്കറ്റ് ടീമിന്റെ മുന്‍നിര സ്‌ട്രൈക്കറായിരുന്നു ലിസ്റ്റന്‍. അങ്ങനെ ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിലും അംഗമായി.

സന്തോഷ് ട്രോഫി ടീമില്‍ കളിക്കുന്നത് 1988-ലാണ്. അന്ന് കേരളം ഫൈനലില്‍ പ്രവേശിച്ചത് ലിസ്റ്റന്റെകൂടി സ്ട്രൈക്കിംഗ് മികവിലാണ്. എന്നാല്‍ അവസാനം ബംഗാളിനോട് പരാജയം ഏറ്റുവാങ്ങേണ്ടിവന്നെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് കേരളം ശ്രദ്ധേയമായി. അക്കാലത്ത് ഇന്ത്യന്‍ അണ്ടര്‍ 22 ടീമില്‍ ഇടം നേടിയ ലിസ്റ്റന്‍ മാലദ്വീപില്‍ ഇന്ത്യന്‍ കുപ്പായണിഞ്ഞ് കളിച്ചു. കോഴിക്കോട് നാഗ്ജി ട്രോഫിയില്‍ കളിച്ച ജൂനിയര്‍ ഇന്ത്യന്‍ ടീമിലും ലിസ്റ്റണ്‍ അണിനിരന്നു.

1988-ലാണ് ഐ.എം. വിജയനു പിന്നാലെ ലിസ്റ്റനും കേരള പോലീസിലെത്തുന്നത്. വിജയന്‍, സത്യന്‍, ഷറഫലി, കെ.ടി. ചാക്കോ, തോബിയാസ് എന്നിവരടങ്ങുന്ന പോലീസ് ഫുട്‌ബോള്‍ ടീമിന്റെ സുവര്‍ണ കാലഘട്ടമായിരുന്നു അത്. കണ്ണൂര്‍ ഫെഡറേഷന്‍ കപ്പില്‍ മുംബൈ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയെ മുട്ടുകുത്തിച്ച് പോലീസ് കിരീടമണിഞ്ഞത് കലാശപ്പോരില്‍ ലിസ്റ്റന്‍ നേടിയ ഗോളിന്റ മികവിലായിരുന്നു. 1998 വരെ പോലീസ് ടീമിന്റെ പ്രധാന സ്ട്രൈക്കര്‍മാരില്‍ ഒരാളായിരുന്നു ലിസ്റ്റന്‍.

Related Post

വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി; പുതുക്കിയ നിരക്ക് ഇന്നു മുതല്‍  

Posted by - Jul 8, 2019, 04:27 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെ കൂട്ടി. നിരക്കില്‍ 6.8 ശതമാനം വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ഫിക്സിഡ് ചാര്‍ജും സ്ലാബ് അടിസ്ഥാനത്തില്‍ വര്‍ദ്ധിപ്പിച്ചു. വാണിജ്യ വ്യവസായ മേഖലയിലും നിരക്ക്…

മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു

Posted by - Dec 20, 2019, 08:08 pm IST 0
കൊച്ചി: മുൻ മന്ത്രിയും എൻസിപി നേതാവുമായ തോമസ് ചാണ്ടി (72) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. പിണറായി മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു തോമസ് ചാണ്ടി.…

കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം

Posted by - Jan 22, 2020, 12:39 pm IST 0
തിരുവനന്തപുരം: കരമനയിലെ ബാറ്റാ ഷോറൂമില്‍ തീപ്പിടിത്തം. ഷോറൂമിന്റെ മൂന്നാമത്തെ നിലയിലുള്ള ഗോഡൗണിലാണ് തീപ്പിടിത്തം ഉണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചുകൊണ്ടിരിക്കുകയാണ്.രാവിലെ 8.45നാണ് തീപ്പിടിത്തം നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്.…

മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ  തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി 

Posted by - Oct 2, 2019, 10:54 am IST 0
ഹൈദരാബാദ് :ഐ സ് ർ ഓ യിലെ  മലയാളി ശാസ്ത്രജ്ഞൻ എസ്. സുരേഷിനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലെ താമസ സ്ഥലത്താണ്  ഇദ്ദേഹത്തെ മരിച്ച നിലയിൽ…

സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി കോടതി മരവിപ്പിച്ചു 

Posted by - Dec 19, 2019, 01:32 pm IST 0
വയനാട്: എഫ്സിസി മഠത്തില്‍ നിന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി താല്‍ക്കാലികമായി  കോടതി മരവിപ്പിച്ചു. സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയ നടപടി തടയണമെന്നാവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍…

Leave a comment